Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightപു​തു​ച​രി​ത്രം...

പു​തു​ച​രി​ത്രം ര​ചി​ച്ച് യൂ​ത്ത് ഇ​ന്ത്യ മെ​ഡി​ക്ക​ൽ ഫെ​യ​ർ 2.0

text_fields
bookmark_border
Youth India Medical Fair 2.0 Inauguration Ceremony
cancel
camera_alt

യൂ​ത്ത് ഇ​ന്ത്യ മെ​ഡി​ക്ക​ൽ ഫെ​യ​ർ 2.0 ഉ​ദ്ഘാ​ട​നം ഡോ. ​ബാ​ബു രാ​മ​ച​ന്ദ്ര​ൻ നി​ർ​വ​ഹി​ക്കു​ന്നു

മ​നാ​മ: ‘ആ​രോ​ഗ്യ​ത്തോ​ടെ ജീ​വി​ക്കു​ക’ ത​ല​ക്കെ​ട്ടി​ൽ യൂ​ത്ത് ഇ​ന്ത്യ ബ​ഹ്‌​റൈ​ൻ സു​ബി ഹോം​സു​മാ​യി സ​ഹ​ക​രി​ച്ച് സം​ഘ​ടി​പ്പി​ച്ച മെ​ഡി​ക്ക​ൽ ഫെ​യ​ർ 2.0 ബ​ഹ്റൈ​ൻ പ്ര​വാ​സി സം​ഘ​ട​ന ച​രി​ത്ര​ത്തി​ൽ പു​തി​യൊ​രു അ​ധ്യാ​യ​മാ​യി. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​ട്ടു മു​ത​ൽ അ​ദാ​രി പാ​ർ​ക്കി​ൽ പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ കി​യോ​സ്കു​ക​ളി​ൽ ന​ട​ന്ന ഫെ​യ​റി​ന്റെ ഉ​ദ്ഘാ​ട​നം ഐ.​എം.​എ ബ​ഹ്റൈ​ൻ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്റും ഐ.​സി.​ആ​ർ.​എ​ഫ് ചെ​യ​ർ​മാ​നു​മാ​യ ഡോ. ​ബാ​ബു രാ​മ​ച​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു.

യൂ​ത്ത് ഇ​ന്ത്യ പ്ര​സി​ഡ​ന്റ് അ​നീ​സ് വി.​കെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജു​നൈ​ദ് കാ​യ​ണ്ണ സ്വാ​ഗ​ത​വും അ​ജ്മ​ൽ ഷ​റ​ഫു​ദ്ദീ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ഫ്ര​ൻ​ഡ്സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്റ് സു​ബൈ​ർ എം.​എം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ബാ​സ് എം, ​മു​ഹ​മ്മ​ദ് ജൈ​സ​ൽ, യൂ​നു​സ് സ​ലീം, സി​റാ​ജ് കി​ഴു​പ്പി​ള്ളി​ക്ക​ര, സാ​ജി​ർ ഇ​രി​ക്കൂ​ർ, മ​ജീ​ദ് ത​ണ​ൽ തു​ട​ങ്ങി​യ​വ​ർ ഉ​ദ്ഘാ​ട​ന സെ​ഷ​നി​ൽ പ​ങ്കെ​ടു​ത്തു.

സൗ​ജ​ന്യ​മാ​യി മെ​ഡി​ക്ക​ൽ ഫെ​യ​റി​ൽ ഒ​രു​ക്കി​യ വി​വി​ധ സേ​വ​ന​ങ്ങ​ൾ സ​മൂ​ഹ​ത്തി​ന്റെ നാ​നാ​തു​റ​യി​ലു​ള്ള​വ​രും പ്ര​യോ​ജ​ന​പ്പെ​ടു​ത്തി. രാ​വി​ലെ മു​ത​ൽ വി​വി​ധ ലേ​ബ​ർ ക്യാ​മ്പി​ൽ നി​ന്നെ​ത്തി​യ സാ​ധാ​ര​ണ​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ലി​യ പ​ങ്കാ​ളി​ത്ത​മാ​ണു​ണ്ടാ​യ​ത്. റൈ​ഫ് യു.​എ​സ്.​എ, കിം​സ്, അ​മേ​രി​ക്ക​ൻ മി​ഷ​ൻ ഹോ​സ്പി​റ്റ​ൽ, അ​ൽ അ​മ​ൽ, മി​ഡി​ൽ ഈ​സ്റ്റ്, ശി​ഫ അ​ൽ ജ​സീ​റ, അ​ൽ റ​ബീ​ഹ്, ദാ​റു​ൽ ശി​ഫ, ആ​സ്റ്റ​ർ, ബ​ഹ്റൈ​ൻ സ്പെ​ഷ​ലി​സ്റ്റ്, അ​ൽ ഹോ​ക്ക​യി​ൽ മെ​ഡി​ക്ക​ൽ ഗ്രൂ​പ് തു​ട​ങ്ങി​യ ആ​ശു​പ​ത്രി​ക​ളി​ലെ​യും മെ​ഡി​ക്ക​ൽ സെ​ന്റ​റു​ക​ളി​ലെ​യും വി​ദ​ഗ്ധ​രാ​യ ഡോ​ക്ട​ർ​മാ​ർ രോ​ഗി​ക​ളെ പ​രി​ശോ​ധി​ച്ചു.

