Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഹാർലി ഡേവിഡ്​സൺ പാൻ...

ഹാർലി ഡേവിഡ്​സൺ പാൻ അമേരിക അവതരിച്ചു​; ഇത്​ ഹാർലികളിലെ വേറിട്ട ജനുസ്സ്​

text_fields
bookmark_border
2021 Harley-Davidson Pan America 1250 ADV
cancel

ഹാർലി-ഡേവിഡ്‌സണിന്‍റെ വേറിട്ട വാഹനമായ പാൻ അമേരിക ഇന്ത്യയിൽ അവതരിപ്പിച്ചു. 16,90,000 രൂപയാണ്​ അടിസ്​ഥാന മോഡലിന്‍റെ വില. ഉയർന്ന സ്‌പെക്​ പാൻ അമേരിക്ക 1250 സ്‌പെഷലിന് 19,99,000 രൂപ വിലവരും (എല്ലാ വിലകളും എക്‌സ്‌ഷോറൂം, ഇന്ത്യ). അഡ്വഞ്ചർ വിഭാഗത്തിൽപ്പെടുന്ന ഹാർലിയുടെ ഒരേയൊരു ബൈക്കാണിത്​. സ്റ്റാ​േന്‍റർഡ്​ സ്​പെഷൽ എന്നിങ്ങനെ രണ്ട്​ വകഭേദങ്ങളാണ്​ വാഹനത്തിനുള്ളത്​.


ഫുൾ-എൽഇഡി ലൈറ്റിങ്​, ബ്ലൂടൂത്തുള്ള 6.8 ഇഞ്ച് കളർ ടിഎഫ്ടി ടച്ച്സ്ക്രീൻ ഡിസ്പ്ലേ, യുഎസ്ബി സി-ടൈപ്പ് ഔട്ട്‌ലെറ്റ് എന്നിവ രണ്ട്​ മോഡലുകളിലും ലഭ്യമാണ്. ഉയർന്ന വകഭേദമായ സ്‌പെഷലിന് ആധുനികമായ നിരവധി സവിശേഷതളും നൽകിയിട്ടുണ്ട്​​. ഇലക്‌ട്രോണിക് ആയി ക്രമീകരിക്കാവുന്ന സെമി-ആക്റ്റീവ് സസ്‌പെൻഷൻ സജ്ജീകരണം, സെന്‍റർ സ്റ്റാൻഡ്, ചൂടാക്കാവുന്ന ഹാൻഡ്​ ഗ്രിപ്പുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (ടിപിഎംഎസ്), സ്റ്റിയറിംഗ് ഡാംപ്പർ, ഈ വിഭാഗത്തിൽ ആദ്യമായി വരുന്ന അഡാപ്റ്റീവ് റൈഡ് എന്നിവയുൾപ്പെടെ ഇതിൽ ലഭിക്കും.


സ്റ്റാൻഡേർഡ് ട്രിമ്മിൽ അഞ്ച് റൈഡിങ്​ മോഡുകൾ നൽകിയിട്ടുണ്ട്​. പ്രീ-പ്രോഗ്രാം ചെയ്ത നാല് മോഡുകളും (റോഡ്, സ്പോർട്ട്, റെയിൻ, ഓഫ്-റോഡ്, ഓഫ്-റോഡ് പ്ലസ്) ഒരു കസ്റ്റം മോഡും ഉണ്ട്. റൈഡറുടെ താൽപ്പര്യങ്ങൾക്ക്​ അനുസരിച്ച് കസ്റ്റംമോഡ്​ സജ്ജീകരിക്കാൻ കഴിയും. സ്​പെഷൽ ​വേരിയന്‍റിൽ രണ്ട് അധിക കസ്റ്റം മോഡുകൾ നൽകിയിട്ടുണ്ട്​. രണ്ട് ബൈക്കുകളിലും 1,252 സിസി എഞ്ചിനാണുള്ളത്​.


9,000 ആർപിഎമ്മിൽ 150 ബിഎച്ച്പി കരുത്തും 6,750 ആർപിഎമ്മിൽ 127 എൻഎം ടോർക്കും പാൻഅമേരിക ഉത്​പാദിപ്പിക്കും. ആറ് സ്പീഡ് യൂനിറ്റ് ഉൾപ്പെടുന്നതാണ് ബൈക്കിലെ ട്രാൻസ്മിഷൻ ഓപ്ഷൻ. ബി‌എം‌ഡബ്ല്യു ആർ 1250 ജി‌എസും ഇന്ത്യൻ വിപണിയിൽ വരാനിരിക്കുന്ന ഡ്യുക്കാട്ടി മൾട്ടിസ്ട്രാഡ വി 4 ഉം ആണ്​ പാൻ അമേരികയുടെ പ്രധാന എതിരാളികൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Harley-DavidsonautomobilePan Americaadventure bike
Next Story