ആരോഗ്യമുള്ള മുടി ആഗ്രഹിക്കുന്നവർക്ക് കഴിക്കാം ഈ അഞ്ച് ഭക്ഷണങ്ങൾ....
text_fieldsനീണ്ടു കറുത്ത ബലമുള്ള മുടികളാണ് എല്ലാവരുടെയും ആഗ്രഹം. എന്നാൽ മുടികൊഴിച്ചിൽ മുതൽ മുടിപൊട്ടലും കഷണ്ടിയും വരെ പ്രായഭേദമന്യേ പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. മുടി സംരക്ഷണത്തിനായി ഉപയോഗിക്കുന്ന പല രാസവസ്തുകളും മരുന്നുകളും ചൂടും മാനസികസമ്മർദ്ദമേറിയ ജീവിത ശൈലിയുമെല്ലാം മുടിയെ തകരാറിലാക്കുന്ന കാരണങ്ങളാണ്.
എന്താണ് പരിഹാരം?
ചർമ്മം പോലെ മുടിയും ആന്തരിക ആരോഗ്യത്തിന്റെ ഫലമാണ്. മുടിയുടെ ഓരോ ഇഴയ്ക്കും അവശ്യ പോഷകങ്ങൾ സ്ഥിരമായി നൽകേണ്ടത് ആവശ്യമാണ്. ആരോഗ്യമുള്ള മുടിയാണ് ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ ഭക്ഷണക്രമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അത്യാവശ്യമാണ്. ആരോഗ്യമുള്ള മുടിക്ക് വേണ്ട അഞ്ച് ഡയറ്റ് ടിപ്പുകൾ:
1) മുട്ട, ഇലക്കറികൾ, സോയാബീൻ, മത്സ്യം, പച്ചക്കറികൾ, പരിപ്പ്, പയർവർഗങ്ങൾ, തൈര് തുടങ്ങിയ ഇരുമ്പ് സമ്പുഷ്ടവും പ്രോട്ടീൻ നിറഞ്ഞതുമായ ഭക്ഷണപദാർഥങ്ങൾ കഴിക്കുന്നത് വർധിപ്പിക്കുക.
2) ജോവർ, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
3) തക്കാളി ജ്യൂസ്, ഗോതമ്പ്, പുല്ല് ജ്യൂസ്, ചീര പോലുള്ള ആൻറി ഓക്സിഡൻറുകൾ, ഇരുമ്പ്, കാൽസ്യം എന്നിവ അടങ്ങിയ ജ്യൂസുകൾ ഉൾപ്പെടുത്തുക.
4) ബ്രഹ്മി, ഭൃംഗരാജ് തുടങ്ങിയ ഔഷധസസ്യങ്ങൾ കഴിക്കുക.
5) ശീതീകരിച്ച, ബേക്ക് ചെയ്ത ഭക്ഷ്യവസ്തുക്കളും ടേബിൾ ഷുഗറും ഒഴിവാക്കാൻ ശ്രമിക്കുക.
കുട്ടികൾ ഉൾപ്പടെ ചിലരിൽ കണ്ടുവരുന്ന മറ്റൊരു പ്രശ്നമാണ് നരച്ച മുടി. ഈ അവസ്ഥക്ക് പിന്നിൽ വിവിധ കാരണങ്ങളുണ്ട്. എന്നാൾ ശരീരത്തിലെ പ്രോട്ടീന്റെ അഭാവം മുടി നരയ്‌ക്കുന്നതിന് കാരണമായേക്കാം. കൂടാതെ, അമിതമായി മദ്യപിക്കുകയോ ചായയോ കാപ്പിയോ കുടിക്കുന്നതോ മറ്റുള്ളവരെ അപേക്ഷിച്ച് വളരെ നേരത്തെ തന്നെ മുടി നരക്കാൻ കാരണമാണ്ആരോഗ്യമുള്ള മുടി ആഗ്രഹിക്കുന്നവർക്ക് കഴിക്കാം ഈ അഞ്ച് ഭക്ഷണങ്ങൾ....
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

