Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightഒരിക്കൽ തുറന്ന ചുമ...

ഒരിക്കൽ തുറന്ന ചുമ മരുന്ന് വീണ്ടും ഉപയോഗിക്കാമോ?

text_fields
bookmark_border
ഒരിക്കൽ തുറന്ന ചുമ മരുന്ന് വീണ്ടും ഉപയോഗിക്കാമോ?
cancel

​രി​ക്ക​ൽ തു​റ​ന്ന ചു​മ മ​രു​ന്ന് കു​പ്പി, എ​ക്സ്​​പെ​യ​റി ഡേ​റ്റ് ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ങ്കി​ലും ഒ​രു മാ​സ​ത്തി​ല​ധി​കം ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന മു​ന്ന​റി​യി​പ്പി​ൽ കാ​ര്യ​മു​ണ്ടോ? ‘‘ഒ​രി​ക്ക​ൽ തു​റ​ന്ന ക​ഫ് സി​റ​പ്പ് ഒ​രു മാ​സ​ത്തി​ൽ കൂ​ടു​ത​ൽ സൂ​ക്ഷി​ക്ക​രു​ത്. മ​രു​ന്നി​ന്റെ ഗു​ണം ന​ശി​ക്കു​ന്ന​തി​നാ​ൽ ഒ​രു മാ​സ​ത്തി​നു​ശേ​ഷം അ​വ ഒ​ഴി​വാ​ക്ക​ണം. ഒ​രി​ക്ക​ൽ തു​റ​ന്നാ​ൽ കാ​ലാ​വ​ധി​ക്കു കാ​ത്തു​നി​ൽ​ക്കാ​തെ ഉ​പേ​ക്ഷി​ക്ക​ണം.’’

-പ്ര​മു​ഖ യൂ​ട്യൂ​ബ​ർ ഹാ​ർ​മ​ൻ ഹാ​ർ​ഡി​യു​ടെ പോ​ഡ്കാ​സ്റ്റി​ൽ ശി​ശു​രോ​ഗ വി​ദ​ഗ്ധ​ൻ ഡോ. ​സൗ​ര​ഭ് ക​പൂ​റാ​ണ് ഇ​ക്കാ​ര്യം മു​ന്ന​റി​യി​പ്പു ന​ൽ​കു​ന്ന​ത്. കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ഇ​ത് ഒ​രു​പോ​ലെ ബാ​ധ​ക​മാ​ണെ​ന്നും ഡോ​ക്ട​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

സി​റ​പ്പ് ഉ​പ​യോ​ഗം സൂ​ക്ഷി​ച്ച്

ചു​മ മു​ത​ൽ ജ​ല​ദോ​ഷം വ​രെ ഒ​ട്ട​ന​വ​ധി രോ​ഗ​ങ്ങ​ൾ​ക്ക് സി​റ​പ്പ് ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്. രോ​ഗം ഭേ​ദ​മാ​യാ​ൽ ബാ​ക്കി വ​രു​ന്ന മ​രു​ന്ന് സൂ​ക്ഷി​ച്ചു​വെ​ക്കു​ന്ന​തും വ്യാ​പ​ക​മാ​ണ്.

'ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം സി​റ​പ്പെ​ടു​ക്കു​ന്ന​തി​ൽ കു​ഴ​പ്പ​മി​ല്ല. എ​ന്നാ​ൽ, ബാ​ക്കി വ​ന്ന സി​റ​പ്പ് ഭാ​വി ഉ​പ​യോ​ഗ​ത്തി​നാ​യി ആ​ളു​ക​ൾ സൂ​ക്ഷി​ച്ചു​വെ​ക്കു​ന്ന​താ​ണ് പ്ര​ശ്നം. സ​മാ​ന ല​ക്ഷ​ണ​ങ്ങ​ളോ​ടെ പി​ന്നീ​ട് വ​ല്ല ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളും വ​ന്നാ​ൽ, കു​പ്പി​യി​ൽ ബാ​ക്കി​യു​ള്ള സി​റ​പ്പ് ഉ​പ​യോ​ഗി​ക്കും. ഇ​തു പ​ല​ത​ര​ത്തി​ലു​ള്ള അ​പ​ക​ട​സാ​ധ്യ​ത​യും സൃ​ഷ്ടി​ക്കു​ന്നു’' -മും​ബൈ എ​സ്.​എ​ൽ റ​ഹേ​ജ ഹോ​സ്പി​റ്റ​ലി​ലെ ഡോ. ​പ​രി​തോ​ഷ് ഭാ​ഘേ​ൽ പ​റ​യു​ന്നു.

