Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എബോളക്കെതിരെ യുഎഇയുടെ കൈത്താങ്ങ്; 3.67 കോടി ദിർഹം ധനസഹായം

text_fields
bookmark_border
എബോളക്കെതിരെ യുഎഇയുടെ കൈത്താങ്ങ്; 3.67 കോടി ദിർഹം ധനസഹായം
cancel

അബൂദബി: ആഫ്രിക്കയിൽ പടർന്നുപിടിക്കുന്ന എബോള രോഗബാധ തടയുന്നതിനും ആരോഗ്യസംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമായി യു.എ.ഇ ഒരു കോടി ഡോളർ (3.67 കോടി ദിർഹം) ധനസഹായം പ്രഖ്യാപിച്ചു. യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്‍റെ നിർദേശപ്രകാരം ‘യു.എ.ഇ എയ്ഡ് ഏജൻസി’ വഴിയാണ് ഈ തുക അനുവദിക്കുന്നത്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ അടക്കമുള്ള രാജ്യങ്ങളിൽ എബോള രോഗബാധ ശക്തമാകുന്ന സാഹചര്യത്തിലാണ് ഈ ഇടപെടൽ.

ഐക്യരാഷ്ട്രസഭയുടെ പൊതുസഭാ സമ്മേളനത്തോട് അനുബന്ധിച്ച് അമേരിക്ക വിളിച്ചുചേർത്ത അന്താരാഷ്ട്ര യോഗത്തിലാണ് യു.എ.ഇ എയ്ഡ് ഏജൻസി ചെയർമാൻ താരിഖ് അഹമ്മദ് അൽ അമീരി ഈ ധനസഹായം പ്രഖ്യാപിച്ചത്. പകർച്ചവ്യാധികളിൽ നിന്ന് ലോകജനതയെ സംരക്ഷിക്കുക എന്ന മാനുഷിക ഉത്തരവാദിത്തത്തിന്‍റെ ഭാഗമായാണ് യു.എ.ഇയുടെ ഈ നടപടി. അന്താരാഷ്ട്ര സംഘടനകളുമായി സഹകരിച്ച് രോഗവ്യാപനം തടയാൻ രാജ്യം മുന്നിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - UAE Aid for Ebola Crisi
Next Story