Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഡിസംബർ അവസാനത്തോടെ എല്ലാവർക്കും രണ്ട് ഡോസ് വാക്സിൻ
text_fieldsbookmark_border
ന്യൂഡൽഹി: നവംബർ 28 വരെയുള്ള കാലയളവിൽ ഇന്ത്യയിൽ 78 കോടി 19 ലക്ഷം ആളുകൾ കോവിഡ് വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീൺ പവാർ രാജ്യ സഭയെ അറിയിച്ചു.
2021 ഏപ്രിൽ 30 വരെയുള്ള സർക്കാർ-സർക്കാറിതര ആശുപത്രികളിൽെവച്ച് നൽകിയ വാക്സിനേഷെൻറ തരം തിരിച്ചുള്ള വിശദാംശങ്ങൾ സർക്കാരിെൻറ കൈവശം ലഭ്യമല്ല എന്നും പി.വി. അബ്ദുൽ വഹാബ് എം.പിയുടെ ചോദ്യത്തിന് നൽകിയ മറുപടിയിൽ മന്ത്രി വ്യക്തമാക്കി. 18 വയസ്സ് പൂർത്തിയായ മുഴുവൻ ആളുകൾക്കും ഡിസംബർ അവസാനത്തോടെ രണ്ടു ഡോസ് വാക്സിനേഷൻ പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്നും എം.പിയെ മന്ത്രി അറിയിച്ചു.
Next Story

