ഇരട്ടകൾ ഉദരത്തിലിരിക്കെ മൂന്നാമത്തെ കുട്ടിയെയും ഗർഭം ധരിച്ച് യുവതി
text_fieldsഇരട്ട കുട്ടികൾ ഉദരത്തിലിരിക്കെ 10 - 11 ദിവസത്തിനു ശേഷം മൂന്നാമതൊരു കുഞ്ഞിനെ കൂടി ഗർഭം ധരിച്ച് യുവതി. 'ദി ഡെയിലി മെയിൽ' റിപ്പോർട്ട് ചെയ്ത സംഭവത്തിൽ യുവതിയെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും പരസ്യപ്പെടുത്തിയിട്ടില്ല.
ഇക്കാര്യം ടിക് ടോക് വീഡിയോയിലൂടെ യുവതി തന്നെയാണ് ആദ്യം വെളിപ്പെടുത്തിയത്. വീഡിയോ പിന്നീട് സമൂഹ മാധ്യമങ്ങളിൽ വൈറലായി.
മാസത്തിൽ രണ്ടുതവണ ഹൈപ്പർഒവുലേഷനും അണ്ഡോത്പാദനവും സംഭവിച്ചു. അങ്ങിനെയാണ് ഇരട്ടകളുമായി ഗർഭിണിയായതിന് ശേഷം വീണ്ടും ഗർഭം ധരിച്ചത്. ഗർഭധാരണ ഹോർമോണുകൾ അണ്ഡോത്പാദനം തടയുന്നു. പക്ഷേ എനിക്ക് അങ്ങനെ സംഭവിച്ചില്ല -യുവതി പറയുന്നു. സ്കാനിങ്ങിലാണ് ഇത് വ്യക്തമായതെന്നും മൂന്ന് മക്കളും ഒരേ ദിവസം ജനിക്കുമെന്നും വ്യത്യസ്ത ടിക് ടോക് വീഡിയോകളിൽ യുവതി പറഞ്ഞു. നിലവിൽ 17 ആഴ്ച ഗർഭിണിയാണ് യുവതി.
ആദ്യ ഗർഭധാരണത്തിനു ശേഷം ദിവസങ്ങൾക്കുള്ളിൽ വീണ്ടും ഇത്തരം ഒരു അവസ്ഥ ഉണ്ടാകാറുണ്ടെന്നും ഇതിനെ സൂപ്പർഫെറ്റേഷൻ എന്നാണ് പറയുന്നതെന്നും ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

