Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightപരിഷ്​കരിച്ച എ 4...

പരിഷ്​കരിച്ച എ 4 പുറത്തിറക്കി ഒാഡി; 2021ൽ നിരത്തിലെത്തും

text_fields
bookmark_border
പരിഷ്​കരിച്ച എ 4 പുറത്തിറക്കി ഒാഡി; 2021ൽ നിരത്തിലെത്തും
cancel

ജർമ്മൻ ബ്രാൻഡായ ഒാഡിയുടെ ഇന്ത്യ ലൈനപ്പിലേക്ക് പരിഷ്​കരിച്ച എ 4 എത്തുന്നു. അടുത്ത വർഷം ആദ്യം വാഹനം വിപണിയിലെത്തും. ഒൗറംഗബാദിലെ ഒാഡി ഉൽ‌പാദന നിരയിൽ നിന്നാണ്​ പുതിയ എ 4 പുറത്തിറങ്ങിയത്​. ഓഡിയിൽ നിന്നുള്ള അപ്‌ഡേറ്റുചെയ്‌ത വാഹനങ്ങളുടെ പുതിയ നിര എ 4ലൂടെ തുടങ്ങുമെന്നാണ്​ സൂചന. പുതിയ എ 4 ൽ മികച്ച സ്റ്റൈലിംഗും കൂടുതൽ സൗകര്യങ്ങളും ലഭിക്കും. 190 എച്ച്പി, 2.0 ലിറ്റർ പെട്രോൾ എഞ്ചിനാണ്​ വാഹനത്തിന്​.


ഡിസൈൻ മാറ്റങ്ങൾ

വലിയ എയർ ഇൻ‌ലെറ്റുകളുള്ള പുതുക്കിയ ഫ്രണ്ട്, റിയർ ബമ്പറുകൾ, ഓഡിയുടെ സിഗ്‌നേച്ചർ സിംഗിൾ-ഫ്രെയിം ഗ്രില്ലി​െൻറ വിശാലമായ ആവർത്തനം, പുതിയ എൽ‌ഇഡി ഡി‌ആർ‌എല്ലുകളോടുകൂടിയ പുനർ‌നിർമ്മിച്ച ഹെഡ്‌ലൈറ്റുകൾ എന്നിവ എ 4 ​െൻറ ഡിസൈൻ അപ്‌ഡേറ്റുകളാണ്​. പിന്നിൽ ടെയിൽ-ലൈറ്റുകളെ ബന്ധിപ്പിക്കുന്ന പുതിയ ക്രോം സ്ട്രിപ്പ് ഉണ്ട്. പുതിയ അലോയ് വീൽ ഡിസൈനുകളും ആകർഷകമാണ്​. ക്യാബിൻ രൂപകൽപ്പനയിൽ വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല.

ഇൻ‌ഫോടൈൻ‌മെൻറ്​ സിസ്റ്റത്തിൽ‌ സുപ്രധാനമായി ചില മാറ്റങ്ങളുണ്ട്. പുതിയ ഓഡി എം‌എം‌ഐ ടച്ച് സോഫ്‌റ്റ്‌വെയറിനൊപ്പം വരുന്ന 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീനാണ് ഡാഷ്‌ബോർഡിൽ ഏറ്റവും വത്യസ്​തമായി കാണുന്നത്​. പുതിയ എ 6, എ 8 എൽ, ക്യു 8 എന്നിവയിൽ നിന്ന് വ്യത്യസ്​തമായി താഴേയ്‌ക്ക് രണ്ടാമത്തെ ടച്ച്‌സ്‌ക്രീൻ ഇല്ല. എസി നിയന്ത്രണങ്ങൾ പോലുള്ള പ്രവർത്തനങ്ങൾ ഇപ്പോഴും ഫിസിക്കൽ നോബുകളിലൂടെയാണ് പ്രവർത്തിക്കുന്നത്.

സെൻറർ കൺസോളിലെ പഴയ എം‌എം‌ഐ ക്ലിക്ക്-വീലും ടച്ച് പാഡും നൽകിയിട്ടുണ്ട്​. മുമ്പത്തെപ്പോലെ ഓഡിയുടെ വെർച്വൽ കോക്ക്പിറ്റ് ഡിജിറ്റൽ ഇൻസ്ട്രുമെൻറ്​ ക്ലസ്റ്ററിൽ ഉയർന്ന വേരിയൻറകളിൽ ലഭ്യമാകും. 190 എച്ച്പി, 2.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ്​ വരുന്നത്​. ഓഡിയുടെ ക്വാട്രോ ഓൾ-വീൽ ഡ്രൈവ് സിസ്റ്റം ഇവിടെ ഉപയോഗിക്കുന്നില്ല.

ഡീസൽ എഞ്ചിൻ ഇല്ല.2021 ന്റെ തുടക്കത്തിൽ ഓഡി ഷോറൂമുകളിൽ എത്തുമ്പോൾ, എ 4 ഫേസ്​ലിഫ്റ്റിന് 40-45 ലക്ഷം രൂപ (എക്സ്-ഷോറൂം)വിലവരും. എതിരാളികളായ മെഴ്‌സിഡസ് ബെൻസ് സി ക്ലാസ് (41.31-47.14 ലക്ഷം രൂപ), ബിഎംഡബ്ല്യു 3 സീരീസ് (42.30-49.30 ലക്ഷം രൂപ) എന്നിവയുമായാണ്​ എ 4 മത്സരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Audi A4Audiautomobilefacelift
Next Story