Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാൺപൂരിൽ 13 പേർക്ക് കൂടി സിക വൈറസ് ബാധ

text_fields
bookmark_border
ആശുപത്രികൾ സജ്ജമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ
zika virus
cancel

കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ 13 പേർക്ക് കൂടി പുതുതായി സികാ വൈറസ് കണ്ടെത്തി. ഇതോടെ കാൺപൂർ ജില്ലയിൽ സിക വൈറസ് റിപ്പോർട്ട് ചെയ്തവരുടെ എണം 79 ആയി.

കാൺപൂരിൽ സിക വൈറസ് ബാധ പടരുന്നുണ്ടെന്നും അത് തടയാനാവശ്യമായ പ്രത്യേക നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. എല്ലാ ആശുപത്രികളും പ്രത്യേക സാഹചര്യം നേരിടാൻ സജ്ജമാണെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ കൂട്ടിചേർത്തു.

കൊതുകിന്‍റെ ഉറവിടങ്ങൾ അടിയന്തിരമായി നശിപ്പിക്കുന്നതിനു വേണ്ടിയുള്ള എല്ലാ നടപടികളും ഫോഗിങ് നടത്താനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് മെഡിക്കൽ സൂപ്രണ്ട് അനിൽ നിഗം പ്രതികരിച്ചു.

അണുനശീകരണ പ്രവൃത്തികൾ വേഗത്തിൽ നടത്താൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദ്ദേശം നൽകി.

കാൺപൂരിലെ മുഴുവൻ ആശുപത്രികൾക്കും സിക വൈറസ് ഉൾപ്പടെ എല്ലാ പകർച്ചാ വ്യാധികളും വേഗത്തിൽ തിരിച്ചറിയുന്നതിനും ചികിത്സ ഉറപ്പു വരുത്താനും നിർദ്ദേശം നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Zika outbreak in Kanpur: 13 more cases detected, tally reaches 79
Next Story