വിറകടുപ്പിൽ നിന്നുള്ള പുക ശ്വസിക്കുന്നത് സ്ത്രീകളിൽ മറവിരോഗത്തിന് കാരണമാകുന്നു -പഠനം
text_fieldsനിരന്തരമായി പാചക ഇന്ധനങ്ങളിൽ നിന്നുള്ള പുക ശ്വസിക്കുന്നത് സ്ത്രീകളിൽ വൈജ്ഞാനിക വൈകല്യമുണ്ടാകുന്നതിന് കാരണമാകുമെന്ന് പുതിയ പഠനം. ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ.ഐ.എസ്.സി) നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. കർണാടകയിലെ ശ്രീനിവാസ്പുരം എന്ന ഗ്രാമപ്രദേശത്തെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. യു.എസിലെ ചിക്കാഗോ സർവകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്.
ലാൻസെറ്റ് റീജിണൽ ഹെൽത്ത് സൗത്ത് ഈസ്റ്റ് ഏഷ്യ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വായുസഞ്ചാരം കുറവുള്ള സ്ഥലങ്ങളിൽ പാചകത്തിനായി ഖര ഇന്ധനങ്ങൾ ഉപയോഗിക്കുന്നത് കാർബൺ, നൈട്രജൻ, സൾഫർ, ഹെവി മെറ്റല്‍സ് തുടങ്ങിയ മാലിന്യങ്ങള്‍ വായുവിലേക്ക് പുറന്തള്ളുന്നതിനും ഇത് ശ്വസിക്കുന്നത് തലച്ചോറിലെ വിവിധ പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും ചെയ്യുമെന്ന് കണ്ടെത്തി. അതില്‍ പ്രധാനം ഓക്‌സിഡേറ്റീവ് സ്‌ട്രെസ് ആണെന്നും ഗവേഷകര്‍ പറയുന്നു.
പാചക ഇന്ധന ഉപയോഗം സ്ത്രീകളുടെ തലച്ചോറില്‍ പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കുമെന്നും അവ വൈജ്ഞാനിക വൈകല്യത്തിന് കാരണമാകുന്നു. ഓർമ്മശക്തി, യുക്തി, സംസാരം എന്നിവയെല്ലാം വൈജ്ഞാനിക വൈകല്യത്തിൽ ഉൾപ്പെടുന്നു. ഡിമെൻഷ്യ, അൽഷിമേഴ്‌സ് രോഗം തുടങ്ങിയവ വരാനുള്ള സാധ്യതയുമുണ്ട്. ഇത് ബാധിച്ച വ്യക്തിക്ക് ദൈനംദിന പ്രവർത്തനങ്ങൾ നടത്തുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നു.
ഗ്രാമീണ മേഖലകളിൽ പുരുഷന്മാരേക്കാൾ കൂടുതൽ പാചകം സ്ത്രീകൾ ചെയ്യുന്നതിനാൽ സ്ത്രീകളിലാണ് ഇവ കൂടുതൽ ബാധിച്ചിരിക്കുന്നത്. 45 വയസിന് മുകളിൽ പ്രായമുള്ള 4,100 പേരിലാണ് പഠനം നടത്തിയിരിക്കുന്നത്. ഇവരുടെ എം.ആർ.ഐ ബ്രെയിൻ സ്‌കാനുകൾ എടുത്ത് പരിശോധിച്ചാണ് പഠനം നടത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

