Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Omicron Scare Infection tally rises to 1700
cancel

രാജ്യത്ത്​ 1700 ഒമിക്രോൺ ബാധിതർ; മഹാരാഷ്ട്രയിൽ 510 പേർക്ക്​ രോഗം

text_fields
bookmark_border

ന്യൂഡൽഹി: രാജ്യത്ത്​ ഒമിക്രോൺ ബാധിതരുടെ 1700 ആയതായി ആ​രോഗ്യമന്ത്രാലയം. 639 പേർ രോഗമുക്തി നേടി. മഹാരാഷ്ട്രയിലാണ്​ ഏറ്റവും കൂടുതൽ രോഗബാധിതർ. 510 പേർക്കാണ്​ സംസ്ഥാനത്ത്​ ഇതുവരെ രോഗം സ്ഥിരീകരിച്ചത്​.

ഡൽഹിയിൽ 351 ​ഒമിക്രോൺ കേസുകളും റിപ്പോർട്ട്​ ചെയ്തു​. കേരള 156, ഗുജറാത്ത്​ 136, തമിഴ്​നാട്​ 121, രാജസ്ഥാൻ 120 എന്നിങ്ങനെയാണ്​ ഒമിക്രോൺ ബാധിതരുടെ എണ്ണം.

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനയാണ്​ കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്​. കഴിഞ്ഞ 24 മണിക്കൂറിനിടെ 33,750 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 123 മരണവും റിപ്പോർട്ട് ചെയ്തു. ഇന്നലെ 27,553 പേർക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്.

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവർ 1,45,582 ആയി ഉയർന്നു. 10,846 പേരാണ് 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. ആകെ ഒമിക്രോൺ കേസുകൾ 1700 ആയി വർധിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിൽ 639 പേരും രോഗമുക്തി നേടി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Omicron Scare Infection tally rises to 1700
Next Story