Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_right35 വയസിൽ താ​ഴെയുള്ളവർ...

35 വയസിൽ താ​ഴെയുള്ളവർ ഗർഭപാത്രം നീക്കം ചെയ്യുന്നത് വർധിക്കുന്നു; വിവരം ​തേടി കേന്ദ്രം

text_fields
bookmark_border
hysterectomy surgery
cancel

ന്യൂഡൽഹി: 35 വയസിൽ താ​ഴെയുള്ളവരിൽ ഗർഭപാത്രം നീക്കം​െചയ്യുന്ന ശസ്ത്രക്രിയ വ്യാപകമാകുന്നു. ഈ സാഹചര്യത്തിൽ ഇവരുടെ വിവരങ്ങൾ ശേഖരിക്കാനൊരുങ്ങുകയാണ് കേന്ദ്രം. ഇതേകുറിച്ച് സംസ്ഥാന സർക്കാറുകളിൽ നിന്നാണ് വിവരം ശേഖരിക്കുന്നത്. ദേശീയ കുടുംബാരോഗ്യസർവെ പ്രകാരം കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 3.3 ശതമാനത്തിന്റെ വർധനയാണ് ഗർഭപാത്രം നീക്കംചെയ്യൽ ശസ്ത്രക്രിയയിലുണ്ടായിരിക്കുന്നത്. ക്രമരഹിതമായ രക്തസ്രാവ​ം, ഗർഭപാത്രത്തിലുണ്ടാകുന്ന ഫൈബ്രോയിഡുകൾ തുടങ്ങിയവയ്ക്ക് ശാശ്വത പരിഹാരമായാണ് പൊതുവെ ഈ ശസ്ത്രക്രിയ നിർദേശിക്കുന്നത്.

ദേശീയ ആരോഗ്യസംഘടനയുടെ 2019-ലെ കണക്ക് പ്രകാരം ഗർഭപാത്രം ഗർഭപാത്രം നീക്കം ചെയ്യുന്ന സ്ത്രീകളുടെ ശരാശരിപ്രായം 34 ആണ്. ജർമനി,യു.എസ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ 44-59 വയസിനിടയിലാണെന്ന് ബ്രിട്ടീഷ് ജേണൽ ഓഫ് ഒബ്സ്റ്റട്രിക് ആൻഡ് ഗൈനക്കോളജിൽ പ്രസിദ്ധീകരിച്ച റി​പ്പോർട്ടിൽ പറയുന്നു. ഇന്ത്യയിലെ ശസ്ത്രക്രിയകളിൽ 67.7 ശതമാനവും നടക്കുന്നത് സ്വകാര്യആശുപത്രികളിലാണ്. സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരം ഗർഭപാത്രം നീക്കം ചെയ്യല​ല്ലെന്നും മറിച്ച് സ്​ത്രീകളുടെ ആരോഗ്യത്തെ ബാധിക്കുമെന്നും ആരോഗ്യരംഗത്തെ പഠനം പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hysterectomy surgeryHealth News
News Summary - Under the age of 35 hysterectomy Doing is increasing
Next Story