Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightരാത്രി വൈകി ഭക്ഷണം...

രാത്രി വൈകി ഭക്ഷണം കഴിക്കുന്നവരാണോ‍?, എങ്കിൽ ശ്രദ്ധിക്കുക!

text_fields
bookmark_border
രാത്രി വൈകി ഭക്ഷണം കഴിക്കുന്നവരാണോ‍?,  എങ്കിൽ ശ്രദ്ധിക്കുക!
cancel

രാത്രി വൈകി ഹെവി ഫുഡ് കഴിക്കുന്നതാണ് പുതിയ തലമുറയുടെ ശീലം. എന്നാൽ ഇതത്ര നല്ലതല്ലെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ഈ ശീലം പിന്തുടരുന്നവർക്ക് പെട്ടന്ന് പ്രമേഹരോഗം പിടിപെടാനുള്ള സാധ്യതയുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമായി നിലനിർത്താൻ നിങ്ങളുടെ ശരീരം ഒരു നിശ്ചിത സമയത്തിനുള്ളിൽ ഭക്ഷണം കഴിക്കൽ അത്യാവശ്യമാണ്. പ്രീ ഡയബറ്റിസ് ഉള്ളവർ (രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണയേക്കാൾ കൂടുതലായിരിക്കുകയും, എന്നാൽ പ്രമേഹമാണെന്ന് നിർണയിക്കാൻ ആവശ്യമായത്ര ഉയർന്ന നിലയിലാകാതിരിക്കുകയും ചെയ്യുന്ന അവസ്ഥ) യിലുള്ളവർ പ്രത്യേകിച്ച് ശ്രദ്ധിക്കണം. രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ഇത്തരക്കാർക്ക് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത വർധിപ്പിക്കും.

രാവിലെ ഉണർന്നതിനുശേഷം ആരംഭിക്കുന്ന ഒരു ചംക്രമണ രീതിയിലാണ് ശരീരം പ്രവർത്തിക്കുന്നത്. ഇത് രാവിലെ ഉണർന്നിരിക്കേണ്ടതും രാത്രിയാകുമ്പോൾ ഉറങ്ങേണ്ടതുമായ സർക്കാഡിയൻ റിഥം (നമ്മുടെ ശരീരത്തിലെ സ്വാഭാവിക ജൈവ ചക്രം) എന്നറിയപ്പെടുന്നു. നിങ്ങളുടെ ശരീരത്തിന്റെ സ്വാഭാവിക ജൈവ ചക്രം ഉപാപചയ പ്രവർത്തനങ്ങളെയും സ്വാധീനിക്കുന്നു. ഇത് നിങ്ങളുടെ ശരീരം കാർബോഹൈഡ്രേറ്റുകളെ വിഘടിപ്പിക്കുന്നതിലും പ്രതിഫലിക്കും. ഒരാളിൽ പ്രീ ഡയബറ്റിസ് വികസിപ്പിക്കുന്നതിൽ ഇത് ഒരു പങ്കു വഹിക്കുന്നതിനാൽ വൈകി ഭക്ഷണം കഴിക്കുന്നത് പരമാവധി ഒഴിവാക്കുന്നതാണ് ഉത്തമം. ഫാർമക്കോളജിക്കൽ റിസർച്ച് ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണ പ്രകാരം, കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം പ്രഭാതമാണ്. കാരണം നിങ്ങളുടെ ശരീരത്തിന് അവയെ എളുപ്പത്തിൽ പോഷകങ്ങളാക്കി മാറ്റാൻ കഴിയും.

കാർബോഹൈഡ്രേറ്റ് ഉപാപചയം ശരീരം എങ്ങനെ നിയന്ത്രിക്കുന്നു

ഭക്ഷണം കഴിച്ചതിനുശേഷം ഇൻസുലിൻ എങ്ങനെ സ്രവിക്കപ്പെടുന്നത് നിങ്ങളുടെ ശരീരത്തിന്റെ സ്വാഭാവിക ചംക്രമണത്തെ ആശ്രയിച്ചിരിക്കും. കാർബോഹൈഡ്രേറ്റുകൾ ധാരാളം രക്ത ഗ്ലൂക്കോസ് പുറത്തുവിടുന്നു. ദഹന പ്രക്രിയകൾക്ക് ദിവസം മുഴുവൻ പ്രവർത്തിക്കാൻ ഉത്തേജനം ആവശ്യമുള്ളതിനാൽ രാവിലെ ഇത് എളുപ്പത്തിൽ ആഗിരണം ചെയ്യപ്പെടും. കാർബോഹൈഡ്രേറ്റുകൾ രാത്രിയിൽ കഴിക്കുമ്പോൾ, അവയുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി വർദ്ധിക്കുന്നു, ഇത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ സ്വാധീനിക്കുകയും നിങ്ങളുടെ ഉറക്കത്തെ പോലും ബാധിക്കുകയും ചെയ്യും.

