Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജോണ്‍സണ്‍ ആൻഡ് ജോണ്‍സണിൻെറ കോവിഡ് വാക്സിന് അംഗീകാരം

text_fields
bookmark_border
ജോണ്‍സണ്‍ ആൻഡ് ജോണ്‍സണിൻെറ കോവിഡ് വാക്സിന് അംഗീകാരം
cancel

ന്യൂയോർക്ക്: അമേരിക്കൻ കമ്പനിയായ ജോണ്‍സണ്‍ ആൻഡ് ജോണ്‍സണ്‍ വികസിപ്പിച്ച കോവിഡ്‌ വാക്‌സിന്‌ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. അടിയന്തര ഉപയോഗത്തിന് അംഗീകാരം. ഇതോടെ ജോണ്‍സണിൻെറ കോവിഡ്‌ വാക്‌സിൻ കോവാക്‌സ്‌ പദ്ധതിയിലടക്കം ഉള്‍പ്പെടുത്തും.

ഫൈസര്‍ - ബയോടെക്ക്‌, ആസ്‌ട്രസെനക എന്നീ കമ്പനികളുടെ വാക്‌സിനുകള്‍ക്ക്‌ ശേഷം അംഗീകാരം നേടുന്ന വാക്‌സിനാണ്‌ ജോണ്‍സണ്‍ ആൻഡ് ജോണ്‍സണിേൻറത്. നേരത്തെ യൂറോപ്യൻ മെഡിസിൻസ് ഏജൻസിയും വാക്സിന് അംഗീകാരം നൽകിയിരുന്നു.

അടുത്ത വര്‍ഷം അവസാനത്തോടെ മാത്രമേ ഈ ഒറ്റ ഡോസ് വാക്സിൻ വിപണിയിലെത്തൂ. തുടർന്ന് 500 മില്യണ്‍ ഡോസുകള്‍ കോവാക്‌സ്‌ പദ്ധതിയിലൂടെ വിതരണം ചെയ്യാനാണ്‌ കമ്പനിയുടെ നീക്കം.

എന്നാൽ, ഏതാനും ഡോസുകൾ വരും മാസങ്ങളിൽ തന്നെ ലഭ്യമാകുമെന്നാണ് കരുതുന്നതെന്ന് ഡബ്ല്യു.എച്ച്.ഒയുടെ മുതിർന്ന ഉപദേശകൻ ഡോ. ബ്രൂസ് ഐൽവാർഡ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story