Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightപുറത്തുനിന്ന് ഭക്ഷണം...

പുറത്തുനിന്ന് ഭക്ഷണം കഴിക്കാറുണ്ടോ? എങ്കിൽ ഈ 4 കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണം; നിർദ്ദേശങ്ങളുമായി തുക്കാറാം മുണ്ടെ ഐഎഎസ്

text_fields
bookmark_border
IAS Officer Tukaram Mundhe sharing crucial food safety and restaurant hygiene guidelines.
cancel
camera_alt

തുക്കാറാം മുണ്ടെ

മുംബൈ: ഹോട്ടലുകളിൽ നിന്നും റെസ്റ്റോറന്റുകളിൽ നിന്നും പുറത്തുപോയി ഭക്ഷണം കഴിക്കുന്ന ശീലം വ്യാപകമാകുമ്പോൾ, ഉപഭോക്താക്കൾ സ്വന്തം ആരോഗ്യം സംരക്ഷിക്കാൻ നിർബന്ധമായും പരിശോധിക്കേണ്ട 4 പ്രധാന കാര്യങ്ങളുടെ ചെക്ക്‌ലിസ്റ്റുമായി മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ തുക്കാറാം മുണ്ടെ. ഹോട്ടലുകളുടെ ബാഹ്യമായ ആകർഷണീയതയിലോ ലൈറ്റിംഗിലോ വീഴാതെ, അവർ നൽകുന്ന ഭക്ഷണത്തിന്റെ സുരക്ഷിതത്വവും ശുചിത്വവും ഉറപ്പുവരുത്താൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ഓർമിപ്പിക്കുന്നു.

ഭക്ഷണം കഴിക്കാൻ കയറുന്നതിന് മുൻപ് ഓരോ ഉപഭോക്താവും ശ്രദ്ധിക്കേണ്ട പ്രധാന 4 കാര്യങ്ങൾ:

1. ഭക്ഷ്യസുരക്ഷാ ലൈസൻസ് (എഫ്.എസ്.എസ്.എ.ഐ): സ്ഥാപനത്തിന് നിയമാനുസൃതമായ എഫ്എസ്എസ്എഐ ലൈസൻസ് ഉണ്ടോയെന്നും അത് ഉപഭോക്താക്കൾക്ക് വ്യക്തമായി കാണാവുന്ന രീതിയിൽ പ്രദർശിപ്പിച്ചിട്ടുണ്ടോയെന്നും ഉറപ്പുവരുത്തുക.

2. ജീവനക്കാരുടെ വ്യക്തിശുചിത്വം : ഭക്ഷണം പാകം ചെയ്യുന്നവരും വിളമ്പുന്നവരും ഹെയർക്യാപ്പുകൾ, ഗ്ലൗസുകൾ, വൃത്തിയുള്ള വസ്ത്രങ്ങൾ എന്നിവ ധരിച്ചിട്ടുണ്ടോയെന്നും നഖങ്ങൾ വെട്ടി വൃത്തിയാക്കിയിട്ടുണ്ടോയെന്നും ശ്രദ്ധിക്കുക.

3. പരിസര ശുചിത്വവും പാചക സ്ഥലവും: ഡൈനിംഗ് ഏരിയ മാത്രമല്ല, അടുക്കളയും വാഷ് ഏരിയയും മാലിന്യനിർമാർജന സംവിധാനങ്ങളും എത്രത്തോളം ശുചിത്വമുള്ളതാണെന്ന് വിലയിരുത്തുക. ഈച്ചയോ മറ്റ് കീടങ്ങളോ ഉള്ളയിടങ്ങൾ പൂർണമായി ഒഴിവാക്കുക.

4. കുടിവെള്ളത്തിന്റെയും പാത്രങ്ങളുടെയും ഗുണനിലവാരം : കുടിക്കാനും പാചകത്തിനും ഉപയോഗിക്കുന്ന വെള്ളം സുരക്ഷിതമാണോയെന്നും, ഭക്ഷണം നൽകുന്ന പാത്രങ്ങളും ഗ്ലാസുകളും കൃത്യമായി അണുവിമുക്തമാക്കി കഴുകിയതാണോയെന്നും ഉറപ്പുവരുത്തുക.

ഭക്ഷ്യവിഷബാധകളും പകർച്ചവ്യാധികളും തടയുന്നതിൽ അധികൃതരുടെ പരിശോധനകൾക്കൊപ്പം തന്നെ ഉപഭോക്താക്കളുടെ ബോധവൽക്കരണവും നിരന്തരമായ ചോദ്യംചെയ്യലുകളും നിർണായക പങ്കുവഹിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:restaurantHealthtipsfoodsafety
News Summary - Tukaram Mundhe's Checklist: Four Things You Must Look at Before Eating Out at Restaurants
Next Story