Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightത​ക്കാ​ളി​പ്പ​നി...

ത​ക്കാ​ളി​പ്പ​നി ബാ​ധി​ത​ർ 200ലേ​ക്ക്​: ഒ​ന്നു മു​ത​ൽ അ​ഞ്ചു​വ​രെ വ​യ​സ്സു​ള്ള കു​ട്ടി​ക​ളി​ലാ​ണ് രോ​ഗം കൂ​ടു​ത​ൽ

text_fields
bookmark_border
Tomato fever
cancel
Listen to this Article

തൃ​ശൂ​ർ: ജി​ല്ല​യി​ൽ പ​ക​ർ​ച്ച​പ്പ​നി​ക്കും വ​യ​റി​ള​ക്ക​ത്തി​നും പി​ന്നാ​ലെ കു​ട്ടി​ക​ളി​ൽ ത​ക്കാ​ളി​പ്പ​നി​യും വ​ർ​ധി​ക്കു​ന്നു. ജി​ല്ല​യി​ൽ ഇ​രു​നൂ​റോ​ളം കു​ട്ടി​ക​ൾ​ക്ക് ത​ക്കാ​ളി​പ്പ​നി റി​പ്പോ​ർ​ട്ട് ചെ​യ്ത​താ​യി ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഒ​ന്നു മു​ത​ൽ അ​ഞ്ചു​വ​രെ വ​യ​സ്സു​ള്ള കു​ട്ടി​ക​ളി​ലാ​ണ് കൂ​ടു​ത​ലാ​യി രോ​ഗം റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്ന​ത്. എ​ൽ.​കെ.​ജി, യു.​കെ.​ജി, ഒ​ന്ന്​ തു​ട​ങ്ങി​യ ക്ലാ​സു​ക​ളി​ൽ പ​ല സ്കൂ​ളു​ക​ളി​ലും ത​ക്കാ​ളി​പ്പ​നി​യെ തു​ട​ർ​ന്ന് ഹാ​ജ​ർ​നി​ല കു​റ​വാ​ണ്. ശ​രീ​ര​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും കു​മി​ള​ക​ൾ പോ​ലെ ചു​വ​പ്പ് നി​റ​ത്തി​ൽ തു​ടു​ത്തു​വ​രു​ക​യാ​ണ്​ മു​ഖ്യ രോ​ഗ ല​ക്ഷ​ണം. ചൊ​റി​ച്ചി​ൽ, ച​ർ​മ​ത്തി​ൽ അ​സ്വ​സ്ഥ​ത, ത​ടി​പ്പ്, നി​ർ​ജ​ലീ​ക​ര​ണം എ​ന്നി​വ​യാ​ണ്​ ഇ​ത​ര ല​ക്ഷ​ണ​ങ്ങ​ൾ. ഇ​തി​ന് പു​റ​മെ കു​ട്ടി​ക​ളി​ൽ ഒ​രാ​ഴ്ച​യോ​ളം അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. പ​നി മാ​റി​യാ​ലും അ​നു​ബ​ന്ധ പ്ര​ശ്ന​ങ്ങ​ളും ഏ​റെ​യാ​ണ്.

അ​തേ​സ​മ​യം, പ​ക​ർ​ച്ച​പ്പ​നി​ക്കും ശ​മ​ന​മി​ല്ല. സ​ർ​ക്കാ​ർ -സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും പ​നി​യു​മാ​യി എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം പ്ര​തി​ദി​നം കൂ​ടു​ക​യാ​ണ്. മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലും പ​നി ചി​കി​ത്സ​ക്കാ​യി എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചി​ട്ടു​ണ്ട്. മ​ഴ ശ​ക്ത​മാ​യി​ട്ടി​ല്ലെ​ങ്കി​ലും പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ ജി​ല്ല​യി​ൽ കൂ​ടി​വ​രു​ക​യാ​ണ്. നാ​ലു ദി​വ​സ​ത്തോ​ളം നീ​ണ്ടു​നി​ൽ​ക്കു​ന്ന പ​നി​ക്ക് പൂ​ർ​ണ വി​ശ്ര​മം ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ക്കു​ന്നു​ണ്ട്. അ​തേ​സ​മ​യം, ശ​ക്ത​മാ​യ ശ​രീ​ര വേ​ദ​ന​യും ത​ല​വേ​ദ​ന​യും പ​നി​യും അ​ട​ക്കം വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ്​ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

