Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅശരണർക്ക് സഹായം,...

അശരണർക്ക് സഹായം, നന്നമ്പ്ര പഞ്ചായത്ത് കെ.എം.സി.സി ‘മുസാഅദ’ റിലീഫ് വിതരണോദ്ഘാടനം ഞായറാഴ്ച

text_fields
bookmark_border
അശരണർക്ക് സഹായം, നന്നമ്പ്ര പഞ്ചായത്ത് കെ.എം.സി.സി ‘മുസാഅദ’ റിലീഫ് വിതരണോദ്ഘാടനം ഞായറാഴ്ച
cancel
camera_alt

റിയാദിലെ നന്നമ്പ്ര പഞ്ചായത്ത് കെ.എം.സി.സി ഭാരവാഹികൾ വാർത്തസമ്മേളനം നടത്തുന്നു


റിയാദ്: അശരണർക്കും കിടപ്പുരോഗികൾക്കും അനാഥർക്കും വിധവകൾക്കും കൈത്താങ്ങായി റിയാദ് നന്നമ്പ്ര പഞ്ചായത്ത് കെ.എം.സി.സി വർഷംതോറും നടത്തിവരുന്ന ‘മുസാഅദ’ റിലീഫ് പദ്ധതി 10ാം വർഷത്തിലേക്ക്. ഇത്തവണത്തെ റിലീഫ് വിതരണത്തിെൻറ ഔദ്യോഗിക ഉദ്ഘാടനം ഞായറാഴ്ച (മാർച്ച് 15) രാവിലെ 10.30-ന് ചെമ്മാട് ദയ ചാരിറ്റി സെൻററിൽ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ നിർവഹിക്കും.

10 വർഷം മുമ്പ് മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബിെൻറ സൗദി സന്ദർശന വേളയിലാണ് ഈ ജീവകാരുണ്യ പദ്ധതിക്ക് തുടക്കം കുറിച്ചത്. ആതുരസേവനം, ഭവന നിർമാണം, വിധവകൾക്കും അനാഥ കുട്ടികൾക്കുമുള്ള സാമ്പത്തിക പിന്തുണ എന്നിവ ലക്ഷ്യമിട്ടാണ് റമദാൻ മാസത്തിൽ ഈ പദ്ധതി നടപ്പാക്കുന്നത്.

പഞ്ചായത്തിലെ 24 വാർഡുകളിൽ നിന്നായി വാർഡ് കമ്മിറ്റികൾ മുഖേന കണ്ടെത്തിയ അർഹരായ 125-ലധികം പേർക്ക് ഇക്കൊല്ലം ചികിത്സാ സഹായം നൽകും. കൂടാതെ, ഭവന നിർമാണത്തിനായി 25 കുടുംബങ്ങൾക്കും സാമ്പത്തിക പിന്തുണ ഉറപ്പാക്കിയിട്ടുണ്ട്. ഏകദേശം ഒമ്പത് ലക്ഷം രൂപയാണ് ഈ വർഷത്തെ മുസാഅദ റിലീഫ് ഫണ്ടിനായി വകയിരുത്തിയിരിക്കുന്നത്.

ഇതിനുപുറമെ 20 കുടുംബങ്ങൾക്ക് നൽകിവരുന്ന പ്രതിമാസ പെൻഷൻ ഈ മാസവും തടസ്സമില്ലാതെ തുടരുമെന്നും ഭാരവാഹികൾ അറിയിച്ചു. സഹായധനം ചെറിയ പെരുന്നാളിന് മുമ്പായി അർഹരായവരുടെ വീടുകളിൽ എത്തിച്ചുനൽകും.

റിയാദിലെ പ്രവർത്തനങ്ങൾക്ക് ഫിർദൗസ് ചെറുമുക്ക്, ഖാലിദ് കാളംതിരുത്തി, പത്തൂർ യൂനുസ്, ഒ.കെ. മുഹമ്മദ് കുട്ടി, സി.പി. ഷരീഫ്, ഉസ്മാൻ ചെറുമുക്ക്, സലിം ചെറുമുക്ക്, ആസിഫ് കുണ്ടൂർ, വി.കെ. റഫീഖ് എന്നിവർ നേതൃത്വം നൽകുന്നു. നാട്ടിലെ വിതരണ പ്രവർത്തനങ്ങൾ സി.പി. ഷരീഫ്, അലി തയ്യാല, ബീരാൻകുട്ടി മലയാംപള്ളി, അലി മറ്റത്ത്, എം.പി. അബ്ദുസ്സമദ്, എം.പി. ഷാജഹാൻ, മുഹമ്മദലി മറ്റത്ത് എന്നിവർ ഏകോപിപ്പിക്കും.

വാർത്താസമ്മേളനത്തിൽ ഒ.കെ. മുഹമ്മദ് കുട്ടി, പത്തൂർ യൂനുസ്, ഫിർദൗസ് ചെറുമുക്ക്, ഖാലിദ് കാളംതിരുത്തി, സലീം ചെറുമുക്ക്, പി.പി. മൻസൂർ എന്നിവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmcchelpHomeless
News Summary - Help for the homeless, Nannambra Panchayat KMCC 'Musaada' relief distribution inaugurated on Sunday
Next Story