പശ്ചിമ ബംഗാളിൽ കുഞ്ഞുങ്ങൾക്കിടയിൽ ശ്വസന പ്രശ്നങ്ങൾ രൂക്ഷം; ആശുപത്രികൾ നിറഞ്ഞു കവിഞ്ഞു
text_fieldsകൊൽക്കത്ത: പശ്ചിമബംഗാളിൽ കുട്ടികൾക്കിടയിൽ ശ്വസന പ്രശ്നങ്ങൾ വർധിക്കുന്നു. അഡിനോ വൈറസ് ബാധയാണ് കുട്ടികൾക്ക് റിപ്പോർട്ട് ചെയ്യുന്നത്. സംസ്ഥാനത്ത് സർക്കാർ -സ്വകാര്യ ആശുപത്രികളിലെല്ലാം വാർഡുകൾ രോഗികളാൽ നിറഞ്ഞു കവിഞ്ഞു. സാധാരണ ജലദോഷം മുതൽ ന്യുമോണിയ, ചുമ, ബ്രോൈങ്കറ്റിസ് തുടങ്ങിയ പ്രശ്നങ്ങൾക്കെല്ലാം ഇടവരുത്തുന്ന വൈറസ് ബാധയാണ് അഡിനോ വൈറസ്.
ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട രോഗികളിൽ 32 ശതമാനം പേരുടെ സാമ്പിളുകളും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോളറ ആന്റ് എൻട്രിക് ഡിസീസസിലേക്ക് അയച്ചിട്ടുണ്ടെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.
മഞ്ഞുകാലത്തിന്റെ അവസാനവും വസന്തകാലതിന്റെ ആദ്യവും ഇത്തരം ശ്വസന പ്രശ്നങ്ങളുടെ എണ്ണം വർധിക്കാറുണ്ടെന്ന് ആരോഗ്യ പ്രവർത്തകർ ചൂണ്ടിക്കാട്ടി. എന്നാൽ ഇത്തവണ അത് തന്നെ വളരെ കൂടുതലാണ്. രോഗബാധിതരായ കുഞ്ഞുങ്ങളുടെ എണ്ണം കുത്തനെ ഉയർന്നിരിക്കുന്നു.
പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനുള്ള എല്ലാ സംവിധാനവുമുണ്ടെന്ന് ആരോഗ്യ പ്രവർത്തകർ അറിയിച്ചു. അതിനിടെ, ശ്വസന പ്രശ്നങ്ങളുമായി ചികിത്സ തേടിയ ആറു മാസം പ്രായമുള്ള കുഞ്ഞും രണ്ടര വയസുകാരിയും ഞായറാഴ്ച മരിച്ചു. എന്നാൽ ഇത് അഡിനോവൈറസ് ബാധമൂലമാണെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

