ശരീരഭാരമേറ്റൽ, ഉയർന്ന രക്തസമ്മർദ്ദം: ‘ആധുനിക ഗോതമ്പ്’ ആരോഗ്യത്തിന് അപകടകരമോ?
text_fieldsലോകത്ത് ഏറ്റവും കൂടുതൽ കൃഷി ചെയ്യപ്പെടുന്നതും ഉപയോഗിക്കുന്നതുമായ പ്രധാന ഭക്ഷണമാണ് ഗോതമ്പ്. കഴിഞ്ഞ 12,000 വർഷമായി ഇത് കൃഷി ചെയ്തുവരുന്നു. ഇന്ത്യയിൽ, ഗോതമ്പ് കൃഷി ഏകദേശം 7,000 വർഷങ്ങൾക്ക് മുമ്പ് ഉത്ഭവിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നു. ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ധാന്യങ്ങളിൽ ഒന്നാണെങ്കിലും ഗോതമ്പ് ദഹനത്തിൽ മാത്രമല്ല, മറ്റ് ശാരീരിക വ്യവസ്ഥകളിലും പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതായി അടുത്തിടെ കണ്ടെത്തിയിട്ടുണ്ട്.
ലോകമെമ്പാടുമുള്ള ഡോക്ടർമാർ ശരീരത്തിലെ ചെറിയ തിണർപ്പ്, രക്തത്തിലെ ഉയർന്ന പഞ്ചസാര എന്നിവ മുതൽ വയറ്റിലെ വീക്കം വരെയുള്ള നിരവധി പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ഭക്ഷണക്രമത്തിൽ നിന്ന് ഗോതമ്പ് ഒഴിവാക്കുന്നത് കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും അസുഖകരമായ വീക്കങ്ങൾ ഇല്ലാതാക്കാനും നിരവധി ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാനും സഹായിക്കുമെന്ന് പ്രശസ്ത കാർഡിയോളജിസ്റ്റായ വില്യം ഡേവിസ് തന്റെ ‘വീറ്റ് ബെല്ലി’ എന്ന പുസ്തകത്തിൽ അവകാശപ്പെടുന്നു.
അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ അമിതമായ ഭക്ഷണം, വ്യായാമക്കുറവ് അല്ലെങ്കിൽ അമിതമായ വെണ്ണ എന്നിവയുമായി ശരീരത്തിലെ കൊഴുപ്പിന് യാതൊരു ബന്ധവുമില്ല. ഗോതമ്പ് ഉപേക്ഷിച്ചതിനുശേഷം 2,000ത്തിലധികം രോഗികൾ ആരോഗ്യം വീണ്ടെടുത്തതിനെ തുടർന്നാണ് അദ്ദേഹം ഈ നിഗമനത്തിലെത്തിയത്.
പണ്ടുമുതലേ ലോകമെമ്പാടും ഉപയോഗിച്ചുവരുന്ന ഒരു ഭക്ഷ്യവസ്തു എങ്ങനെയാണ് ഇത്രയധികം പ്രശ്‌നമാകുന്നത്?
കാരണം, ഇന്ന് കഴിക്കുന്ന ഗോതമ്പ് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് തൊട്ടുമുമ്പ് വരെ നമ്മുടെ മുൻ തലമുറകൾ കഴിച്ചിരുന്ന അതേ ഗോതമ്പല്ല. ക്രോസ് ബ്രീഡിംഗിലൂടെയും ജനിതക എൻജിനീയറിങ്ങിലൂടെയും ജനിതകമാറ്റം വരുത്തിയതാണിന്നത്തെ ഗോതമ്പ്.
വേഗത്തിൽ വളരുന്നതും കൃഷി ചെയ്യാൻ കുറച്ച് സ്ഥലം മാത്രം ആവശ്യമുള്ളതുമായ ഒരു തരം ഗോതമ്പ് ഉണ്ടാക്കുക എന്നതായിരുന്നു ഇതിന് പിന്നിലെ ആശയം. എന്നൽ, കാര്യക്ഷമമായ ഒരു നീക്കം പോലെ തോന്നിയ ഇത് നമ്മുടെ ആരോഗ്യത്തിന് ദോഷകരമായ ഒന്നായി മാറി.