രാത്രി 8 ന് ശേഷം ഭക്ഷണം കഴിച്ചാൽ

രാത്രിയിൽ, പ്രത്യേകിച്ച് രാത്രി 8 മണിക്ക് ശേഷം ശരീരത്തിൽ ഇൻസുലിൻ സെൻസിറ്റിവിറ്റി കുറയുന്നു. അതുകൊണ്ടാണ് ശാസ്ത്രം നേരത്തെ അത്താഴം കഴിക്കാൻ ശുപാർശ ചെയ്യുന്നത്. രാത്രിയിൽ ഉപാപചയ പ്രവർത്തനം സ്വാഭാവികമായി മന്ദഗതിയിലാകുന്നു. രാത്രിയിൽ വളരെയധികം കാർബോഹൈഡ്രേറ്റ് കഴിച്ചാൽ കൊഴുപ്പ് സംഭരണം വർദ്ധിക്കും. ഇത് രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുകൾ കാരണം നിങ്ങളുടെ ഊർജ്ജ നിലയെയും ബാധിക്കും.

പ്രീ ഡയബറ്റിസ് അപകടസാധ്യത

ക്രമരഹിതമായ സമയങ്ങളിൽ കട്ടിയേറിയ ഭക്ഷണം ആവർത്തിച്ച് കഴിക്കുമ്പോൾ, അത് രക്തത്തിലെ പഞ്ചസാര സ്ഥിരമായി ഉയർന്ന് നിൽക്കാനിടയാക്കും. എന്നാൽ ഇത് ടൈപ്പ് 2 പ്രമേഹത്തിലേക്ക് നയിക്കും. അതായത് പ്രീ ഡയബറ്റിസ് ഉണ്ടെന്ന് നിങ്ങൾക്ക് കണ്ടെത്തിക്കഴിഞ്ഞാൽ, നിങ്ങളുടെ ഭക്ഷണക്രമവും സമയക്രമവും കർശനമായി നിയന്ത്രിക്കേണ്ടതുണ്ട്. കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം നിയന്ത്രിച്ചാൽ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ കഴിയും. കാർഡിയോവാസ്കുലർ ഡിസീസസ് ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണ പ്രകാരം കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം അതിരാവിലെ മുതൽ ഉച്ചകഴിഞ്ഞ് വരെയാണ്. എന്നാൽ വൈകുന്നേരവും രാത്രിയും ഇത് ഒഴിവാക്കണം, കാരണം ഇത് ഇൻസുലിൻ സംവേദനക്ഷമതയെ വഷളാക്കും. കാർബോഹൈഡ്രേറ്റ് കൂടുതലുള്ള ഭക്ഷണങ്ങൾ കഴിച്ചതിനുശേഷം പ്രോട്ടീനും നാരുകളും അടങ്ങിയ ഭക്ഷണം കഴിക്കണം.

രക്തത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് എങ്ങനെ മനസ്സിലാക്കാം

* രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവ് ഉറക്കത്തെ ബാധിക്കുകയും ക്ഷീണത്തിന് കാരണമാവുകയും ചെയ്യും.

* രാവിലെ മന്ദത അനുഭവപ്പെടും, കാരണം രക്തത്തിലെ പഞ്ചസാര നിങ്ങളുടെ ഊർജ്ജ നിലയെ ബാധിക്കുന്നു.

* പാൻക്രിയാസിൽ സമ്മർദ്ദം ഏറും

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

* അത്താഴവുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രഭാതഭക്ഷണത്തിൽ കലോറി കൂടുതലുള്ള ഭക്ഷണം ഉൾപ്പെടുത്തണം.

* രക്തത്തിലെ പഞ്ചസാരയുടെ വർധനവ് ഒഴിവാക്കാൻ രാത്രി 7-8 മണിക്ക് മുമ്പ് അത്താഴം കഴിക്കുക.

* രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കാൻ സ്ഥിരമായ ഭക്ഷണ സമയം ആവശ്യമാണ്.


ആരാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്?

* പ്രീ ഡയബറ്റിസ് രോഗികൾ ഭക്ഷണ സമയങ്ങളിൽ ശ്രദ്ധാലുവായിരിക്കണം.

* പൊണ്ണത്തടിയും മെറ്റബോളിക് സിൻഡ്രോമും ഉള്ളവർക്ക് ഭക്ഷണ സമയം ശരീര ഘടികാരത്തിനനുസരിച്ച് ആയിരിക്കേണ്ടത് പ്രധാനമാണ്.

* രാത്രി ഷിഫ്റ്റ് തൊഴിലാളികൾ പ്രത്യേകിച്ചും ശ്രദ്ധിക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FoodsDinnerHealth News
News Summary - Why Your Body Processes Carbs Better At 8 am Than 8 pm
Next Story