Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightബി.എം.ഡബ്ല്യു എസ് 1000...

ബി.എം.ഡബ്ല്യു എസ് 1000 ആർ ഇൗ മാസം 15ന്​ നിരത്തിലെത്തും; വില 17-18 ലക്ഷം

text_fields
bookmark_border
2021 BMW S 1000 R India launch on June 15
cancel

ബി.എം.ഡബ്ല്യൂവി​െൻറ സൂപ്പർ ബൈക്കുകളിൽ ഒന്നായ എസ് 1000 ആർ ജൂൺ 15ന്​ ഇന്ത്യയിൽ അവതരിപ്പിക്കും. 17-18 ലക്ഷം രൂപയാണ്​ ബൈക്കിന്​ വില പ്രതീക്ഷിക്കുന്നത്​. 11,000 ആർപിഎമ്മിൽ 165 എച്ച്പിയും 9,250 ആർപിഎമ്മിൽ 115 എൻഎം ടോർക്കുമുണ്ടാക്കുന്ന 1000 സി.സി എഞ്ചിനാണ്​ ബൈക്കി​െൻറ പ്രത്യേകത. ബി‌എം‌ഡബ്ല്യു മോട്ടോർ‌റാഡ് ഇന്ത്യൻ ലൈനപ്പിലേക്ക് ചേർക്കുന്ന നഗ്​ന ബൈക്കുകളിൽ ഒന്നായിരിക്കും ഇത്​. 2014-ൽ അരങ്ങേറ്റം കുറിച്ചതിന് ശേഷമുള്ള സുപ്രധാന അപ്‌ഡേറ്റിന്​ വിധേയമാവുകയാണ് എസ് 1000 ആർ​. യൂറോ ഫൈവ്​/ബി.എസ്​ ആറിലേക്ക്​ വാഹനം പരിഷ്​കരിക്കപ്പെട്ടു എന്നതും പ്രത്യേകതയാണ്​.


പുനർ‌രൂപകൽപ്പന ചെയ്‌ത ഹെഡ്‌ലാമ്പ്, ടാങ്ക് എന്നിവ സ്റ്റൈലിങിൽ ബൈക്കിന് മൂർച്ചയുള്ള രൂപം നൽകുന്നു. പിൻഭാഗം ബി.എ​ം.ഡബ്ല്യു സൂപ്പർസ്‌പോർട്ട് ബൈക്കിൽ​ നിന്ന് കടമെടുത്തതാണ്​.ഇലക്ട്രോണിക് പാക്കേജി​െൻറ ഭാഗമായി 6.5 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേ, മൂന്ന് റൈഡിങ്​ മോഡുകൾ, വീലി കൺട്രോൾ, കോർണറിങ്​ എബിഎസ്, എഞ്ചിൻ ബ്രേക്ക് കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്​.


പുതിയ എസ് 1000 ആർ‌ആറിൽ നിന്നുള്ള ബീം ഫ്രെയിമിലാണ്​ ബൈക്ക്​ നിർമിച്ചിരിക്കുന്നത്​. പുതിയ ഫ്രെയിം പഴയതിനേക്കാൾ ഭാരം കുറച്ച്​ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. പുതിയ എഞ്ചിനും പഴയതിനേക്കാൾ 5 കിലോഗ്രാം ഭാരം കുറഞ്ഞതാണ്. മുൻഗാമിയേക്കാൾ 6.5 കിലോഗ്രാം ഭാര കുറഞ്ഞ്​ മൊത്തത്തിൽ 199 കിലോയിലേക്ക്​ ബൈക്ക്​ എത്തിയിട്ടുണ്ട്​. ട്രയംഫ് സ്പീഡ് ട്രിപ്പിൾ (16.95 ലക്ഷം), ഡുക്കാട്ടി സ്ട്രീറ്റ്ഫൈറ്റർ വി 4(20 ലക്ഷം) തുടങ്ങിയവയാണ്​ നേരിട്ടുള്ള എതിരാളികൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BMWlaunchedBMW S 1000 Rsuperbike
Next Story