Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightഎയ്ഡ്‌സിനെതിരായ...

എയ്ഡ്‌സിനെതിരായ പോരാട്ടം; കുവൈത്ത് ഒന്നാം സ്ഥാനത്ത്

text_fields
bookmark_border
എയ്ഡ്‌സിനെതിരായ പോരാട്ടം; കുവൈത്ത് ഒന്നാം സ്ഥാനത്ത്
cancel
camera_alt

എ​യ്ഡ്‌​സും പ്ര​ത്യു​ൽ​പാ​ദ​ന​രോ​ഗ​ങ്ങ​ളും സം​ബ​ന്ധി​ച്ച വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ൽ പ്ര​തി​നി​ധി​ക​ൾ

കു​വൈ​ത്ത് സി​റ്റി: എ​യ്ഡ്‌​സി​നെ​തി​രാ​യ പ്ര​തി​രോ​ധ​ത്തി​ലും പോ​രാ​ട്ട​ത്തി​ലും മേ​ഖ​ല​യി​ൽ കു​വൈ​ത്ത് ഒ​ന്നാം സ്ഥാ​ന​ത്ത്. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ റി​പ്പോ​ർ​ട്ട് പ്ര​കാ​രം 94 ശ​ത​മാ​ന​വു​മാ​യി അ​റ​ബ്, മി​ഡി​ലീ​സ്റ്റേ​ൺ ത​ല​ങ്ങ​ളി​ൽ കു​വൈ​ത്ത് ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. എ​യ്ഡ്‌​സും പ്ര​ത്യു​ൽ​പാ​ദ​ന രോ​ഗ​ങ്ങ​ളും സം​ബ​ന്ധി​ച്ച വാ​ർ​ഷി​ക​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​സി​സ്റ്റ​ന്റ് അ​ണ്ട​ർ​സെ​ക്ര​ട്ട​റി​യും എ​യ്‌​ഡ്‌​സി​ന്റെ സ്ഥി​രം ദേ​ശീ​യ​സ​മി​തി മേ​ധാ​വി​യു​മാ​യ ഡോ. ​അ​ൽ മു​ന്ത​ർ അ​ൽ ഹ​സാ​വി​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. 90/90/90 സൂ​ച​ക​മാ​ണ് കു​വൈ​ത്ത് നേ​ടി​യ​ത്. അ​താ​യ​ത് രോ​ഗ​ബാ​ധി​ത​രാ​യ 90 ശ​ത​മാ​നം ആ​ളു​ക​ൾ​ക്കും അ​വ​രു​ടെ അ​ണു​ബാ​ധ​യെ​ക്കു​റി​ച്ച് അ​റി​യാം.

രോ​ഗ​നി​ർ​ണ​യം ന​ട​ത്തി​യ​വ​രി​ൽ 90 ശ​ത​മാ​നം പേ​ർ ചി​കി​ത്സ​യി​ലാ​ണ്. ചി​കി​ത്സി​ക്കു​ന്ന​വ​രി​ൽ 90 ശ​ത​മാ​നം പേ​ർ​ക്കും വൈ​റ​സ് ബാ​ധ ക​ണ്ടെ​ത്താ​നാ​കാ​ത്ത അ​വ​സ്ഥ​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. 2035ഓ​ടെ 95 / 95 / 95 ല​ക്ഷ്യം കൈ​വ​രി​ക്കു​ന്ന​തി​ന് ദ്രു​ത​ഗ​തി​യി​ലു​ള്ള സ്ഥി​ര​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​തി​നു​മു​മ്പ് രാ​ജ്യം ഈ ​ഫ​ല​ത്തി​ൽ എ​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കു​വൈ​ത്ത് ഇ​പ്പോ​ൾ നാ​ലാ​മ​ത്തെ 90 സൂ​ച​കം കൈ​വ​രി​ക്കു​ന്ന​തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ്. 2030ഓ​ടെ എ​ല്ലാ രാ​ജ്യ​ങ്ങ​ളും ഈ ​ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കാ​ൻ ക​ഴി​ഞ്ഞാ​ൽ, അ​ണു​ബാ​ധ​ക​ളു​ടെ​യും മ​ര​ണ​ങ്ങ​ളു​ടെ​യും എ​ണ്ണം ഗ​ണ്യ​മാ​യി കു​റ​യു​മെ​ന്നും അ​ൽ ഹ​സാ​വി സൂ​ചി​പ്പി​ച്ചു.

എ​യ്‌​ഡ്‌​സ് പ്ര​തി​രോ​ധ​ത്തി​നാ​യി മെ​ഡി​ക്ക​ൽ ടീ​മു​ക​ൾ ക​ഠി​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് ജ​ഹ്‌​റ ഹെ​ൽ​ത്ത് ഡി​സ്ട്രി​ക്ട് ഡ​യ​റ​ക്‌​ട​റും പ​ക​ർ​ച്ച​വ്യാ​ധി ഹോ​സ്പി​റ്റ​ൽ ഡ​യ​റ​ക്‌​ട​റു​മാ​യ ഡോ. ​ജ​മാ​ൽ അ​ൽ ദു​ഐ​ജ് വ്യ​ക്ത​മാ​ക്കി. 15 മി​നി​റ്റി​ൽ കൂ​ടാ​ത്ത കൃ​ത്യ​വു​മാ​യ ഡ​യ​ഗ്നോ​സ്റ്റി​ക് രീ​തി​ക​ൾ നി​ല​വി​ൽ ല​ഭ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. എ​യ്ഡ്‌​സ്, ലൈം​ഗി​ക​രോ​ഗ​ങ്ങ​ൾ എ​ന്നി​വ ചി​കി​ത്സി​ക്കു​ന്ന​തി​ലും ക​ണ്ടെ​ത്തു​ന്ന​തി​ലും മെ​ഡി​ക്ക​ൽ​മേ​ഖ​ല മു​ന്നേ​റി​യ​താ​യി കോ​ൺ​ഫ​റ​ൻ​സ് പ്ര​സി​ഡ​ന്റും പ​ക​ർ​ച്ച​വ്യാ​ധി വി​ഭാ​ഗം മേ​ധാ​വി​യു​മാ​യ ഡോ. ​ഒ​സാ​മ അ​ൽ ബ​ക്‌​സാ​മി പ​റ​ഞ്ഞു. എ​യ്ഡ്‌​സ്, ലൈം​ഗി​ക​രോ​ഗ​ങ്ങ​ൾ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ശാ​സ്ത്രീ​യ സെ​ഷ​ൻ, അ​വ​ബോ​ധം, രോ​ഗ​ങ്ങ​ളു​ടെ വ്യാ​പ​നം ത​ട​യ​ൽ എ​ന്നി​വ​യെ കു​റി​ച്ച അ​വ​ത​ര​ണം, ച​ർ​ച്ച എ​ന്നി​വ സ​മ്മേ​ള​ന​ത്തി​ൽ ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:First RankKuwaitHealth NewsFight Against AIDS
News Summary - the fight against AIDS; Kuwait ranks first
Next Story