10.5 കോടിയുടെ റോൾസ് റോയ്‌സ് ഫാന്റം ഇഷ്ടാനുസരണം നിർമിച്ച് ആനന്ദ് അംബാനി; വാഹനത്തിന്റെ നിറത്തിന് ഇന്ത്യൻ ചരിത്രവുമായി ബന്ധം!
text_fieldsറോൾസ് റോയ്‌സ് ഫാന്റം VIII സീരീസ് II എക്സ്റ്റൻഡഡ്
മുംബൈ: അംബാനി കുടുംബത്തിന് റോൾസ് റോയ്‌സ് ബ്രാൻഡിനോടുള്ള പാഷൻ ഒട്ടുമിക്ക വാഹനപ്രേമികൾക്കുമറിയാം. സ്വദേശത്തും വിദേശത്തുമായി നിരവധി റോൾസ് റോയ്‌സ് കാറുകളുള്ള കുടുംബത്തിന്റെ വാഹനനിരയിലേക്ക് ആനന്ദ് അംബാനി പുതിയതായി എത്തിച്ച റോൾസ് റോയ്‌സ് ഫാന്റം VIII സീരീസ് II എക്സ്റ്റൻഡഡ് മോഡൽ സാമൂഹിക മാധ്യമങ്ങളിൽ ട്രെൻഡിങ് ആവുകയാണ്.
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി മുംബൈയിലെ സിദ്ധിവിനായക ക്ഷേത്ര സന്ദർശനത്തിന് പുതിയ റോൾസ് റോയ്സിലാണ് ആനന്ദ് അംബാനി എത്തിയത്. വാഹനത്തിന്റെ അസാധാരണമായ നിറത്തിൽ ആനന്ദ് അംബാനി വാഹനം തെരഞ്ഞെടുത്തത് പലരും ശ്രദ്ധിച്ചു. ഇതിനെക്കുറിച്ചുള്ള സംസാരമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്.
സിഎസ് 12 വ്ലോഗ്സ് എന്ന യൂട്യൂബ് ചാനലിൽ ആനന്ദ് അംബാനിയുടെ റോൾസ് റോയ്‌സ് ഫാന്റം വിശദമായി കാണിക്കുന്നുണ്ട്. സ്റ്റാർ ഓഫ് ഇന്ത്യ ഓറഞ്ച്' നിറത്തിലാണ് ഇതിന്റെ ബോഡി വർക്ക് പൂർത്തിയാക്കിയിരിക്കുന്നത്. ഹുഡിൽ വെള്ള നിറത്തിലുള്ള ഒരു ഷേഡ് കാണാം. ഈ ഫാന്റമിന് 'MH 01 FB 01' എന്ന ഫാൻസി നമ്പറും ആനന്ദ് സ്വന്തമാക്കിയിട്ടുണ്ട്.
1934ൽ രാജ്കോട്ട് മഹാരാജാവിനുവേണ്ടി റോൾസ് റോയ്‌സ് നിർമിച്ച യഥാർത്ഥ 'സ്റ്റാർ ഓഫ് ഇന്ത്യ'യുടെ അതെ നിറമാണ് ആനന്ദ് അംബാനിയുടെ റോൾസ് റോയ്സിലും നൽകിയിരിക്കുന്നത്. ത്രപ്പ് & മേബർലി നിർമ്മിച്ച ഈ ഓൾ വെതർ കോച്ച്‌വർക്കായിരുന്നു രാജ്കോട്ട് മഹാരാജാവിന്റെ വാഹനം. രാജാവിന്റെ ഇഷ്ട്ടാനുസരണം തയ്യാറാക്കിയ വാഹനം ഒരു 7 സീറ്റർ കാബ്രിയോലെറ്റ് ഡിസൈൻ ഉൾകൊള്ളുന്നതായിരുന്നു. ഇത് ദേശീയ നിധിയായി കണക്കാക്കിയതാണെങ്കിലും രാജാവിന്റെ കൊച്ചുമകൻ ഈ വാഹനം വിൽക്കുകയായിരുന്നു. പിന്നീട് നാല് പതിറ്റാണ്ടുകൾക്ക് ശേഷം മൊണോക്കോയിൽ നടന്ന വാഹന ലേലത്തിൽ ഇത് വീണ്ടും പ്രത്യക്ഷപെട്ടു. അന്ന് ചെറുമകൻ അത് തിരികെ വാങ്ങി.
രാജ്കോട്ട് മഹാരാജാവിനുവേണ്ടി റോൾസ് റോയ്‌സ് നിർമിച്ച യഥാർത്ഥ 'സ്റ്റാർ ഓഫ് ഇന്ത്യ
യാത്രകൾക്ക് ഏറെ സുരക്ഷയും സൗകര്യവും ശ്രദ്ധിക്കുന്ന അംബാനി കുടുംബത്തിൽ എത്തിയ പുതിയ റോൾസ് റോയ്‌സ് ഫാന്റം VIII സീരീസ് II എക്സ്റ്റൻഡഡ്, 6.75 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് വി 12 (N74B68) എൻജിനാണ് ഉപയോഗിച്ചിട്ടുള്ളത്. ഇത് പരമാവധി 563 ബി.എച്ച്.പി കരുത്തും 900 എൻ.എം പീക് ടോർക്കും ഉത്പാദിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

