Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അർബുദ രോഗികളുടെ ക്രമാതീത വർധന; കാരണവും പ്രതിരോധമാർഗവും കണ്ടെത്താൻ വിദഗ്ധ സമിതി

text_fields
bookmark_border
എത്രയും പെട്ടെന്ന് വിശദ റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ നിർദേശം
അർബുദ രോഗികളുടെ ക്രമാതീത വർധന; കാരണവും പ്രതിരോധമാർഗവും കണ്ടെത്താൻ വിദഗ്ധ സമിതി
cancel

മലപ്പുറം: സംസ്ഥാനത്ത് അർബുദ രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നതിന്റെ കാരണം പഠിക്കാൻ ഉന്നതാധികാര വിദഗ്ധ സമിതി നിലവിൽവന്നു. ആരോഗ്യരംഗത്തെയും കാൻസർ ചികിത്സ രംഗത്തെയും വിദഗ്ധരും സയന്റിസ്റ്റുകളും ഉൾക്കൊള്ളുന്ന ഉന്നത സമിതിയാണ് നിലവിൽ വന്നത്. സംസ്ഥാനത്ത് അർബുദ രോഗികളുടെ എണ്ണം ആശങ്കാജനകമായ തോതിൽ വർധിക്കുന്നതായി പഠനങ്ങളിൽ കണ്ടെത്തിയിരുന്നു. വർഷംതോറും എണ്ണത്തിൽ ക്രമാതീത വർധനയാണ് ഉണ്ടാകുന്നത്. ഇതിന്റെ കാരണങ്ങൾ വിശദമായും ആഴത്തിലും പഠിച്ച് എത്രയും പെട്ടെന്ന് സംസ്ഥാന സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കാൻ സമിതിക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതോടൊപ്പം രോഗികളുടെ വർധന...

Your Subscription Supports Independent Journalism

View Plans

മലപ്പുറം: സംസ്ഥാനത്ത് അർബുദ രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നതിന്റെ കാരണം പഠിക്കാൻ ഉന്നതാധികാര വിദഗ്ധ സമിതി നിലവിൽവന്നു. ആരോഗ്യരംഗത്തെയും കാൻസർ ചികിത്സ രംഗത്തെയും വിദഗ്ധരും സയന്റിസ്റ്റുകളും ഉൾക്കൊള്ളുന്ന ഉന്നത സമിതിയാണ് നിലവിൽ വന്നത്. സംസ്ഥാനത്ത് അർബുദ രോഗികളുടെ എണ്ണം ആശങ്കാജനകമായ തോതിൽ വർധിക്കുന്നതായി പഠനങ്ങളിൽ കണ്ടെത്തിയിരുന്നു.

വർഷംതോറും എണ്ണത്തിൽ ക്രമാതീത വർധനയാണ് ഉണ്ടാകുന്നത്. ഇതിന്റെ കാരണങ്ങൾ വിശദമായും ആഴത്തിലും പഠിച്ച് എത്രയും പെട്ടെന്ന് സംസ്ഥാന സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കാൻ സമിതിക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതോടൊപ്പം രോഗികളുടെ വർധന നിയന്ത്രിക്കാനും പ്രതിരോധിക്കാനുമുള്ള ഏറ്റവും ഫലപ്രദവും അനുയോജ്യവുമായ മാർഗങ്ങൾ കണ്ടെത്തി നിർദേശിക്കാനും സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആരോഗ്യ-കുടുംബക്ഷേമ വകുപ്പിന് കീഴിലാണ് സമിതി രൂപവത്കരിച്ചത്. അർബുദ രോഗ വർധന സംബന്ധിച്ച് തിരുവനന്തപുരം ആർ.സി.സി, തലശ്ശേരി മലബാർ കാൻസർ സെന്റർ, കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ എന്നിവയുടെ ഡയറക്ടർമാർ, ആരോഗ്യവിദ്യാഭ്യാസ ഡയറക്ടർ, സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്സ് സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ എന്നിവർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉന്നതാധികാര വിദഗ്ധ സമിതി രൂപവത്കരിക്കാൻ തീരുമാനിച്ചത്. തുടർന്ന്, സർക്കാർ 100 ദിന പദ്ധതിയിലുൾപ്പെടുത്തി ഇതിന് അംഗീകാരം നൽകുകയായിരുന്നു.

ആരോഗ്യമന്ത്രി കെ. മുരളീധരൻ ചെയർമാനും ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമിള മേരി ജോസഫ് വൈസ് ചെയർപേഴ്സനും തിരുവനന്തപുരം ആർ.സി.സി ഡയറക്ടർ ഡോ. ആർ. രജ്നിഷ് കുമാർ ആക്ടിവ് വൈസ് ചെയർമാനുമായാണ് സമിതി. എം.സി.സി ഡയറക്ടർ ഡോ. ബി. സതീശൻ, സി.സി.ആർ.സി ഡയറക്ടർ ഡോ. പി.ജി. ബാലഗോപാൽ, ആരോഗ്യ-ആരോഗ്യവിദ്യാഭ്യാസ ഡയറക്ടറേറ്റുകളിലെ ഡയറക്ടർമാരായ ഡോ. വി. മീനാക്ഷി, ഡോ. കെ.വി. വിശ്വനാഥൻ, ഓങ്കോളജി രംഗത്തെ വിദഗ്ധരായ ഡോ. രാംദാസ് കുന്നമ്പത്ത്, ഡോ. കെ. സുരേഷ് കുമാർ, ഡോ. പി.എസ്. ശബരീനാഥ്, ഡോ. ജി. രജിത, ഡോ. സി.എസ്. പ്രമേഷ്, ഡോ. മോനി എബ്രഹാം കുര്യാക്കോസ്, ഡോ. രാജേന്ദ്ര പിലാങ്കട്ട, ഡോ. എം.വി. പിള്ള, ഡോ. ഹരി പരമേശ്വരൻ എന്നിവർ സമിതിയിൽ അംഗങ്ങളാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Unprecedented increase in cancer patients; expert committee to find the causes and preventive measures
Next Story