ക്ഷയരോഗ പരിശോധന കാമ്പയിൻ; കോഴിക്കോട് ജില്ലയിൽ 619 രോഗികൾ
text_fieldsകോഴിക്കോട്: ക്ഷയരോഗ നിർമാർജനത്തിന്റെ ഭാഗമായുള്ള 100 ദിന കാമ്പയിനിൽ ജില്ലയിൽ 2,27,091 പേരിൽ ക്ഷയരോഗ പരിശോധന നടത്തിയതിൽ 619 രോഗികളെ കണ്ടെത്തിയതായി ആരോഗ്യവകുപ്പ്. കലക്ടർ സ്നേഹിൽ കുമാർ സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന ക്ഷയരോഗ നിർമാർജനത്തിന്റെയും എയ്ഡ്സ് രോഗപ്രതിരോധ, നിയന്ത്രണത്തിന്റെയും അവലോകന യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ ഡിസംബർ ഏഴിനാണ് നൂറു ദിന പരിപാടി ജില്ലയിൽ ആരംഭിച്ചത്. മാർച്ച് 24 ന് അവസാനിക്കും. ജില്ല ടി.ബി ഓഫിസറും എയ്ഡ്സ് കൺട്രോൾ ഓഫിസറുമായ ഡോ. കെ.വി. സ്വപ്ന വിവരങ്ങൾ വിശദീകരിച്ചു. ജില്ല മെഡിക്കൽ ഓഫിസർ ഡോ. എൻ. രാജേന്ദ്രൻ, ആരോഗ്യ കേരളം ജില്ല പ്രോഗ്രാം മാനേജർ ഡോ. സി.കെ. ഷാജി, ലോകാരോഗ്യ സംഘടന കൺസൽട്ടന്റ് ഡോ. അനൂപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

