Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightനിരത്തുവാഴാൻ ഇന്ത്യൻ...

നിരത്തുവാഴാൻ ഇന്ത്യൻ ചീഫ്​ ക്രൂസറുകൾ; കരുത്തുപകരുന്നത്​ തണ്ടർ സ്​ട്രോക്​ എഞ്ചിൻ

text_fields
bookmark_border
2021  Indian Chief line up launched in India
cancel

ഇന്ത്യൻ ചീഫ് നിരയിലെ മൂന്ന്​ മോഡലുകൾ രാജ്യത്ത്​ അവതരിപ്പിച്ചു. ആഗോള ലൈനപ്പിലെ ആറ് മോഡലുകളിൽ മൂന്നെണ്ണമാണ്​ ഇന്ത്യയിലെത്തിയത്​. ചീഫ് ഡാർക്​ ഹോഴ്​സ്​ ആണ്​ മൂന്നെണ്ണത്തിലെ ഏറ്റവും വിലകുറഞ്ഞ മോഡൽ​. 20.75 മുതൽ 20.86 ലക്ഷം വരെയാണ് ഡാർക്​ ഹോഴ്​സി​െൻറ വില. തൊട്ടുമുകളിലുള്ള ചീഫ് ബോബർ ഡാർക് ഹോഴ്​സി​െൻറ വില 21.40-21.44 ലക്ഷമാണ്. ഏറ്റവും വിലയേറിയത് സൂപ്പർ ചീഫ് ലിമിറ്റഡാണ്. ഇൗ കരുത്തനെ സ്വന്തമാക്കണമെങ്കിൽ 22.82-22.84 ലക്ഷം മുടക്കണം.


ഇന്ത്യ​െൻറ 16.20 ലക്ഷം വിലയുള്ള സ്കൗട്ട് ബോബർ ട്വൻറി, 25.80 ലക്ഷം വിലവരുന്ന വി​േൻറജ് എന്നിവ തമ്മിലുള്ള വിടവ് നികത്താൻ പുതിയ മോഡലുകൾ സഹായിക്കും. മൂന്ന് മോഡലുകൾക്കും കരുത്തുപകരുന്നത് 1,890 സിസി, വി-ട്വിൻ, എയർ-കൂൾഡ് 'തണ്ടർസ്ട്രോക്ക് 116' എഞ്ചിനാണ്. 162 എൻഎം ടോർക്​ നിർമിക്കാൻ എഞ്ചിനാകും. ഇന്ത്യയിൽ ഇതിനകം വിൽപ്പനയ്‌ക്കെത്തിയ വി​േൻറജ്, സ്പ്രിങ്​ ഫീൽഡ്, റോഡ്​മാസ്റ്റർ മോഡലുകളിൽ ഈ എഞ്ചിൻ ഇടംപിടിച്ചിട്ടുണ്ട്​.

സ്ട്രിപ്-ഡൗൺ ലുക്​, ഡ്രാഗ് ഹാൻഡിൽബാറുകൾ, 19 ഇഞ്ച് അലോയ് വീലുകൾ, മിഡ് സെറ്റ് ഫൂട്ട് പെഗ്ഗുകൾ, സോളോ ബോബർ സീറ്റ് എന്നിവ മൂന്ന്​ ബൈക്കുകളുടേയും പ്രത്യേകതയാണ്​. മറ്റ് രണ്ട് മോഡലുകൾ പോലെ, ചീഫ് ഡാർക്​ ഹോഴ്​സ്​ ത്രോട്ടിൽ-ബൈ-വയർ, ക്രൂസ് കൺട്രോൾ, എബിഎസ് എന്നിവ സ്റ്റാൻഡേർഡായി ലഭിക്കുന്നു. പേര് സൂചിപ്പിക്കുന്നതുപോലെ, ബോബർ ഡാർക്​ ഹോഴ്​സിൽ ധാരാളം കറുപ്പുനിറം ഉപയോഗിച്ചിട്ടുണ്ട്​. ഇത്​ വാഹനത്തെ മറ്റുള്ളവയിൽ നിന്ന്​ വ്യത്യസ്​തമാക്കുന്നു.


ഇന്ത്യൻ സൂപ്പർ ചീഫ് ലിമിറ്റഡ്

മേൽപ്പറഞ്ഞ ബൈക്കുകളുടെ അതേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് സൂപ്പർ ചീഫ്. പക്ഷേ ഇത് ഇന്ത്യൻ നിരയിൽ പുതിയ കൂട്ടിച്ചേർക്കലാണ്. മറ്റ് ബൈക്കുകളിൽ നിന്ന് വ്യത്യസ്തമായി, സൂപ്പർ ചീഫ് അതി​െൻറ രൂപകൽപ്പനയിൽ കൂടുതൽ ടൂറിങ്​-അധിഷ്ഠിത സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്​. വിൻഡ് സ്ക്രീൻ, ലെതർ സാഡിൽബാഗുകൾ, ടു-അപ്പ് ടൂറിങ്​ സീറ്റ്, ഫ്ലോർബോർഡുകൾ, പരമ്പരാഗത, വൈഡ് ക്രൂയിസർ ഹാൻഡിൽബാറുകൾ തുടങ്ങിയ സവിശേഷതകൾ ബൈക്കിനുണ്ട്​.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India NewsIndian Chief
Next Story