Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightലോക കോൺട്രാസെപ്ഷൻ...

ലോക കോൺട്രാസെപ്ഷൻ ദിനം; ആരോഗ്യത്തിനും ഭാവിക്കും സുരക്ഷയൊരുക്കാം

text_fields
bookmark_border
ലോക കോൺട്രാസെപ്ഷൻ ദിനം; ആരോഗ്യത്തിനും ഭാവിക്കും സുരക്ഷയൊരുക്കാം
cancel
Listen to this Article

നമ്മുടെ ശരീരത്തിനുമേലുള്ള എല്ലാ അധികാരവും അവകാശവും നമുക്ക് മാത്രമാണ്. മനുഷ്യരിലെ പ്രത്യുൽപാദന വ്യവസ്ഥയിലെ തൊണ്ണൂറുശതമാനവും സ്ത്രീ ശരീരത്തിലാണെന്ന് തന്നെ പറയാം. ഒമ്പതര മാസത്തെ ഗർഭ ധാരണവും പ്രസവും പ്രസവാനന്തര ജീവിതവും ശാരീരികമായും മാനസികമായും വൈകാരികമായും സാമൂഹികമായും ബുദ്ധിമുട്ടേണ്ടി വരുന്നത് സ്ത്രീകളാണ്.

മാതൃ മരണത്തിനും സുരക്ഷിതമല്ലാത്ത ഗർഭഛിദ്രത്തിനും വിധേയരാകുന്ന, അനാവശ്യ ഗർഭധാരണവും എയ്ഡ്സ് പോലുള്ള സെക്ഷ്വലി ട്രാൻസ്മിറ്റഡ് രോഗങ്ങൾക്കെതിരെയും പൊരുതാൻ ഗർഭ നിരോധിത മാർഗങ്ങളെ പറ്റി എല്ലാ വിഭാഗം ജനങ്ങളും അവബോധരായിരിക്കേണ്ടതുണ്ട്. ഗർഭ നിരോധന മാർഗങ്ങളെ പറ്റി ജനങ്ങളെ ബോധവത്കരിക്കാനും ലൈംഗിക- പ്രത്യുൽപാദന തെരഞ്ഞെടുപ്പുകൾ നടത്താൻ അവരെ പ്രാപ്തരാക്കാനുമാണ് എല്ലാ വർഷവും സെപ്റ്റംബർ 26 ലോക കോൺട്രാസെപ്ഷൻ ദിനമായി ആചരിക്കുന്നത്.

ഗർഭനിരോധന മാർഗങ്ങൾ ജീവൻ രക്ഷാ മാർഗങ്ങൾ കൂടിയാണ്. പ്രത്യേകിച്ചും പരിമിതമായ ആരോഗ്യ പരിരക്ഷയുള്ള പ്രദേശങ്ങളിൽ. ഗർഭധാരണത്തിലൂടെയും പ്രസവത്തിലൂടെയും കടന്നുപോകുന്ന സ്ത്രീകൾക്ക് ഗുരുതര പ്രതിസന്ധികൾ ഒഴിവാക്കാൻ ഇവ സഹായിക്കും.

പ്രതികൂല സന്ദർഭത്തിലെ ഗർഭധാരണം തടയുന്നത് ജീവിതത്തിലുടനീളം വ്യക്തികൾക്ക് വിദ്യാഭ്യാസവും ജോലിയും ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങൾക്ക് കാരണമാകുന്നു. എപ്പോൾ, ആരുമായി ഒരു കുട്ടി ജനിക്കണമെന്ന് സ്വതന്ത്രമായി തീരുമാനമെടുക്കാൻ ഓരോ സ്ത്രീക്കും അവകാശമുണ്ട്.

ഇത് യാഥാർഥ്യമാക്കുന്നതിന് വിശ്വസനീയമായ ഗർഭനിരോധന വിതരണ ശൃംഖലകളുടെ ലഭ്യത, വൈദ്യശാസ്ത്രപരമായി കൃത്യമായ വിവരങ്ങൾ, ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങളുടെ ലഭ്യത എന്നിവ രാജ്യങ്ങൾ ഉറപ്പാക്കണം. കൂടാതെ സ്ത്രീകളുടെ ആവശ്യങ്ങൾക്കും അനുഭവങ്ങൾക്കും മുൻഗണന നൽകുന്നതിനും അവരുടെ തെരഞ്ഞെടുപ്പുകളെ ബഹുമാനിക്കുന്നതിനും ഗർഭനിരോധനത്തിനായുള്ള സ്ത്രീ കേന്ദ്രീകൃത സമീപനങ്ങൾ പ്രധാനമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pregnancyWorld Newspregnancy newsHealth News
News Summary - World Contraception Day 2025
Next Story