Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightവയനാട് മെഡിക്കൽ കോളജ്...

വയനാട് മെഡിക്കൽ കോളജ് ആശുപത്രി ഇ-ഹെല്‍ത്ത് സംവിധാനത്തിലേക്ക്

text_fields
bookmark_border
wayanad medical college
cancel

മാ​ന​ന്ത​വാ​ടി: വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി ഇ-​ഹെ​ല്‍ത്ത് സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റു​ന്നു. ഇ​തി​ന്റെ ഭാ​ഗ​മാ​യു​ള്ള ഏ​കീ​കൃ​ത ആ​രോ​ഗ്യ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍ഡ് (യു.​എ​ച്ച്‌.​ഐ.​ഡി) വി​ത​ര​ണം തി​ങ്ക​ളാ​ഴ്ച തു​ട​ങ്ങും. യു.​എ​ച്ച്‌.​ഐ.​ഡി കാ​ര്‍ഡ് ഉ​പ​യോ​ഗി​ച്ച് രോ​ഗി​ക​ളു​ടെ ആ​രോ​ഗ്യ വി​വ​ര​ങ്ങ​ള്‍ ഓ​ണ്‍ലൈ​നാ​യി സൂ​ക്ഷി​ക്കും. കാ​ര്‍ഡി​ലെ ബാ​ര്‍കോ​ഡ് സ്‌​കാ​ന്‍ ചെ​യ്യു​മ്പോ​ള്‍ ഡോ​ക്ട​ര്‍ക്ക് എ​ളു​പ്പ​ത്തി​ല്‍ ഈ ​വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​കു​മെ​ന്ന​തി​നാ​ല്‍ തു​ട​ര്‍ചി​കി​ത്സ തീ​രു​മാ​നി​ക്കു​ന്ന​ത് എ​ളു​പ്പ​മാ​കും.

അ​സു​ഖ​ത്തി​ന്റെ​യും മ​രു​ന്നി​ന്റെ​യും വി​വ​ര​ങ്ങ​ള്‍, മ​റ്റു പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ള്‍ എ​ന്നി​വ ഓ​ണ്‍ലൈ​നാ​യി സൂ​ക്ഷി​ക്കു​ന്ന​തു മൂ​ലം രോ​ഗി​ക്ക് ഇ​ത്ത​രം വി​വ​ര​ങ്ങ​ള്‍ അ​ട​ങ്ങി​യ പേ​പ്പ​റു​ക​ള്‍ കൊ​ണ്ടു​പോ​കാ​തെ ത​ന്നെ കേ​ര​ള​ത്തി​ല്‍ ഇ-​ഹെ​ല്‍ത്ത് ന​ട​പ്പാ​ക്കി​യ എ​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലും എ​ളു​പ്പ​ത്തി​ല്‍ ചികിത്സ തേ​ടാ​ന്‍ ക​ഴി​യും. രോ​ഗി​യു​ടെ ഏ​റ്റ​വും അ​ടു​ത്തു​ള്ള ഇ-​ഹെ​ല്‍ത്ത് സം​വി​ധാ​ന​മൊ​രു​ക്കി​യ ആ​ശു​പ​ത്രി​യി​ലെ​ത്തി​യാ​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് മു​ത​ല്‍ കേ​ര​ള​ത്തി​ലെ മ​റ്റ് എ​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലെ​യും ഡോ​ക്ട​ര്‍മാ​രു​ടെ സേ​വ​നം ഉ​റ​പ്പു​വ​രു​ത്താ​ന്‍ ക​ഴി​യും.

ആ​ശു​പ​ത്രി​യി​ല്‍ വ​രി നി​ല്‍ക്കാ​തെ ത​ന്നെ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​ക്കാം. ആ​ശു​പ​ത്രി​ക​ളി​ലെ തി​ര​ക്കും ഇ​തു​വ​ഴി കു​റ​യു​മെ​ന്ന​താ​ണ് മ​റ്റൊ​രു പ്ര​ത്യേ​ക​ത. ഇ-​ഹെ​ല്‍ത്ത് കാ​ര്‍ഡ് ഉ​പ​യോ​ഗി​ച്ച് ആ​ശു​പ​ത്രി​ക​ളി​ലെ വി​വി​ധ പ​രി​ശോ​ധ​ന​ക​ള്‍, സ്‌​കാ​നിങ് തു​ട​ങ്ങി​യ​വ​ക്ക് മു​ന്‍കൂ​റാ​യി ബു​ക്ക് ചെ​യ്യാം.

ടെ​സ്റ്റ്‌ റി​പ്പോ​ർ​ട്ടു​ക​ൾ ത​യാ​റാ​യി ക​ഴി​ഞ്ഞാ​ൽ രോ​ഗി​യു​ടെ മൊ​ബൈ​ലി​ൽ മെ​സേ​ജ് വ​രു​ന്ന സം​വി​ധാ​നം ഇ​തി​ന്റെ മ​റ്റൊ​രു സ​വി​ശേ​ഷ​ത​യാ​ണ്.

രോ​ഗി​ക​ളു​ടെ മു​ന്‍കാ​ല രോ​ഗം, കു​ടും​ബ​ത്തി​ലെ പാ​ര​മ്പ​ര്യ അ​സു​ഖം, താ​മ​സ​സ്ഥ​ല​ത്തെ കു​ടി​വെ​ള്ളം, മാ​ലി​ന്യം തു​ട​ങ്ങി​യ വി​ശ​ദാം​ശ​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന​ത് മൂ​ലം പൊ​തു​ജ​നാ​രോ​ഗ്യ രം​ഗ​ത്ത് വ​ന്‍ മു​ന്നേ​റ്റ​മു​ണ്ടാ​ക്കാ​ന്‍ ക​ഴി​യും. ആ​ധാ​ര്‍ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് യു.​എ​ച്ച്.​ഐ.​ഡി കാ​ര്‍ഡ് ന​ല്‍കു​ന്ന​ത്.​യു.​എ​ച്ച്.​ഐ.​ഡി കാ​ർ​ഡ് ല​ഭി​ക്കു​ന്ന​തി​നാ​യി ആ​ധാ​റി​ന്റെ ഒ​റി​ജി​ന​ലും ലി​ങ്ക് ചെ​യ്ത മൊ​ബൈ​ലും ​കൈയിൽ ക​രു​തേ​ണ്ട​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad Medical Collegee-health system
News Summary - Wayanad Medical College Hospital to e-health system
Next Story