സിക: 21 ഗർഭിണികളുടെ ഫലം നെഗറ്റിവ്
text_fieldsബംഗളൂരു: സംസ്ഥാനത്തിന് ആശ്വാസമായി 21 ഗർഭിണികളുടെ സിക വൈറസ് പരിശോധനഫലം നെഗറ്റിവ്. 30 പേരുടെ പരിശോധനഫലം വരുംദിവസങ്ങളിൽ വരുമെന്നും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. ഇവരുടെ സാമ്പിളുകൾ പുണെയിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചുകൊടുത്തിരുന്നു.
റായ്ചൂർ ജില്ലയിൽ കഴിഞ്ഞയാഴ്ച അഞ്ചു വയസ്സുകാരിക്ക് സിക വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പ് ജാഗ്രതയിലായിരുന്നു. ഗർഭിണികൾ സിക രോഗം സംബന്ധിച്ച് ഏറെ ജാഗ്രത പുലർത്തണമെന്ന് ഫോർടിസ് ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ സീനിയർ കൺസൾട്ടന്റ് ഡോ. ആദിത്യ എസ്. ചൗതി പറഞ്ഞു.
രോഗം ബാധിച്ചാൽ ഗർഭം അലസാനോ കുഞ്ഞുങ്ങൾക്ക് ഗുരുതരമായ വൈകല്യം ഉണ്ടാകാനോ സാധ്യത കൂടുതലാണ്. കൊതുക് കടിയേൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. കൊതുകുകളുടെ ഉറവിടങ്ങൾ നശിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. കൊതുകുകളിൽനിന്നാണ് സിക വൈറസ് പകരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

