വ്യായാമത്തിന് മടിയാണോ? സമയം മാറ്റിയാൽ മടി മാറുമെന്ന് വിദഗ്ധർ
text_fieldsലണ്ടൻ: കൃത്യമായി വ്യായാമം ചെയ്യണമെന്ന് ആഗ്രഹമുണ്ടെങ്കിലും പലപ്പോഴും അത് നടപ്പിലാക്കാൻ കഴിയാത്തവർക്ക് മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ. വ്യായാമം ചെയ്യാൻ തോന്നാത്തത് നിങ്ങളുടെ മടി കൊണ്ടല്ല, മറിച്ച് നിങ്ങൾ തിരഞ്ഞെടുക്കുന്ന തെറ്റായ സമയം കൊണ്ടാകാമെന്നാണ് പുതിയ നിരീക്ഷണങ്ങൾ സൂചിപ്പിക്കുന്നത്. പ്രത്യേകിച്ചും രാത്രി വൈകി ഉറങ്ങുന്ന സ്വഭാവമുള്ളവർ (നൈറ്റ് ഔൾസ്) നിർബന്ധപൂർവ്വം പുലർച്ചെ എഴുന്നേറ്റ് വ്യായാമം ചെയ്യാൻ ശ്രമിക്കുന്നത് പലപ്പോഴും പരാജയപ്പെടാനാണ് സാധ്യത. ഓരോരുത്തരുടെയും ശരീര പ്രകൃതിക്കും താൽപ്പര്യങ്ങൾക്കും അനുയോജ്യമായ സമയം കണ്ടെത്തിയാൽ വ്യായാമം മുടങ്ങാതെ കൊണ്ടുപോകാൻ സാധിക്കും.
ജിമ്മുകളിലും ഫിറ്റ്നസ് സെന്ററുകളിലും തിരക്കേറിയ സമയം ഇപ്പോൾ മാറിവരികയാണെന്ന് വിദഗ്ധർ പറയുന്നു. തിങ്കൾ, ചൊവ്വ ദിവസങ്ങളിലെ വൈകുന്നേരങ്ങളാണ് സാധാരണയായി തിരക്കേറിയ സമയമെങ്കിലും, 24 മണിക്കൂറും പ്രവർത്തിക്കുന്ന ജിമ്മുകൾ സജീവമായതോടെ ആളുകൾ തങ്ങളുടെ ജീവിതശൈലിക്ക് അനുയോജ്യമായ സമയത്തേക്ക് വർക്കൗട്ടുകൾ മാറ്റുകയാണ്.
ഒറ്റയടിക്ക് വലിയ ലക്ഷ്യങ്ങൾ നിശ്ചയിച്ച് വ്യായാമം തുടങ്ങുന്നതാണ് പലരും പാതിവഴിയിൽ ഇത് നിർത്താൻ കാരണം. പകരം ചെറിയ ലക്ഷ്യങ്ങൾ വെച്ച് വ്യായാമം ഒരു ശീലമായി മാറ്റുകയാണ് വേണ്ടത്. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം കഠിനമായ വർക്കൗട്ട് ചെയ്യുന്നതിനേക്കാൾ ഗുണം നൽകുക ദിവസവുമുള്ള മിതമായ വ്യായാമമാണ്. കൂടാതെ, എല്ലാ പ്രായക്കാരിലും ഇപ്പോൾ സ്ട്രെങ്ത് ട്രെയിനിങിനോട് താൽപ്പര്യമേറി വരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