വാ​യു​വു​മാ​യു​ള്ള സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ ഇ​ത്ത​രം സി​റ​പ്പു​ക​ളി​ൽ സൂ​ക്ഷ്മാ​ണു​ക്ക​ൾ വ​ള​രാ​നി​ട​യാ​കു​മെ​ന്നും ഇ​തു​വ​ഴി പ്ര​ധാ​ന മ​രു​ന്നു​ഘ​ട​ക​ങ്ങ​ൾ ദു​ർ​ബ​ല​മാ​വു​മെ​ന്നും വി​ദ​ഗ്ധ​ർ മു​ന്ന​റി​യി​പ്പു ന​ൽ​കു​ന്നു.

വാ​യു​സ​മ്പ​ർ​ക്കം സം​ഭ​വി​ച്ച സി​റ​പ്പു​ക​ൾ

ഒ​രി​ക്ക​ൽ തു​റ​ന്ന് വാ​യു​സ​മ്പ​ർ​ക്കം സം​ഭ​വി​ക്കു​ന്ന​തോ​ടെ മ​രു​ന്നി​ലെ ഘ​ട​ക​ങ്ങ​ൾ വി​ഘ​ടി​ക്കു​ക​യും ശ​രീ​ര​ത്തി​ന് ഹാ​നി​ക​ര​മാ​യ ഉ​പോ​ൽ​പ​ന്ന​ങ്ങ​ൾ സൃ​ഷ്ടി​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​മെ​ന്നും ഡോ. ​സൗ​ര​ഭ് ക​പൂ​ർ മു​ന്ന​റി​യി​പ്പു ന​ൽ​കു​ന്നു. ഉ​ദ്ദേ​ശി​ച്ച ഫ​ലം ല​ഭി​ക്കാ​തെ വ​രു​ന്ന​തോ​ടെ ആ​ളു​ക​ൾ ഈ ​മ​രു​ന്ന് കൂ​ടൂ​ത​ൽ ഉ​പ​യോ​ഗി​ക്കാ​ൻ തു​ട​ങ്ങു​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

‘‘ഒ​രി​ക്ക​ൽ തു​റ​ന്ന മ​രു​ന്ന്, വാ​യു​മു​ക്ത​മാ​യി സൂ​ക്ഷി​ച്ച​ത​ല്ലെ​ങ്കി​ൽ ഫം​ഗ​സ്, ബാ​ക്ടീ​രി​യ തു​ട​ങ്ങി​യ​വ​യാ​ൽ കേ​ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. പ​ഞ്ച​സാ​ര അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​താ​ക​യാ​ൽ കേ​ടാ​വാ​ൻ കൂ​ടു​ത​ൽ സാ​ധ്യ​ത​യു​മു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ ഈ ​മ​രു​ന്നു ക​ഴി​ക്കു​മ്പോ​ൾ പു​തി​യ അ​ണു​ബാ​ധ സാ​ധ്യ​ത ത​ള്ളി​ക്ക​ള​യാ​നാ​വി​ല്ല. ഗ്യാ​സ് സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ളും ഉ​ട​ലെ​ടു​ക്കാം.’’ -ഡോ​ക്ട​ർ വി​ശ​ദീ​ക​രി​ക്കു​ന്നു.

രു​ചി​യി​ലോ നി​റ​ത്തി​ലോ രൂ​പ​ത്തി​ലോ എ​ന്തെ​ങ്കി​ലും മാ​റ്റം തോ​ന്നി​യാ​ലോ കു​പ്പി​ക്കു​ള്ളി​ൽ എ​ന്തെ​ങ്കി​ലും വ​ള​രു​ന്ന​താ​യി ക​ണ്ടാ​ലോ മ​രു​ന്ന് പൂ​ർ​ണ​മാ​യും ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cough SyrupsHealth News
News Summary - Usage of cough syrup
Next Story