പ​നി മാ​റി​യാ​ലും ശ​രീ​രം വേ​ദ​ന, ത​ല​വേ​ദ​ന എ​ന്നി​വ​ക്ക്​ പൂ​ർ​ണ ശ​മ​നം ല​ഭി​ക്കു​ന്നി​ല്ല. ശ​ക്ത​മാ​യ ചു​മ, ക​ഫം, ജ​ല​ദോ​ഷം എ​ന്നി​വ​യു​ടെ ബു​ദ്ധി​മു​ട്ടും അ​നു​ബ​ന്ധ​മാ​യു​ണ്ട്. ഇ​ട​ക്കി​ടെ മ​ഴ​യും പി​ന്നാ​ലെ ശ​ക്ത​മാ​യ വെ​യി​ലും അ​ട​ക്കം കാ​ലാ​വ​സ്ഥ​യി​ൽ ഉ​ണ്ടാ​വു​ന്ന പ്ര​ക​ട മാ​റ്റ​മാ​ണ്​ പ​നി​യു​ടെ സാ​ര​മാ​യ വ​ക​ഭേ​ദ​ത്തി​ന്​ കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. മു​പ്പ​തോ​ളം എ​ലി​പ്പ​നി കേ​സു​ക​ളും അ​മ്പ​തോ​ളം ഡെ​ങ്കി​പ്പ​നി കേ​സു​ക​ളും ഇ​തി​ന​കം ഈ ​വ​ർ​ഷം ജി​ല്ല​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തു​ക​ഴി​ഞ്ഞു.

പ​ക​ർ​ച്ച​വ്യാ​ധി: ക​ണ​ക്ക്​ ന​ൽ​കാ​തെ ആ​രോ​ഗ്യ വ​കു​പ്പ്​

തൃ​ശൂ​ർ: ജി​ല്ല​യി​ൽ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ വ്യാ​പി​ക്കു​മ്പോ​ൾ ഇ​ട​ക്കി​ടെ ബോ​ധ​വ​ത്​​ക​ര​ണ കു​റി​പ്പ്​ ന​ൽ​കു​ക​യ​ല്ലാ​തെ പ​നി​യ​ട​ക്കം രോ​ഗ​ങ്ങ​ളു​ടെ ക​ണ​ക്ക്​ ന​ൽ​കാ​ൻ ജി​ല്ല ആ​രോ​ഗ്യ വ​കു​പ്പ്​ ത​യാ​റ​ല്ല. നേ​ര​ത്തേ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ൽ ല​ഭി​ച്ച വി​വ​ര​ങ്ങ​ൾ ഇ​പ്പോ​ൾ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്നു​മി​ല്ല.

ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ കാ​ര്യ​ങ്ങ​ൾ കു​ഴ​യു​ക​യാ​ണ്. ജ​ന​ത്തി​ന്​ വി​വ​ര​ങ്ങ​ൾ ന​ൽ​കാ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ വി​ളി​ച്ചാ​ൽ ബ​ന്ധ​പ്പെ​ട്ട​വ​ർ ഫോ​ൺ എ​ടു​ക്കു​ന്നി​ല്ല. സം​സ്ഥാ​ന ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ന​ൽ​കി​യ നി​ർ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​വി​വ​ര​ങ്ങ​ൾ ന​ൽ​കാ​ത്ത​തെ​ന്നാ​ണ്​ വി​ശ​ദീ​ക​ര​ണം. അ​തേ​സ​മ​യം, നേ​ര​ത്തേ മു​ഴു​വ​ൻ അ​സു​ഖ​ങ്ങ​ളു​ടെ​യും പ്ര​തി​ദി​ന ക​ണ​ക്ക്​ കൃ​ത്യ​മാ​യി ല​ഭി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tomato
News Summary - Tomato fever is prevalent in Thrissur
Next Story