ജീവിതത്തെ മാറ്റിമറിക്കുന്ന ഒന്നാണ് ഡ്രൈവിംഗ് ലൈസൻസ്
text_fieldsമിസ്റ്റർ ജംസീർ മോൻ സിഇഒ - പ്രൊഫഷണൽ ഡ്രൈവിംഗ് സ്കൂൾ
ജീവിതത്തില്‍ മൂല്യമുള്ള എന്തെങ്കിലും ഒന്ന് ചെയ്യണം എന്ന് എന്‍റെ മനസ്സ് ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കും. യു.എ.ഇയില്‍ വന്നിറങ്ങിയ ദിനം എന്‍റെ മനസ്സില്‍ നല്ല ഓര്‍മകളായി മിക്കപ്പോഴും തികട്ടി വരും. ആദ്യ ദിനം വിമാനത്താവളത്തില്‍ വന്നിറങ്ങിയതും തുടര്‍ന്നുള്ളതും.
ഡ്രൈവിംഗ് മേഖലയില്‍ എത്തിപ്പെടും എന്ന് ഒരിക്കലും നിനച്ചിരുന്നില്ല. പക്ഷേ ഒരു സാധാരണ ഡ്രൈവിംഗ് ലൈസൻസ് പ്രവാസ ലോകത്ത് ഏതൊരു ജോലിക്കും പ്രധാനമായിരുന്നു. എന്നാല്‍ എന്‍റെ പിതാവ് ഒരു ഡ്രൈവിംഗ് സ്കൂള്‍ ഉടമയായിരുന്നു. ആയതിനാല്‍ തന്നെ ഒരു ഡ്രൈവിംഗ് ലൈസന്‍സ് നേടിയെടുക്കുന്നതിന് എനിക്ക് വലിയ കടമ്പകളുണ്ടായിരുന്നില്ല.
ആദ്യത്തില്‍ എനിക്ക് ഒരു ഡ്രൈവിംഗ് ഇൻസ്ട്രക്ടർ എന്ന ജോലിയെ കുറിച്ച് പൂർണ്ണമായും അറിയില്ലായിരുന്നു. അത് എന്റെ മുൻഗണനയും ആയിരുന്നില്ല. എന്നാൽ ഡ്രൈവിംഗ് ബിസിനസ്സ് കൂടുതൽ വികസിപ്പിക്കാൻ എന്‍റെ പിതാവിനെ സഹായിക്കാനാകുമെന്ന് മനസ്സിലാക്കാൻ കൂടുതൽ സമയമെടുത്തില്ല. അത് എളുപ്പമാകില്ലെന്ന് എനിക്ക് ബോധ്യമുണ്ടായിരുന്നെങ്കിലും പക്ഷേ എന്റെ കഠിനാധ്വാനവും പരിശ്രമവും കാര്യങ്ങള്‍ തടസ്സമില്ലാതെ വഴി എളുപ്പമാക്കി എന്നതാണ് യാഥാര്‍ത്ഥ്യം.
ഇപ്പോള്‍ എന്റെ സ്വപ്നം സാക്ഷാത്കരിച്ചുവെന്ന് ഞാൻ കരുതുന്നു. ഇന്ന് 75-ലധികം ജീവനക്കാരും 130-ലധികം പരിശീലന വാഹനങ്ങളുമുള്ള ഒരു പ്രൊഫഷണൽ കാർ ഡ്രൈവിംഗ് സ്കൂളിന്റെ ഉടമ എന്ന നിലയിൽ. ഇനിയും ഒരുപാട് മുന്നോട്ട് പോകേണ്ടതുണ്ട് എന്ന് ഞാന്‍ തിരിച്ചറിയുന്നുണ്ട്. പുതിയ ലോകത്ത് ഈ മേഖലയില്‍ അടയാളപ്പെടുത്താന്‍ ഇനിയും ഏറെ വഴി മുന്നോട്ട് പോയേ പറ്റൂ. ഡ്രൈവിംഗ് മേഖലയിലെ മെച്ചപ്പെടുത്തലിനും അവബോധത്തിനും വേണ്ടി കഠിനമായ പ്രയത്നങ്ങള്‍ തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

