Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഎം.വി അഗസ്​ത...

എം.വി അഗസ്​ത ബ്രൂ​േട്ടൽ; ലോകത്തെ ഏറ്റവും കരുത്തനായ നഗ്​ന ബൈക്​

text_fields
bookmark_border
2021 MV Agusta Brutale 1000 RR unveiled
cancel

ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കളായ എം.വി അഗസ്​ത അവരുടെ സൂപ്പർ ബൈക്കുകളിലൊന്നായ ബ്രൂട്ടേൽ 1000 ആർആർ പരിഷ്​കരിച്ച്​ അവതരിപ്പിച്ചു. യൂറോ 5 എമിഷൻ മാനദണ്ഡങ്ങൾക്കനുസൃതമായാണ്​ വാഹനം നിർമിച്ചിരിക്കുന്നത്​. ലോകത്തെ ഏറ്റവും കരുത്തനായ നഗ്​ന ബൈക്കുകളിൽ ഒന്നായാണ്​ ബ്രൂട്ടേൽ 1000 ആർആർ അറിയപ്പെടുന്നത്​. 998 സി.സി ഇൻലൈൻ എഞ്ചിൻ കരുത്തുപകരുന്ന ബൈക്ക്​ 208എച്ച്​.പി കരുത്തും 116.5 എൻ.എം ടോർക്കും ഉത്​പാദിപ്പിക്കും. പുതിയ ബൈക്കിലും എഞ്ചിനിൽ മാറ്റമൊന്നുംവരുത്തിയിട്ടില്ല. കോണ്ടിനെൻറലിൽ നിന്നുള്ള പുതിയ കോർണറിങ്​ എബി‌എസ് യൂനിറ്റ്​ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്​. 5.5 ഇഞ്ച് ടിഎഫ്​ടി, ഡാഷ് ജിപിഎസ് നാവിഗേഷനും ബിൽറ്റ്-ഇൻ മോബിസ്റ്റാറ്റ് ട്രാക്കറും ആദ്യമായി അവതരിപ്പിച്ചിട്ടുണ്ട്​.


എഞ്ചിനും ഷാസിയും

കൂടുതൽ പരിസ്ഥിതിസൗഹൃദമായ വാഹനമാണിപ്പോൾ ബ്രൂട്ടേൽ 1000 ആർആർ. പുനർ‌രൂപകൽപ്പന ചെയ്​ത എക്‌സ്‌ഹോസ്​റ്റ്​ സിസ്​റ്റം മാലിന്യം പുറന്തള്ളൽ കുറക്കും. ഷാസിയിലും അടിസ്​ഥാനപരമായ പരിഷ്​കരങ്ങളൊന്നും നടന്നിട്ടില്ല. ബ്രൂട്ടേലിന് എല്ലാത്തരത്തിലും മികച്ച വാഹന ഭാഗങ്ങൾ ഉറപ്പാക്കുന്നതിൽ എം.വി അഗസ്​ത എഞ്ചിനീയർമാർ വിജയിച്ചിട്ടുണ്ട്​. ഇലക്ട്രോണിക് നിയന്ത്രിത, സെമി-ആക്റ്റീവ് ഓഹ്ലിൻസ് ഹാർഡ്‌വെയർ ആണ്​ സസ്പെൻഷൻ. മുൻനിര ബ്രെംബോ സ്റ്റൈലമ കാലിപ്പറുകളാണ്​ ബ്രേക്കിങ്​ ഡ്യൂട്ടി നിർവഹിക്കുന്നത്​. ഇരട്ട 320 എംഎം ഡിസ്​കുകൾ ബ്രേക്കിങ്​ മികച്ചതാക്കും.


കോർണറിംഗ് എബി‌എസ്​

ഹാർഡ്‌വെയർ മുമ്പത്തേതിന് സമാനമാണെങ്കിലും, ബ്രേക്കിങ്​ പ്രകടനത്തിൽ വലിയ പുരോഗതി വാഹനത്തിനുണ്ട്​. ഇതിനുകാരണം കോണ്ടിനെൻറൽ കോർണറിങ്​ എബി‌എസ്​ ആണ്​. ട്രാക്ഷൻ കൺട്രോൾ, വീലി കൺട്രോൾ പോലുള്ള പോസിറ്റീവ് ഇംപാക്റ്റൺ റൈഡർ എയിഡുകൾ ഉണ്ടായിരിക്കേണ്ട പുതിയ കോണ്ടിനെൻറൽ ഐ‌എം‌യുവും ഉൾപ്പെടുത്തിയിട്ടുണ്ട്​. 5.5 ഇഞ്ച് ടിഎഫ്​ടി ഡിസ്പ്ലേയാണ് മറ്റൊരു പാക്കേജ്. ബ്ലൂടൂത്ത് നാവിഗേഷൻ സവിശേഷത തുടരുന്നു. ഒരു ബിൽറ്റ്-ഇൻ മോബിസ്റ്റാറ്റ് ട്രാക്കറും ലഭ്യമാക്കിയിട്ടുണ്ട്​. ബ്രൂട്ടേൽ 1000 ആർആറി​െൻറ വില ആരംഭിക്കുന്നത് 32,000 ഡോളറിൽ നിന്നാണ് (ഏകദേശം 28.69 ലക്ഷം രൂപ). ഡുക്കാട്ടി സ്ട്രീറ്റ്ഫൈറ്റർ വി 4 മായി ലോകത്തിലെ ഏറ്റവും കരുത്തനായ നഗ്​ന ബൈക്ക്​ എന്ന സ്​ഥാനത്തിനായി മത്സരിക്കുന്ന ബ്രൂ​േട്ടൽ തൽക്കാലം ഇന്ത്യയിൽ ലഭ്യമല്ല. വാഹനം വേണ്ടവർ പൂർണമായും ഇറക്കുമതി ചെയ്യേണ്ടിവരും.

Show Full Article
TAGS:MV Agusta Brutale 1000 RR naked bike hotwheels 
Next Story