Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightഇ​ന്നു ലോ​ക...

ഇ​ന്നു ലോ​ക ഹെ​പ്പ​റ്റൈ​റ്റി​സ് ദി​നം; ഹെപ്പറ്റൈറ്റിസ് ചെറുക്കാന്‍ തീവ്രയജ്ഞം -മന്ത്രി

text_fields
bookmark_border
ഇ​ന്നു ലോ​ക ഹെ​പ്പ​റ്റൈ​റ്റി​സ് ദി​നം; ഹെപ്പറ്റൈറ്റിസ് ചെറുക്കാന്‍ തീവ്രയജ്ഞം -മന്ത്രി
cancel
Listen to this Article

തി​രു​വ​ന​ന്ത​പു​രം: ഹെ​പ്പ​റ്റൈ​റ്റി​സ് രോ​ഗ​ങ്ങ​ള്‍ ചെ​റു​ക്കാ​ന്‍ ആ​രോ​ഗ്യ വ​കു​പ്പ് തീ​വ്ര​യ​ജ്ഞം ന​ട​പ്പാ​ക്കി വ​രു​ന്ന​താ​യി ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍ജ്. 2030 ഓ​ടെ ഹെ​പ്പ​റ്റൈ​റ്റി​സ്-​സി നി​വാ​ര​ണം ചെ​യ്യു​ക എ​ന്ന സു​സ്ഥി​ര വി​ക​സ​ന​ല​ക്ഷ്യം മു​ന്‍നി​ര്‍ത്തി വ​ലി​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളാ​ണ് ന​ട​ത്തി വ​രു​ന്ന​ത്. രോ​ഗ​നി​ര്‍ണ​യ​ത്തി​നു​ള്ള ദ്രു​ത​പ​രി​ശോ​ധ​ന സൗ​ക​ര്യം ല​ബോ​റ​ട്ട​റി​യു​ള്ള എ​ല്ലാ സ​ര്‍ക്കാ​ര്‍ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ലും സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ണ്. രോ​ഗ​ബാ​ധി​ത​യാ​യ മാ​താ​വി​ല്‍നി​ന്നും കു​ഞ്ഞി​ലേ​ക്ക് രോ​ഗം പ​ക​രു​ന്ന​ത് ത​ട​യാ​ന്‍ ന​വ​ജാ​ത ശി​ശു​വി​ന് ഹെ​പ്പ​റ്റൈ​റ്റി​സ്-​ബി ഇ​മ്യൂ​ണോ​ഗ്ലോ​ബു​ലി​ന്‍ ചി​കി​ത്സ പ്ര​സ​വ സൗ​ക​ര്യ​മു​ള്ള ആ​ശു​പ​ത്രി​ക​ളി​ല്‍ ല​ഭ്യ​മാ​ണ്. രോ​ഗം പി​ടി​പെ​ടാ​ന്‍ ഇ​ട​യു​ള്ള ഏ​തെ​ങ്കി​ലും സാ​ഹ​ച​ര്യ​ത്തി​ല്‍പ്പെ​ട്ടാ​ല്‍ ര​ക്ത​പ​രി​ശോ​ധ​ന ന​ട​ത്തി രോ​ഗ​ബാ​ധ തി​രി​ച്ച​റി​ഞ്ഞ് ചി​കി​ത്സ തേ​ട​ണ​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ഹെ​പ്പ​റ്റൈ​റ്റി​സ് എ, ​ഇ ചെ​റു​ക്കാ​നു​ള്ള മാ​ര്‍ഗ​ങ്ങ​ള്‍:

· •തി​ള​പ്പി​ച്ചാ​റി​യ വെ​ള്ളം മാ​ത്രം കു​ടി​ക്കു​ക

· •ന​ന്നാ​യി പാ​ച​കം ചെ​യ്ത ഭ​ക്ഷ​ണം മാ​ത്രം ക​ഴി​ക്കു​ക

· •ഭ​ക്ഷ​ണം പാ​ച​കം ചെ​യ്യു​ന്ന അ​വ​സ​ര​ങ്ങ​ളി​ലും, വി​ള​മ്പു​മ്പോ​ഴും, ക​ഴി​ക്കു​ന്ന​തി​ന് മു​മ്പും കൈ​ക​ള്‍ സോ​പ്പും വെ​ള്ള​വു​മു​പ​യോ​ഗി​ച്ച് ക​ഴു​കു​ക

