ഇന്ന് ലോക പ്രഥമശുശ്രൂഷദിനം; വീട്ടിലും വേണം, ഫസ്റ്റ് എയ്ഡ് പരിശീലനം
text_fieldsആലപ്പുഴ: അപകടം നടന്നാലുടന്‍ ആദ്യം സംഭവസ്ഥലത്തെത്തുന്നയാള്‍ അപകടം പറ്റിയയാളെ രക്ഷിക്കാനായി ചെയ്യേണ്ടിവരുന്ന പ്രാഥമിക പ്രവര്‍ത്തനങ്ങളാണ് പ്രഥമശുശ്രൂഷ അഥവാ ഫസ്റ്റ് എയ്ഡ്. അപകടത്തില്‍പെട്ടയാളെ ആശുപത്രിയിലും ഡോക്ടറുടെ അടുക്കലും എത്തിക്കുന്നതിനിടയിലുള്ള സമയത്താണ് ഇത് നല്‍കാറുള്ളത്.
കോവിഡും അനുബന്ധ ലോക്ഡൗണുകളും കുട്ടികളുടെ ഓൺലൈൻ വിദ്യാഭ്യാസവും വർക്ക് അറ്റ് ഹോമും ഒക്കെയായി മിക്കപ്പോഴും വീടുകളിൽതന്നെയാണ്. ആശുപത്രി ചികിത്സകളിൽ നിയന്ത്രണംവരുത്തി. ഇവിടെയാണ് അപകടങ്ങളും അത്യാഹിതങ്ങളും സംഭവിക്കുമ്പോൾ നാം സ്വയംതന്നെ പ്രഥമശുശ്രൂഷകൾ നൽകാൻ പരിശീലിക്കേണ്ട അവസ്ഥ സംജാതമായത്.
മുറിവുകളിൽനിന്ന് രക്തം വാർന്ന് രോഗി അത്യാസന്നനിലയിൽ ആവുന്നത് തടയാൻ പ്രഥമശുശ്രൂഷയിൽ സാധിക്കും. തീപൊള്ളലുകൾ ഉണ്ടാകുമ്പോൾ സമാന പ്രഥമശുശ്രൂഷ നൽകണം. ഗ്ലാസ് പൊട്ടിയുണ്ടാകുന്ന മുറിവുകൾ, നിലത്തുവഴുതിവീണ് സംഭവിക്കാവുന്ന ചതവുകളും പൊട്ടലുകളും കുളിമുറിയിൽ വീണ് സംഭവിക്കാവുന്ന അപകടങ്ങൾ, കുട്ടികൾ അടുക്കളയിലും മറ്റും പെരുമാറിയുണ്ടാകുന്ന പൊള്ളലുകൾ, പനി, തലവേദന, ശ്വാസംമുട്ടൽ തുടങ്ങി എന്തും മുമ്പത്തേക്കാൾ കൂടുതൽ ഇപ്പോൾ വീടുകളിൽ സംഭവിക്കുന്നു.
ഓരോ വീട്ടിലും പ്രഥമശുശ്രൂഷകൾക്ക് സഹായകരമാകുന്ന ചില സാമഗ്രികൾ നിർബന്ധമായും സൂക്ഷിക്കണമെന്നതാണ് പരിഹാരം. അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എല്ലാ വർഷവും സെപ്റ്റംബർ രണ്ടാം ശനിയാഴ്ച ലോക ഫസ്റ്റ് എയ്ഡ് ദിനമായി ലോകാരോഗ്യസംഘടന ആചരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

