നഖങ്ങളിൽ വെളുത്ത വരകളോ? പല ഗുരുതര രോഗങ്ങളുടെയും ലക്ഷണമാകാം
text_fieldsനഖങ്ങളിൽ വെളുത്ത വരകളോ കുത്തുകളോ കാണുന്നതിനെ വൈദ്യശാസ്‍ത്രത്തിൽ ല്യൂക്കോണിച്ചിയ എന്നാണ് പറയുക. സാധാരണ കാണുള്ള ഒരു പ്രതിഭാസമാണിത്. നിരുപദ്രവകാരിയുമാണ്. ചില സന്ദർഭങ്ങളിൽ പോഷകാഹാരക്കുറവ്, കരൾ, അല്ലെങ്കിൽ വൃക്ക സംബന്ധിച്ച രോഗങ്ങൾ, ഹൃദ്രോഗം, അർബുദം എന്നീ ഗുരുതര രോഗങ്ങളുടെ സൂചനയായും നഖങ്ങളിൽ വെളുത്ത നിറത്തിലുള്ള വരകൾ പ്രത്യക്ഷപ്പെടാം. ചിലപ്പോൾ രാസവസ്തുക്കളുമായുള്ള നിരന്തര സമ്പർക്കം മൂലവും ഇത്തരത്തിലുള്ള വരകൾ ഉണ്ടാകാം. ചില സന്ദർഭങ്ങളിൽ പോഷകാഹാരക്കുറവ്, പ്രത്യേകിച്ച് സിങ്ക് അല്ലെങ്കിൽ കാൽസ്യം കുറവ് എന്നിവയും ഇത്തരം പാടുകൾക്ക് കാരണമായേക്കാം. ഈ പാടുകൾ സാധാരണയായി കാലക്രമേണ നഖത്തോടൊപ്പം വളരുകയും ഇല്ലാതായി മാറുകയുമാണ് ചെയ്യുക. എന്നാൽ സ്ഥിരമായി ഇത്തരം പാടുകൾ നഖങ്ങൾ ദൃശ്യമാകുന്നതിനെയാണ് സൂക്ഷിക്കണം എന്നു പറയുന്നത്.
നഖം വളരുന്നതിനൊപ്പം പാടുകൾ മായുന്നില്ല എങ്കിലാണ് ശ്രദ്ധ വേണ്ടത്. നഖത്തിന്റെ അടിഭാഗത്തായിരിക്കും ഇതുണ്ടാവുക. കരൾ രോഗം, വൃക്കരോഗം അല്ലെങ്കിൽ പോഷകാഹാരക്കുറവ് എന്നിവ മൂലമുണ്ടാകുന്ന ഹൈപ്പോഅൽബുമിനീമിയ (രക്തത്തിലെ ആൽബുമിന്റെ കുറഞ്ഞ അളവ്) യുമായി അവ പലപ്പോഴും ബന്ധപ്പെട്ടിരിക്കുന്നു. ഈ വരകൾ നിരീക്ഷിക്കേണ്ടത് പ്രധാനമാണ്. കാരണം വൈദ്യസഹായം ആവശ്യമുള്ള ഗുരുതരമായ ശാരീരിക അവസ്ഥകളെ സൂചിപ്പിച്ചേക്കാം.
ഇനി നഖങ്ങൾ വളരുന്നതിന് അനുസരിച്ച് പുറത്തേക്ക് നീങ്ങുന്ന തിരശ്ചീന വെളുത്ത വരകളാണുള്ളതെങ്കിൽ ഹെവി മെറ്റൽ വിഷബാധ, കീമോതെറാപ്പി, അല്ലെങ്കിൽ ഗുരുതരമായ അണുബാധകൾ എന്നിവയുമായി അത് ബന്ധപ്പെട്ടിരിക്കുന്നു. ഈ വരകൾ ഒന്നിലധികം നഖങ്ങളിൽ ഒരേസമയം പ്രത്യക്ഷപ്പെടാം. ചിലപ്പോൾ മറ്റ് നഖ വൈകല്യങ്ങളായി തെറ്റിദ്ധരിക്കപ്പെടാനും സാധ്യതയുണ്ട്. അതിനാൽ കൃത്യമായ രോഗനിർണയം നിർണായകമാണ്.
നഖത്തിനൊപ്പം നീളത്തിലുള്ള വെളുത്ത വരകളും ചിലപ്പോൾ കാണാറുണ്ട്. ഈ അവസ്ഥ പാരമ്പര്യമായി ഉണ്ടാകാം. ചില ജനിതകവൈകല്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതാണ് ഇത്. രാസവസ്തുക്കളുമായി ഏറെ കാലം സമ്പർക്കം പുലർത്തുന്നത് മൂലം ഇത്തരം വരകൾ നഖങ്ങളിൽ കാണപ്പെടാം. പ്രായമാകുന്നതിന് അനുസരിച്ചും നഖങ്ങളിൽ ഇത്തരം വരകൾ കാണാം. അതുപോലെ കരൾ രോഗം, ഹൃദ്രോഗം എന്നിവയുടെ സൂചനയുമാകാം. ഇത്തരം വരകൾ നഖത്തിന്റെ വളർച്ചക്കൊപ്പം നീങ്ങാറില്ല. ചിലരുടെ നഖങ്ങളിൽ വ്യക്തമായ നിറ വ്യത്യാസം കാണാം. പ്രോക്സിമൽ ഭാഗം വെളുത്ത നിറത്തിലും വിദൂര ഭാഗം ചുവപ്പ് കലർന്ന തവിട്ടുനിറത്തിലും കാണപ്പെടുന്നു. വിട്ടുമാറാത്ത വൃക്കരോഗത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. അതുപോലെ വൃക്കസംബന്ധമായ തകരാറിനെക്കുറിച്ച് സൂചനയാകാം ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