· •മ​ല​മൂ​ത്ര വി​സ​ര്‍ജ​ന​ത്തി​നു​ശേ​ഷം സോ​പ്പ് ഉ​പ​യോ​ഗി​ച്ച് കൈ​ക​ള്‍ വൃ​ത്തി​യാ​ക്കു​ക

· •മ​ല​മൂ​ത്ര വി​സ​ര്‍ജ​നം ക​ക്കൂ​സി​ല്‍ മാ​ത്രം നി​ര്‍വ​ഹി​ക്കു​ക.

· •പാ​ച​ക​ത്തൊ​ഴി​ലാ​ളി​ക​ള്‍, ഹോ​ട്ട​ലു​ക​ള്‍, ത​ട്ടു​ക​ട​ക​ള്‍, എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പാ​ച​കം ചെ​യ്യു​ന്ന​വ​ര്‍, വി​ത​ര​ണ​ക്കാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ രോ​ഗ​ബാ​ധ​യി​ല്ല എ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക.

· •ആ​ഘോ​ഷ​ങ്ങ​ള്‍, ഉ​ത്സ​വ​ങ്ങ​ള്‍ എ​ന്നി​വ​യി​ല്‍ വി​ത​ര​ണം ചെ​യ്യു​ന്ന പാ​നീ​യ​ങ്ങ​ള്‍, ഐ​സ് എ​ന്നി​വ ശു​ദ്ധ​ജ​ല​ത്തി​ല്‍ മാ​ത്രം ത​യാ​റാ​ക്കു​ക.

ഹെ​പ്പ​റ്റൈ​റ്റി​സ് ബി, ​സി ചെ​റു​ക്കാ​നു​ള്ള മാ​ര്‍ഗ​ങ്ങ​ള്‍:

· •ഗ​ര്‍ഭി​ണി​യാ​യി​രി​ക്കു​മ്പോ​ള്‍ ഹെ​പ്പ​റ്റൈ​റ്റി​സ് പ​രി​ശോ​ധ​ന നി​ര്‍ബ​ന്ധ​മാ​യും ന​ട​ത്തു​ക

· •കു​ഞ്ഞു​ങ്ങ​ള്‍ക്ക് ജ​നി​ച്ച ഉ​ട​ന്‍ത​ന്നെ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ ന​ല്‍കു​ക

· •ര​ക്തം അം​ഗീ​കൃ​ത ര​ക്ത​ബാ​ങ്കു​ക​ളി​ല്‍ നി​ന്നു​മാ​ത്രം സ്വീ​ക​രി​ക്കു​ക

· •ലൈം​ഗി​ക ബ​ന്ധ​ത്തി​ല്‍ സു​ര​ക്ഷാ മാ​ര്‍ഗ​ങ്ങ​ള്‍ സ്വീ​ക​രി​ക്കു​ക

· •ഷേ​വി​ങ്​ റേ​സ​റു​ക​ള്‍, ബ്ലേ​ഡ്, ടൂ​ത്ത് ബ്ര​ഷ് എ​ന്നി​വ പ​ങ്കു വെ​ക്കാ​തി​രി​ക്കു​ക

· •കാ​ത്, മൂ​ക്ക് എ​ന്നി​വ കു​ത്തു​വാ​നും പ​ച്ച​കു​ത്തു​വാ​നും ഉ​പ​യോ​ഗി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ള്‍ അ​ണു​മു​ക്ത​മാ​ക്കി​യ​താ​ണെ​ന്ന് ഉ​റ​പ്പു വ​രു​ത്തു​ക

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:veena georgeworld hepatitis day
News Summary - Today is World Hepatitis Day; Campaign to fight Hepatitis - Minister
Next Story