കാ​ർ​ഡി​യോ​ള​ജി, ഗൈ​ന​ക്കോ​ള​ജി, ജ​ന​റ​ൽ മെ​ഡി​സി​ൻ, ഡെ​ന്റ​ൽ, ഒ​ഫ്താ​ൽ​മോ​ള​ജി, പീ​ഡി​യാ​ട്രി​ക്, ഓ​ർ​ത്തോ, ഇ.​എ​ൻ.​ടി തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളു​ടെ സേ​വ​ന​വും ആ​വ​ശ്യ​ക്കാ​ർ​ക്ക് ഇ.​സി.​ജി എ​ടു​ക്കാ​നു​ള്ള സൗ​ക​ര്യ​വും ഉ​ണ്ടാ​യി​രു​ന്നു. ഫെ​യ​റി​ൽ എ​ത്തി​യ​വ​ർ​ക്ക് വി​വി​ധ മെ​ഡി​ക്ക​ൽ സ്ഥാ​പ​ന​ങ്ങ​ളു​ടെ സൗ​ജ​ന്യ പ​രി​ശോ​ധ​ന-​ലാ​ബ് കൂ​പ്പ​ണു​ക​ളും നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. ഫെ​യ​റി​ന്റെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യ ട്രാ​ഫി​ക് വി​ഭാ​ഗം, സി​വി​ൽ ഡി​ഫ​ൻ​സ് തു​ട​ങ്ങി വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ ഉ​ൾ​പ്പെ​ടെ 30ൽ​പ​രം സ്റ്റാ​ളു​ക​ൾ ഏ​റെ ജ​ന​ശ്ര​ദ്ധ ആ​ക​ർ​ഷി​ച്ചു.

ലൈ​ഫ് പ​ൾ​സ് ന​ട​ത്തി​യ സി.​പി.​ആ​ർ-​ഫ​സ്റ്റ് എ​യ്ഡ് പ​രി​ശീ​ല​ന​ത്തി​ലും നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ക്കു​ക​യും താ​ൽ​ക്കാ​ലി​ക സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ക​ര​സ്ഥ​മാ​ക്കു​ക​യും ചെ​യ്തു.വി​വി​ധ ആ​രോ​ഗ്യ വി​ഷ​യ​ങ്ങ​ളി​ൽ ഡോ. ​അ​മ​ൽ എ​ബ്ര​ഹാം (മാ​ന​സി​കാ​രോ​ഗ്യം), ഡോ. ​ജി​ഷ പീ​റ്റ​ർ (സ്പീ​ച്ച് തെ​റ​പ്പി ബോ​ധ​വ​ത്ക​ര​ണം), ഡോ. ​ല​ക്ഷ്മി (സ്ത്രീ​ജ​ന്യ രോ​ഗ​ങ്ങ​ൾ), ഡോ. ​സാ​ന്ദ്ര (ത​ണു​പ്പു​കാ​ല രോ​ഗ​ങ്ങ​ളും ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ളും), ഡോ. ​സ​ന്ധ്യ അ​ശോ​ക് (കു​ട്ടി​ക​ളി​ലെ രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി), ഡോ. ​അ​തു​ല്യ (ത​ണു​പ്പു​കാ​ലം, ആ​യു​ർ​വേ​ദ പ്ര​തി​വി​ധി​ക​ൾ), ഡോ. ​കൃ​ഷ്ണ (ബ്രെ​സ്റ്റ് കാ​ൻ​സ​ർ) എ​ന്നി​വ​ർ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ ന​ട​ത്തി. മെ​ഡി​ക്ക​ൽ ഫെ​യ​റി​ൽ ഭാ​ഗ​മാ​യി ഒ​രു​ക്കി​യ കൗ​ൺ​സ​ലി​ങ് കൗ​മാ​ര​ക്കാ​രും കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി. മ​രു​ന്നു​വി​ത​ര​ണ​വും ബ​ദ​ൽ മെ​ഡി​ക്ക​ൽ സം​വി​ധാ​ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും സേ​വ​ന​വും ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BahrainHealth NewsYouth India Medical Fair 2.0
News Summary - Youth India Medical Fair 2.0 starting new steps
Next Story