Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഹോണ്ടയുടെ 'മങ്കി'...

ഹോണ്ടയുടെ 'മങ്കി' അന്താരാഷ്​ട്ര വിപണിയിൽ; ഭാരം 104 കിലോ, യൂറോ ഫൈവ്​

text_fields
bookmark_border
2022 Honda Monkey unveiled mini bike
cancel

ഹോണ്ടയുടെ മിനിബൈക്കായ മങ്കിയുടെ പുതിയ പതിപ്പ്​ അന്താരാഷ്​ട്ര വിപണിയിൽ അവതരിപ്പിച്ചു. യൂറോ ഫൈവിലേക്ക്​ പരിഷ്​കരിച്ച എഞ്ചിൻ, പുതിയ എക്​സ്​ഹോസ്​റ്റ്,​ മെച്ചപ്പെടുത്തിയ സസ്​പെൻഷൻ എന്നിവക്കൊപ്പമാണ്​ മങ്കി നിരത്തിലെത്തുക. 125 സിസി എഞ്ചിനാണ്​ മങ്കിക്ക്​ കരുത്തുപകരുന്നത്​. പഴയ വാഹനത്തെ അപേക്ഷിച്ച്​ ഭാരം മൂന്ന്​ കിലോ കുറഞ്ഞിട്ടുണ്ട്​. നിലവിലെ ഭാരം​ 104 കിലോഗ്രാം ആണ്​​.

എന്താണീ ഹോണ്ട മങ്കി?

ഹോണ്ടയുടെ മിനിബൈക്കുകളെയാണ്​ ഇസഡ്​ സീരീസ്​ അല്ലെങ്കിൽ മങ്കി എന്നറിയപ്പെടുന്നത്​. 1960 മുതൽ ഇത്തരം ബൈക്കുകൾ കമ്പനി നിർമിക്കുന്നുണ്ട്​. ഇസഡ്​ 100 എന്ന ആദ്യ മങ്കി നിർമിക്കപ്പെടുന്നത്​ 1961ലാണ്​. തുടക്കംമുതൽ കരുത്തുകുറഞ്ഞ എഞ്ചിനുള്ള ചെറിയ ബൈക്കുകളായിരുന്നു ഇത്​. 125 സിസി, എയർ-കൂൾഡ് എഞ്ചിനിനാണ്​ പുതിയ വാഹനത്തിന്​. 6,750 ആർപിഎമ്മിൽ 9.2 എച്ച്പിയും 5,500 ആർപിഎമ്മിൽ 11 എൻഎം ടോർക്കും ഉത്​പാദിപ്പിക്കും. പുതുതായി രൂപകൽപ്പന ചെയ്​ത എയർബോക്​സും എക്‌സ്‌ഹോസ്​റ്റ്​ മഫ്ലറിന് പകരം നൽകിയ പുതിയ യൂനിറ്റ് സിംഗിൾ ചേമ്പറും കാരണം മികച്ച എക്‌സ്‌ഹോസ്റ്റ് നോട്ടാണ്​ ബൈക്കിന്​.


മുമ്പത്തെ മങ്കിയിലെ 4-സ്​പീഡ് യൂനിറ്റിന് പകരം പുതിയ അഞ്ച്​ സ്​പീഡ് ഗിയർബോക്​സാണ്​ ഉൾപ്പെടുത്തിയിരിക്കുന്നത്​. സ്​റ്റീൽ ബാക്ക്ബോൺ ഫ്രെയിമിലാണ്​ മങ്കി നിർമിച്ചിരിക്കുന്നത്​. മുന്നിൽ യുഎസ്​ഡി ഫോർക്​, പിന്നിൽ പുതിയ ഇരട്ട ഷോക്ക് അബ്സോർബറുകളുമുണ്ട്​. മോശം റോഡുകളിലെ സവാരി ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന്​ പ്രത്യേക സ്​പ്രിങുകളും പുതുക്കിയ ഡാംബർ റബ്ബറുകളും നൽകിയിട്ടുണ്ട്​. മുൻവശത്ത് 220 എംഎം ഡിസ്​കും പിന്നിൽ 190 എംഎം ഡിസ്​കും ബ്രേക്കങ്​ ഡ്യൂട്ടി നിർവഹിക്കും. ​െഎ.എം.യു നിയന്ത്രിത എ.ബി.എസ്​ സ്റ്റാൻഡേർഡാണ്. തടിച്ച 12 ഇഞ്ച് ചക്രങ്ങളിലാണ് മങ്കി ഓടുന്നത്.


ഡിസൈൻ

2022 ഹോണ്ട മങ്കിക്ക് ഭാരം കുറഞ്ഞുവെന്നതും ശ്രദ്ധേയമാണ്. മുൻ മോഡലി​െൻറ ഭാരം 107 കിലോഗ്രാം ആയിരുന്നു. മൂന്നുകിലോ കുറഞ്ഞ്​ 104 കിലോആയി. ഇത് പവർ ടു വെയിറ്റ്​ റേഷ്യോ 88.46 എച്ച്പി/ടൺ ആക്കിയിട്ടുണ്ട്​. റെട്രോ ശൈലിയിലുള്ള രൂപകൽപ്പനയാണ്​ വാഹനത്തിന്​. ഓൾ-എൽഇഡി ലൈറ്റിങ്​, ഡിജിറ്റൽ ഇൻസ്ട്രുമെൻറ്​ ക്ലസ്റ്റർ തുടങ്ങിയ ആധുനിക സംവിധാനങ്ങളുമുണ്ട്​. 3,799 യൂറോ (ഏകദേശം 3.5 ലക്ഷം രൂപ) വിലയിലാണ്​ ഹോണ്ട മങ്കി അന്താരാഷ്ട്ര വിപണിയിൽ വിൽപ്പനയ്‌ക്കെത്തുന്നത്​. പേൾ ഗ്ലിറ്ററിങ്​ ബ്ലൂ, ബനാന യെല്ലോ, പേൾ നെബുല റെഡ് എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ വാഹനം ലഭ്യമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HondaMonkeyautomobilemini bike
Next Story