Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightറോബോട്ടിക്ക് കാൻസർ...

റോബോട്ടിക്ക് കാൻസർ സർജറി ഈ വർഷമെന്ന് വീണ ജോർജ്

text_fields
bookmark_border
റോബോട്ടിക്ക് കാൻസർ സർജറി ഈ വർഷമെന്ന് വീണ ജോർജ്
cancel

തിരുവനന്തപുരം: റീജണൽ കാൻസർ സെന്ററിലും തലശ്ശേരി മലബാർ കാൻസർ സെന്ററിലും ഈ വർഷം മുതൽ റോബോട്ടിക് കാൻസർ സർജറി ആരംഭിക്കുമെന്ന് മന്ത്രി വീണ ജോർജ്. പള്ളിക്കൽ മൂതലയിലെ സർക്കാർ ആയുർവേദ ആശുപത്രിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. വർക്കല പ്രകൃതി ചികിത്സ കേന്ദ്രത്തിലെ വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്നും പള്ളിക്കൽ സി.എച്ച്.സിയിൽ ഡോക്ടർമാരുടെ സേവനം വൈകീട്ട് ആറുമണി വരെ ദീർഘിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

പള്ളിക്കൽ ഗ്രാമപഞ്ചായത്ത് 20 ലക്ഷം രൂപ മുതൽമുടക്കിലാണ് ആശുപത്രിക്കായി പുതിയ കെട്ടിടം നിർമിച്ചത്. ഉച്ചക്ക് രണ്ട് വരെ ഡോക്ടറുടെ സേവനം ലഭ്യമാകും. ഫാർമസി, മരുന്ന് നിർമാണത്തിനുള്ള മുറി, ഒ.പി മുറി, പരിശോധന മുറി, സ്റ്റോർ റൂം എന്നിവയാണ് കെട്ടിടത്തിലുള്ളത്.

ആശുപത്രി പ്രവർത്തനസജ്ജമായതോടെ പ്രദേശവാസികളുടെ ഏറെ നാളത്തെ ആഗ്രഹം സഫലമായിരിക്കുകയാണ്. പണസമാഹരണത്തിലൂടെ നാട്ടുകാർ ആശുപത്രി നിർമിക്കുന്നതിനായി 21 സെന്റ് പുരയിടം വാങ്ങി നൽകി. സ്‌കൂൾകുട്ടികളടക്കം ഇതിനായി സംഭാവനകൾ നൽകി.

കായകല്പ അവാർഡിന് പള്ളിക്കൽ സി.എച്ച്.സിയെ അർഹമാക്കിയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മെഡിക്കൽ ഓഫീസർ ജയകുമാർ വെള്ളനാടിനെ ചടങ്ങിൽ മന്ത്രി ആദരിച്ചു. വി.ജോയി എം.എൽ.എ അധ്യക്ഷത വഹിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Veena George
News Summary - Veena George said robotic cancer surgery this year
Next Story