Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലപ്പുറത്ത് മഞ്ഞപ്പിത്തം പടരുന്നു; ഇന്ന് രണ്ട് പേർ മരിച്ചു, അഞ്ച് മാസത്തിനിടെ എട്ട് മരണം

text_fields
bookmark_border
Viral hepatitis
cancel

മലപ്പുറം: മലപ്പുറത്ത് വൈറൽ ഹെപ്പറ്റൈറ്റിസ് രോഗം ബാധിച്ച് ഇന്ന് രണ്ട് പേർ മരിച്ചു. പോത്തുകൽ കോടാലിപൊയിൽ സ്വദേശി ഇത്തിക്കൽ സക്കീർ, മലപ്പുറം കാളികാവ് സദേശി ജിഗിൻ എന്നിവരാണ് മരിച്ചു. 14 കാരനായ ജിഗിൻ ഭിന്നശേഷിക്കാരനാണ്. ഇരുവരും മഞ്ഞപിത്തം കരളിനെ ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരിക്കുന്നത്. ജിഗിന്റെ പിതാവും സഹോദരനും രോഗബാധയെ തുടർന്ന് ചികിത്സയിലാണ്.

മലപ്പുറം ജില്ലയിൽ കഴിഞ്ഞ അഞ്ച് മാസത്തിനിടെ എട്ട് പേരുടെ മരണമാണ് റിപ്പോർട്ട് ചെയ്തത്. 3000ത്തിലധികം കേസുകളും റിപ്പോര്‍ട്ട് ചെയ്തു. നിലമ്പൂർ മേഖലയിൽ രോഗം ശക്തമാകുന്ന സാഹചര്യത്തിൽ ജനങ്ങൾ ആശങ്കയിലാണ്. ജി​ല്ല​യി​ൽ ഈ ​വ​ർ​ഷം ജ​നു​വ​രി മു​ത​ൽ 3184 സം​ശ​യാ​സ്പ​ദ​മാ​യ വൈ​റ​ൽ ഹെ​പ്പ​റ്റൈ​റ്റി​സ് കേ​സു​ക​ളും 1032 സ്ഥി​രീ​ക​രി​ച്ച കേ​സു​ക​ളും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. സം​ശാ​സ്പ​ദ​മാ​യ അ​ഞ്ച് മ​ര​ണ​ങ്ങ​ളും സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഏ​റ്റ​വും കൂ​ടു​ത​ൽ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് പോ​ത്തു​ക​ല്ല്, കു​ഴി​മ​ണ്ണ, ഒ​മാ​നൂ​ർ, പൂ​ക്കോ​ട്ടൂ​ർ, മൊ​റ​യൂ​ർ, പെ​രു​വ​ള്ളൂ​ർ എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലും മ​ല​പ്പു​റം ന​ഗ​ര​സ​ഭ​യി​ലും ആ​ണ്.

എ​ന്താ​ണ് വൈ​റ​ൽ ഹെ​പ്പ​റ്റൈ​റ്റി​സ്

വൈ​റ​സ് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട സൂ​ക്ഷ്മ ജീ​വി​ക​ളു​ണ്ടാ​ക്കു​ന്ന രോ​ഗ​മാ​ണ് വൈ​റ​ൽ ഹെ​പ്പ​റ്റൈ​റ്റി​സ്. പ​നി, വി​ശ​പ്പി​ല്ലാ​യ്മ, ഓ​ക്കാ​നം, ഛർ​ദി, ക​ണ്ണി​നു മ​ഞ്ഞ​നി​റം, മൂ​ത്ര​ത്തി​ന് മ​ഞ്ഞ​നി​റം തു​ട​ങ്ങി​യ​വ​യാ​ണ് സാ​ധാ​ര​ണ ല​ക്ഷ​ണ​ങ്ങ​ൾ. രോ​ഗം ഗു​രു​ത​ര​മാ​യാ​ൽ ക​ര​ളി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​നെ ബാ​ധി​ച്ച് മ​ര​ണം വ​രെ സം​ഭ​വി​ക്കാം. അ​തി​നാ​ൽ ത​ന്നെ രോ​ഗ ല​ക്ഷ​ണ​ങ്ങ​ളെ അ​വ​ഗ​ണി​ക്കാ​തെ ശാ​സ്ത്രീ​യ​മാ​യ ചി​കി​ത്സാ​രീ​തി​ക​ൾ തേ​ട​ണം.

പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ൾ

തു​റ​സാ​യ സ്ഥ​ല​ങ്ങ​ളി​ൽ മ​ല​മൂ​ത്ര വി​സ​ർ​ജ​നം ന​ട​ത്താ​തി​രി​ക്കു​ക. കൈ​ക​ൾ ആ​ഹാ​ര​ത്തി​നു മു​മ്പും ടോ​യ്‌​ലെ​റ്റി​ൽ പോ​യ​തി​ന് ശേ​ഷ​വും സോ​പ്പു​പ​യോ​ഗി​ച്ച് ക​ഴു​കു​ക. കു​ടി​വെ​ള്ള സ്രോ​ത​സു​ക​ൾ, കി​ണ​ർ, വെ​ള്ളം ശേ​ഖ​രി​ച്ചു വ​ച്ചി​രി​ക്കു​ന്ന ടാ​ങ്കു​ക​ൾ തു​ട​ങ്ങി​യ​വ ബ്ലീ​ച്ചി​ങ് പൗ​ഡ​ർ ഉ​പ​യോ​ഗി​ച്ച് ക്ലോ​റി​നേ​റ്റ് ചെ​യ്യു​ക. തി​ള​പ്പി​ച്ചാ​റ്റി​യ വെ​ള്ളം കു​ടി​ക്കു​ക.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Viral hepatitis claims one more life in Malappuram
Next Story