Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightകോവിഡ്​ വാക്​സിൻ...

കോവിഡ്​ വാക്​സിൻ പുരോഗതി പങ്കുവയ്​ക്കാൻ വെബ്​ ​പോർട്ടലുമായി കേന്ദ്രം

text_fields
bookmark_border
കോവിഡ്​ വാക്​സിൻ പുരോഗതി പങ്കുവയ്​ക്കാൻ വെബ്​ ​പോർട്ടലുമായി കേന്ദ്രം
cancel

ഡൽഹി: കോവിഡ് വാക്സിൻ വികസനം, ക്ലിനിക്കൽ പരീക്ഷണങ്ങൾ പ്രാദേശികമായും ലോകതലത്തിലും ഈ രംഗത്ത് കൈവരിച്ച പുരോഗതി എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവയ്​ക്കുന്ന വെബ് പോർട്ടൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച ആരംഭിച്ചു. ഇന്ത്യൻ കൗൺസൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) വികസിപ്പിച്ചെടുത്ത 'വാക്സിൻ വെബ് പോർട്ടൽ', 'നാഷണൽ ക്ലിനിക്കൽ രജിസ്ട്രി ഫോർ കോവിഡ് -19' എന്നിവ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധനാണ്​ പുറത്തിറക്കിയത്​.

രോഗത്തി​െൻറ അടയാളങ്ങളും ലക്ഷണങ്ങളും, ലബോറട്ടറി പരീക്ഷണങ്ങളുടെ വിവരങ്ങളുമെല്ലാം നാഷണൽ ക്ലിനിക്കൽ രജിസ്ട്രി ഫോർ കോവിഡിൽ ശേഖരിക്കും. 'രോഗത്തി​െൻറ തീവ്രത പ്രവചിക്കുന്നതിനും രോഗികളിലെ പരീക്ഷണ ഫലങ്ങൾ ശേഖരിക്കാനുമുള്ള ഉപകരണമായി പോർട്ടൽ പ്രവർത്തിക്കും'-ഐസിഎംആർ പ്രസ്താവനയിൽ പറഞ്ഞു. കോവിഡിനെതിരായ വാക്​സിൻ വികസിപ്പിക്കുന്നതിനുള്ള ഇന്ത്യൻ ശ്രമങ്ങളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും പോർട്ടലിൽ ലഭ്യമാകും.

വാക്സിൻ പരീക്ഷണത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ ലഭിക്കാൻ vaccine.icmr.org.in വെബ്സൈറ്റ് സന്ദർശിക്കാം.'വാക്‌സിൻ വികസനം, ക്ലിനിക്കൽ ട്രയലുകൾ എന്നിവ സംബന്ധിച്ച ഉപയോഗപ്രദവും പ്രധാനപ്പെട്ടതുമായ വിവരങ്ങൾ പോർട്ടൽ നൽകും. കൊറോണ വാക്​സിൻ വികസനം ഗൗരവകരമായതിനാൽ വളരെ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്​'-മന്ത്രി ഹർഷ് വർധൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:web portalCOVID -19Covid vaccineICMR.
Next Story