വൈസ്റ്റ്നൈൽ പനി മരണ സംശയം; വീണ്ടും പരിശോധനക്ക് ആരോഗ്യവകുപ്പ്
text_fieldsപാലക്കാട്: മുണ്ടൂരില 67കാരൻ മരിച്ചത് വെസ്റ്റ്നൈൽ പനി ബാധിച്ചല്ലെന്ന് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധന ഫലം വന്ന സാഹചര്യത്തിൽ വീണ്ടും പരിശോധന നടത്താൻ ആരോഗ്യവകുപ്പ്. നേരത്തെ പെരിന്തൽ മണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ വയോധികൻ മരിച്ചത് വെസ്റ്റ് നൈൽ പനി മൂലമാണെന്ന് പരിശോധനയിൽ തെളിഞ്ഞിരുന്നു. രോഗലക്ഷണങ്ങൾ കാണിച്ചിരുന്ന ഇദ്ദേഹം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയായിരുന്നു മരിച്ചത്.
പ്രകടമായ ലക്ഷണങ്ങൾ പരിശോധിച്ച് വെസ്റ്റ് നൈൽ ആണെന്ന നിഗമനത്തിൽ ജില്ലയിൽ ആരോഗ്യവകുപ്പ് ജാഗ്രത നിർദേശം നൽകിയിരുന്നു. ഈ സാഹചര്യത്തിൽ വൈറോളജി ലാബിൽ വെച്ചുതന്നെ മറ്റൊരു ടെസ്റ്റ് കിറ്റ് ഉപയോഗിച്ച് വീണ്ടം പരിശോധന നടത്താനാണ് ആരോഗ്യവകുപ്പ് തീരുമാനം. നിലവിൽ വെസ്റ്റ്നൈൽ സംശയാസ്പദം എന്ന വിലയിൽ തന്നെയാണ് ആരോഗ്യവകുപ്പ് വിലയിരുത്തലുള്ളത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഹോട്ടൽ ജീവനക്കാരനായ 67 കാരൻ ക്ഷീണിതനായത്. പെരിന്തൽ മണ്ണയിലെ സ്വകാര്യആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലരിക്കേ ചൊവ്വാഴ്ചയാണ് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