ആധുനിക ഗോതമ്പ് ഉപഭോഗവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങൾ
ആധുനിക ഗോതമ്പിലെ ജനിതക മാറ്റങ്ങൾ ഗ്ലൂട്ടണിന്റെ അളവ് വർധിപ്പിക്കുന്നതിനും മറ്റ് ചില മാറ്റങ്ങൾക്കും കാരണമായി. ഇലാസ്തികതയുള്ളതും ബ്രെഡിനും റൊട്ടിക്കും രുചി നൽകുന്നതുമായ ഒരു പ്രോട്ടീനാണ് ഗ്ലൂട്ടൺ. എന്നാൽ ഇത് ഉയർന്ന രോഗപ്രതിരോധ ശേഷി നൽകുന്നതും വീക്കം തടയുന്നതുമായ ഘടകങ്ങളെ സജീവമാക്കാൻ കഴിവുള്ളതുമാണ്. ഇത് വിവിധ രോഗാവസ്ഥകൾക്ക് കാരണമാകും.
സീലിയാക്, ഡെർമറ്റൈറ്റിസ് ഹെർപെറ്റിഫോർമിസ് എന്ന ചർമരോഗം, അറ്റാക്സിയ, നോൺ സീലിയാക് ഗ്ലൂട്ടൺ സെൻസിറ്റിവിറ്റി (എൻ.ജി.ജി.എസ്) തുടങ്ങിയ നിരവധി വൈകല്യങ്ങൾക്ക് ഗ്ലൂട്ടൺ കാരണമായേക്കും.
അസ്വസ്ഥതയുണ്ടാക്കുന്ന വയറുവേദനയും മറ്റ് ലക്ഷണങ്ങളും ഉള്ള എൻ.ജി.ജി.എസ് ലോകമെമ്പാടുമുള്ള ഡോക്ടർമാർ റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും സാധാരണമായ രോഗാവസ്ഥകളിലൊന്നാണ്. ഗ്ലൂട്ടൺ ഉൾപ്പെടെയുള്ള ചില പ്രോട്ടീൻ ഘടകങ്ങൾ മൂലമാകാം ഇത് സംഭവിക്കുന്നതെന്നാണ് അവരുടെ പക്ഷം.
ഈ ഗോതമ്പ് ഘടകങ്ങൾ മൂലമുണ്ടാകുന്ന വിട്ടുമാറാത്ത വീക്കം റൂമറ്റോയ്ഡ് ആർത്രൈറ്റിസ്, തൈറോയ്ഡൈറ്റിസ്, മൾട്ടിപ്പിൾ സ്ക്ലിറോസിസ് തുടങ്ങിയ ഓട്ടോ ഇമ്യൂൺ രോഗങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു. പുറമെ, മനുഷ്യന്റെ ആരോഗ്യത്തെ ബാധിക്കുന്ന മറ്റ് ചില പദാർത്ഥങ്ങളും ആധുനിക ഗോതമ്പിൽ ഉണ്ട്.
പരിഹാരമെന്ത്?
സാധ്യമെങ്കിൽ, ആദ്യമുപയോഗിച്ച ഗോതമ്പ് ഇനങ്ങളിലേക്ക് മാറാൻ ശ്രമിക്കുക. ഉദാഹരണത്തിന് ‘ഖപ്ലി’ ഗോതമ്പ്.
ബ്രെഡ്, പാസ്ത, നൂഡിൽസ് പിസ്സ, സമൂസ തുടങ്ങിയ ശുദ്ധീകരിച്ച മാവ് (മൈദ) ഉപയോഗിച്ച് നിർമിച്ച സംസ്കരിച്ച ഉൽപന്നങ്ങൾ കുറക്കുക അല്ലെങ്കിൽ ഒഴിവാക്കുക.
മുഴുവൻ വേവിക്കാത്ത ഭക്ഷണങ്ങൾക്ക് കുറഞ്ഞ ഗ്ലൈസെമിക് സ്വാധീനം മാത്രമേ ഉള്ളൂ. അവക്ക് മുൻഗണന നൽകണം. ക്വിനോവ, ബക്ക്വീറ്റ്, ബ്രൗൺ റൈസ്, റാഗി, ബാർലി, ജോവർ, അമരന്ത്, കസവ തുടങ്ങിയ തിനകൾ എന്നിവയാണ് മറ്റ് ആരോഗ്യകരമായ ബദലുകൾ. ഈ ഭക്ഷണങ്ങളിൽ നാരുകൾ, പ്രോട്ടീൻ, ആന്റി ഓക്‌സിഡന്റുകൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. കൂടാതെ അവക്ക് കുറഞ്ഞ ഗ്ലൈസെമിക് സൂചികയും ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

