
ഒമിക്രോൺ ഇതുവരെ സ്ഥിരീകരിച്ചത് 38 രാജ്യങ്ങളിൽ -ലോകാരോഗ്യ സംഘടന
text_fieldsജനീവ: കൊറോണ വൈറസിന്‍റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോൺ 38 രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന. ഇതുവരെ മരണം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സംഘടന അറിയിച്ചു. ലോകരാജ്യങ്ങൾ പുതിയ വകഭേദമായ ഒമിക്രോണിനെ തടയാൻ യാത്രനിയന്ത്രണങ്ങൾ അടക്കമുള്ള പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുന്നതിനിടെയാണ് ലോകാരോഗ്യ സംഘടനയുടെ പ്രതികരണം.
യു.എസിലും ആസ്ട്രേലിയയുമാണ് പ്രദേശിക വ്യാപനം ഏറ്റവും അവസാനം റിപ്പോർട്ട് ചെയ്തത്. ഒമിക്രോൺ വ്യാപനം സംഭവിച്ചതോടെ ദക്ഷിണാഫ്രിക്കയിൽ കോവിഡ് ബാധിതരുടെ എണ്ണം 30 ലക്ഷമായി ഉയർന്നു.
പുതിയ വകഭേദത്തിന്‍റെ വ്യാപന സാധ്യത, ഗുരുതരമാകൽ, വാക്സിൻ -ചികിത്സ ഫലപ്രാപ്തി എന്നിവ നിർണയിക്കാൻ മൂന്നാഴ്ചയോളം സമയമെടുക്കുമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
ഒമിക്രോൺ ബാധിച്ച് ഇതുവരെ മരണം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും എന്നാൽ യൂറോപ്പിന്‍റെ പകുതിയിലധികം കേസുകൾക്ക് പുതിയ വകഭേദം കാരണമാകുെമന്നും ലോകാരോഗ്യ സംഘടന കഴിഞ്ഞദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. കൂടാതെ ഡെൽറ്റ വകഭേദത്തെപോലെ ആഗോള സമ്പദ്വ്യവസ്ഥയുടെ വീണ്ടെടുക്കലിനെ മന്ദഗതിയിലാക്കാൻ ഒമിക്രോണിന് കഴിയുമെന്ന് അന്താരാഷ്ട്ര നാണ്യ നിധി മേധാവി ക്രിസ്റ്റാലിന ജോർജീവ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
