ഇന്ന് ലോക കേൾവി ദിനം; സംസ്ഥാനത്ത് കേൾവിക്കുറവ് ഉള്ളവരിൽ 80 % പേരും തിരിച്ചറിയുന്നില്ലെന്ന്
text_fieldsതിരുവനന്തപുരം: ഇന്ന് ലോക കേൾവി ദിനം കടന്നുപോകുമ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് അധികൃതർക്ക് പറയാനുള്ളത്. യുവാക്കളിൽ കേൾ വിക്കുറവ് സാധാരണമാവുകയാണ്. ഈ രംഗത്ത് പഠനം നടത്തിയ ഡോക്ടർമാരുടെ അനൗദ്യോഗിക കണ ക്കെടുപ്പുപ്രകാരം അഞ്ച് വർഷത്തിനുള്ളിൽ കേൾവിക്കുറവുള്ളവരുടെ എണ്ണത്തിൽ 25 ശതമാനം വർധനയാണുള്ളത്.
60 വയസിനു താഴെയുള്ളവരാണ് പ്രധാനമായും ഈ വെല്ലുവിളി നേരിടുന്നത്. ഹെഡ്സെറ്റുകളുടെ അമിത ഉപയോഗമാണ് കേൾവിക്കുറവിലേക്ക് വഴിതെളിക്കുന്നത്. ഹെഡ്സെറ്റിന്റെ ശബ്ദതോതിന്റെ 60ശതമാനം മാത്രമേ ഉപയോഗിക്കാൻ പാടുള്ളുവെന്നു ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് നൽകുന്നു.
കേരളത്തിലെ യുവാക്കളിൽ ഭൂരിഭാഗവുമാകട്ടെ 75ശതമാനം ശബ്ദത്തിലാണ് ഹെഡ്സെറ്റ് ഉപയോഗിക്കുന്നത്. ഹെഡ്സെറ്റ് ഉപ യോഗം കൂടുമ്പോൾ ചെവിയിലെ ഞരമ്പുകൾക്കു തകരാറ് സംഭവിക്കുന്നു. കേരളത്തിൽ കേൾവിക്കുറവ് ഉള്ളവരിൽ 80ശതമാനം പേരും അതു തിരിച്ചറിയുന്നില്ലെന്ന് അധികൃതർ പറഞ്ഞു.
ശ്രവണസഹായി (ഹിയറിങ് എയ്‌ഡ്) വിതരണത്തിനു ദേശീയ തലത്തിൽ പദ്ധതി തയാറാക്കണമെന്നു ലോകാരോഗ്യ സംഘടന അംഗരാജ്യങ്ങളോടു നിർദേശിച്ചിരിക്കയാണ്. ലോകമാകെ 40 കോടിയിൽപരം ആളുകൾക്കു ശ്രവണ വൈകല്യമുണ്ട്. ഇതിൽ 17ശതമാനമാളുകൾക്കു മാത്രമാണു ശ്രവണസഹായി ലഭിച്ചിട്ടുള്ളുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

