Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിലകൂടിയ വിറ്റാമിൻ ബി12 സപ്ലിമെന്റുകൾക്ക് പിന്നിലെ സത്യമെന്ത്? പ്രചാരണങ്ങൾ കണ്ട് വാങ്ങി അബദ്ധത്തിലാകരുത്!

text_fields
bookmark_border
വിലകൂടിയ വിറ്റാമിൻ ബി12 സപ്ലിമെന്റുകൾക്ക് പിന്നിലെ സത്യമെന്ത്? പ്രചാരണങ്ങൾ കണ്ട് വാങ്ങി അബദ്ധത്തിലാകരുത്!
cancel

വിറ്റാമിൻ ബി12 സപ്ലിമെന്റുകൾ വാങ്ങുമ്പോൾ മെഥൈൽകോബാലമിൻ (Methylcobalamin), സയനോകോബാലമിൻ (Cyanocobalamin) എന്നിങ്ങനെ രണ്ട് പ്രധാന വകഭേദങ്ങൾ കാണാറുണ്ട്. ഇവയിൽ മെഥൈൽകോബാലമിൻ ആണ് മികച്ചതെന്ന പ്രചാരണം വിപണിയിലുണ്ടെങ്കിലും, അത് പൂർണ്ണമായും ശരിയല്ലെന്ന് വിദഗ്ദ്ധർ പറയുന്നു. ശരീരത്തിന് നേരിട്ട് ഉപയോഗിക്കാൻ കഴിയുന്ന സജീവമായ രൂപമാണ് മെഥൈൽകോബാലമിൻ, ഇത് നാഡീസംബന്ധമായ പ്രശ്നങ്ങൾക്ക് സാധാരണയായി നിർദ്ദേശിക്കാറുണ്ട്. എന്നാൽ ഭൂരിഭാഗം ബി12 കുറവുകൾക്കും സയനോകോബാലമിൻ ഫലപ്രദമാണ്.

സയനോകോബാലമിനിൽ വളരെ ചെറിയ അളവിൽ സയനൈഡ് അടങ്ങിയിട്ടുണ്ടെങ്കിലും അത് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു. ശരീരത്തിന് അത് സുരക്ഷിതമായി പുറന്തള്ളാൻ കഴിയും. ബി12 കുറവുള്ളവർക്ക് ഏത് രൂപത്തിലുള്ള സപ്ലിമെന്റ് വേണമെന്നത് അവരുടെ ആരോഗ്യസ്ഥിതി, വൃക്കകളുടെ പ്രവർത്തനം, എന്നിവ അടിസ്ഥാനമാക്കി ഡോക്ടറാണ് തീരുമാനിക്കേണ്ടത്. ബി12 അളവ് സാധാരണ നിലയിലുള്ളവർ സപ്ലിമെന്റ് കഴിക്കുന്നത് കൊണ്ട് അധിക ഊർജ്ജം ലഭിക്കില്ലെന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. അതിനാൽ, സ്വന്തമായി മരുന്ന് തിരഞ്ഞെടുക്കാതെ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ബി12 സപ്ലിമെന്റുകൾ ഉപയോഗിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - What is the truth behind expensive Vitamin B12 supplements? Don't get misled by marketing campaigns and end up in trouble
Next Story