ഭാരോദ്വഹനം ഭാരമായി കാണേണ്ട; സ്ത്രീകൾക്ക് മികച്ച ഹോർമോൺ തെറാപ്പി
text_fieldsഭാരമെടുക്കാൻ ബുദ്ധിമുട്ടുന്നവരും മടിക്കുന്നവരുമാണ് സ്ത്രീകൾ. ഭാരം എടുക്കുന്നത് സ്ത്രീകളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് കണക്കുകൂട്ടുന്നവരും ധാരാളമുണ്ട്. ഇങ്ങനെ പല കാരണങ്ങൾ ചൂണ്ടിക്കാട്ടി സ്ത്രീകൾ പലപ്പോഴും ഭാരോദ്വഹനത്തിൽ നിന്ന് വിട്ടുനിൽക്കുന്നതാണ് നാം കാണാറുള്ളത്. എന്നാൽ ഭാരോദ്വഹനം സ്ത്രീകൾക്ക് ഹോർമോൺ തെറാപ്പിയാണെന്ന് ന്യൂട്രീഷ്യനിസ്റ്റ് ദീപ്ശിഖ ജെയിൻ നിർദേശിക്കുന്നു. പ്രത്യേകിച്ച് പി.സി.ഒ.എസ് (PCOS), ഉപാപചയ പ്രശ്നങ്ങൾ (metabolic issues), ഹോർമോൺ അസന്തുലിതാവസ്ഥ എന്നിവ നേരിടുന്നവർ തങ്ങളുടെ ദിനചര്യയിൽ ഭാരോദ്വഹനം (strength training) ഉൾപ്പെടുത്തണമെന്ന് അവർ ആവശ്യപ്പെടുന്നു. ഭാരോദ്വഹനം സ്ത്രീകളുടെ ഹോർമോണുകൾക്കുള്ള ഒരു തെറാപ്പിയാണെന്നും കൂടുതൽ പേശികൾ നിർമ്മിക്കാൻ സഹായിക്കുമെന്നും അവർ ഇൻസ്റ്റാഗ്രാം വീഡിയോയിൽ വിശദീകരിക്കുന്നു.
കൂടുതൽ പേശികൾ ഉള്ളത് ശരീരം ഗ്ലൂക്കോസ് കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാൻ സഹായിക്കുകയും ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്തുകയും ചെയ്യുമെന്നും അവർ പറഞ്ഞു. "നിങ്ങൾ ഭാരമെടുക്കുമ്പോൾ, നിങ്ങൾക്ക് കൂടുതൽ പേശികൾ ഉണ്ടാകുന്നു. കൂടുതൽ പേശികൾ എന്നാൽ ഗ്ലൂക്കോസ് കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാനും ശരീരം കൂടുതൽ ഇൻസുലിൻ സെൻസിറ്റിവ് ആകാനുമുള്ള മികച്ച ശേഷി നിങ്ങളുടെ ശരീരത്തിനുണ്ട് എന്നാണ്," അവർ പറയുന്നു.
ശരീരം കൂടുതൽ ഇൻസുലിൻ സെൻസിറ്റിവ് ആയി മാറുമ്പോൾ, അത് ഗ്ലൂക്കോസ് വളരെ നന്നായി ഉപയോഗിക്കാൻ തുടങ്ങുമെന്നും ഇത് വീക്കം (inflammation) കുറയ്ക്കുമെന്നും ന്യൂട്രീഷ്യനിസ്റ്റ് ചൂണ്ടിക്കാണിക്കുന്നു. "നിങ്ങളുടെ കുടലിന്റെ ആരോഗ്യവും (gut health) മൈക്രോബയോളജിയും മെച്ചപ്പെടുന്നു," എന്ന് അവർ കൂട്ടിച്ചേർക്കുന്നു.
ഭാരോദ്വഹനം കോർട്ടിസോളിന്റെ അളവ് വർദ്ധിപ്പിക്കുകയോ അല്ലെങ്കിൽ നിങ്ങളെ കൂടുതൽ തടിയുള്ളവരാക്കുകയോ ചെയ്യില്ലെന്നും ജെയിൻ വ്യക്തമാക്കി. ഹോർമോൺ പ്രശ്നങ്ങൾ നേരിടുന്ന സ്ത്രീകൾ ഭാരോദ്വഹനം തങ്ങളുടെ ദിനചര്യയുടെ ഭാഗമാക്കി മാറ്റണമെന്നും ജെയിൻ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

