ഇൻസുലിൻ എടുത്തിട്ടും രക്തത്തിൽ ഷുഗറിന്‍റെ അളവ് ഉയർന്ന നിരക്കിൽ തന്നെ തുടരാൻ കാരണമെന്താകും?
text_fieldsഇൻസുലിൻ എടുത്തിട്ടും നിങ്ങളുടെ രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുതലാണെങ്കിൽ അത് നിസാരമായി എടുക്കരുത്. ഇൻസുലിൻ എത്ര ഡോസെടുത്തു എന്നതിലല്ല, മറിച്ചു എങ്ങനെ ഇൻജെക്റ്റ് ചെയ്തു എന്നതും ശ്രദ്ധിക്കേണ്ടതാണ്. ഇൻസുലിൻ വളരെ കുറച്ചോ അല്ലെങ്കിൽ ശരിയായ രീതിയിലോ ഇൻജക്ട് ചെയ്തില്ലെങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയില്ലെന്ന് ഡോക്ടർ മനീഷ അറോറ( സി.കെ ബിർള ഹോസ്പിറ്റൽ ഡൽഹി) പറയുന്നു.
തെറ്റായ രീതിയിൽ ഇൻജക്ഷൻ എടുക്കുന്നത് ഷുഗറിന്‍റെ അളവ് കൂടാൻ കാരണമാകും. പലരോഗികൾക്കും എങ്ങനെയാണ് ഇൻസുലിൻ ഇൻജക്ട് ചെയ്യേണ്ടതെന്നറിയില്ല. സ്ഥിരമായി ഒരു സ്ഥലത്ത് തന്നെ ഇൻജക്ട് ചെയ്യുന്നത് ചർമത്തിനടിയിൽ കൊഴുപ്പ് മുഴകൾ രൂപപ്പെടാൻ കാരണമാകും. ഇതൊഴിവാക്കാനണ് ഓരോ തവണയും വ്യത്യസ്ത ഇടങ്ങളിൽ മാറി ഇൻജക്ഷൻ എടുക്കണമെന്ന് പറയുന്നത്. അതു പോലെ തന്നെ കൊഴുപ്പ് പാളിയിലാണ് ഇൻസുലിൻ ഇൻജക്ട് ചെയ്യേണ്ടത്. മറിച്ച് പേശികളിലല്ലെന്ന് ഡോക്ടർ അറോറ പറയുന്നു.
മറ്റൊരു പ്രധാന ഘടകം സൂചിയുടെ നീളമാണ്. 4 മില്ലിമീറ്ററിൽ കൂടുതലുള്ള സൂചിയാണെങ്കിൽ അത് ശരിയായ രീതിയിൽ അല്ല ഉപയോഗിക്കുന്നതെങ്കിൽ മസിലിലേക്കാവും ഇൻസുലിൻ എത്തുക. അത് ഇൻസുലിൻ ഫലപ്രദമാകാതെ പോകുന്നതിന് കാരണമാകും. അതുപോലെ തന്നെ ഇൻസുലിൻ ഇൻജക്ട് ചെയ്ത ശേഷം സൂചി 5 സെക്കന്‍റെങ്കിലും ശരീരത്തിനുള്ളിൽ വെച്ച് ഡോസ് മുഴുവൻ ശരീരത്തിനുള്ളിലെത്തിയെന്ന് ഉറപ്പു വരുത്തണം.
ഇൻസുലിൻ സൂക്ഷിക്കുന്നതിലുമുണ്ട് കാര്യം. മിക്കവാറും രോഗികൾ ഭക്ഷണത്തിനുമുമ്പ് ഇൻസുലിൻ എടുത്ത ശേഷം റൂം ടെമ്പറേച്ചറിലാണ് സൂക്ഷിക്കുന്നത്. ഇത്തരത്തിൽ ഉയർന്ന താപനിലയിൽ സൂക്ഷിക്കുന്നത് ഇൻസുലിന്‍റെ ശേഷി കുറയാൻ കാരണമാകും.ചിലപ്പോൾ രോഗികൾ കാലാവധി കഴിഞ്ഞതും ശരിയായ സ്റ്റോറേജ് ചെയ്യാത്ത ഇൻസുലിൻ ഉപയോഗിക്കുന്നതും അതിന്‍റെ ഫലത്തെ ബാധിക്കുമെന്ന് ഡോക്ടർ പറയുന്നു.
മറ്റൊന്ന് ഇൻസുലിൻ മാത്രം ഉപയോഗിച്ചതുകൊണ്ട് ഫലപ്രദമായി ഷുഗറിന്‍റെ അളവ് നിയന്ത്രിക്കാൻ കഴിയണമെന്നില്ല. മറിച്ച് മെഡിറ്റേഷനും ഡയറ്റും കായിക പ്രവർത്തനങ്ങളും ഒക്കെ ആവശ്യമായി വരുമെന്ന് ഡോക്ടർ അറോറ പറയുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

