മൂന്നുപേര്‍ക്കുകൂടി സിക സ്ഥിരീകരിച്ചു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നുപേര്‍ക്കുകൂടി സിക വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് പി.ടി. ചാക്കോ നഗര്‍ സ്വദേശി (27), പേട്ട സ്വദേശി (38), ആനയറ സ്വദേശി (മൂന്ന്) എന്നിവര്‍ക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളജ് വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് സ്ഥിരീകരിച്ചത്.
ഇതോടെ, സംസ്ഥാനത്ത് ആകെ 44 പേര്‍ക്കാണ് സിക വൈറസ് ബാധ സ്ഥിരീകരിച്ചത്. ആറുപേരാണ് നിലവില്‍ രോഗികളായുള്ളത്. ആരും ആശുപത്രിയില്‍ അഡ്മിറ്റല്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

