Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഇലക്​ട്രിക്​ സ്​കൂട്ടറിന്‍റെ ബാറ്ററി​ പൊട്ടിത്തെറിച്ച്​ വീടിന്​ തീപ്പിടിച്ചു; 60കാരന്​ ദാരുണാന്ത്യം
cancel
camera_alt

(Representational Photo)

Homechevron_rightHot Wheelschevron_rightAuto Newschevron_rightഇലക്​ട്രിക്​...

ഇലക്​ട്രിക്​ സ്​കൂട്ടറിന്‍റെ ബാറ്ററി​ പൊട്ടിത്തെറിച്ച്​ വീടിന്​ തീപ്പിടിച്ചു; 60കാരന്​ ദാരുണാന്ത്യം

text_fields
bookmark_border

ഗുരുഗ്രാം: ചാർജിങ്ങിനിടെ ഇലക്​ട്രിക്​ സ്​കൂട്ടറിന്‍റെ ബാറ്ററി പൊട്ടിത്തെറിച്ച്​ 60കാരന്​ ദാരുണാന്ത്യം. പൊട്ടിത്തെറിയെ തുടർന്ന്​ വീടിന്​ തീപിടിച്ചാണ് ​സുരേഷ് സാഹു എന്നയാൾ മരിച്ചത്​​. വീട്ടിലുണ്ടായിരുന്ന നാല്​ കുടുംബാംഗങ്ങൾക്ക്​ പരിക്കേറ്റിട്ടുണ്ട്​. അതിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ്​ റിപ്പോർട്ട്​.

ഗുരുഗ്രാമിലെ കാൻഹായ്​ ഗ്രാമത്തിലാണ്​ സംഭവം നടന്നത്​. തീപിടുത്തമുണ്ടായപ്പോൾ തന്‍റെ ഒറ്റമുറി വീട്ടിൽ ഭാര്യ റീന (50), മക്കളായ മനോജ് (25), സരോജ് (18), അനൂജ് (14) എന്നിവരുടെ അരികിൽ ഉറങ്ങുകയായിരുന്നു സുരേഷ് സാഹു.

റൂമിനകത്ത്​ വെച്ച്​ ബാറ്ററി പൊട്ടിത്തെറിക്കുകയും പിന്നാലെ പുതപ്പുകൾക്ക്​ തീപിടിക്കുകയുമായിരുന്നു. വൈകാതെ അത്​ റൂം മുഴുവനും വ്യാപിക്കുകയും ചെയ്​തു. പുക കാരണം അഞ്ചംഗ കുടുംബം മുറിക്കകത്ത്​ കുടുങ്ങിയതിനെ തുടർന്ന്​ രക്ഷിക്കാനായി അയൽവാസികൾക്ക്​ ജനലുകൾ തകർക്കേണ്ടതായി വന്നിരുന്നു.

"ഞങ്ങൾ വാതിൽ തുറക്കാൻ ശ്രമിച്ചു, പക്ഷേ അത് ഉള്ളിൽ നിന്ന് പൂട്ടിയിരുന്നു. മുറിയിൽ പുക നിറഞ്ഞതിനാൽ സാഹുവും കുടുംബവും അകത്ത് കുടുങ്ങിക്കിടക്കുകയായിരുന്നു''. - അയൽവാസിയായ രമേഷ് കുമാർ പറഞ്ഞു. പൊലീസിനെയും ഫയർ ഫോഴ്​സിനെയും വിവരമറിയിച്ചതും അയൽവാസികളായിരുന്നു. ഒരു മണിക്കൂർ നേരമെടുത്താണ്​ തീ നിയന്ത്രിച്ചത്​.

പെട്രോൾ പമ്പിൽ ടീ സ്റ്റാൾ നടത്തിവരികയായിരുന്നു മരിച്ച സുരേഷ്​ സാഹു. മക്കളായ മനോജും സരോജും ഷോപ്പിലെ ജീവനക്കാരാണ്​. ഇളയ മകൻ അനൂജ്​ വിദ്യാർഥിയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GurugramElectric ScooterHouse Caught FireBattery Explodes
News Summary - 1 dead 4 injured as battery of e-scooter explodes
Next Story