വരും ആഴ്ചകള്‍ നിര്‍ണായകം -ഐ.എം.എ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വ്യാപക അടച്ചിടലുകള്‍ ഒഴിവാക്കി കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനാവശ്യമായ ശക്തമായ നടപടികള്‍ ഉണ്ടാകണമെന്ന് ഐ.എം.എ. അടുത്ത ഏതാനും ആഴ്ചകള്‍ നിര്ണായകമായതിനാല് ശക്തമായ ഇടപെടല്‍ അനിവാര്യമാണ്. ആള്‍ക്കൂട്ട നിയന്ത്രണത്തില്‍ അലംഭാവം ഉണ്ടാകുന്നു. കൃത്യമായ രീതിയില്‍ മാസ്ക് ധരിക്കുന്നതിലും മറ്റു കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലും കൂടുതല്‍ ശ്രദ്ധ വേണം. ഒമിക്രോണ്‍ വ്യാപനം തിരിച്ചറിയാനാവശ്യമായ ജനിതക ശ്രേണീകരണ പരിശോധനകളും എസ്. ജീന്‍ പഠനങ്ങളും നടത്താന്‍ കൂടുതല്‍ പരിശോധന കേന്ദ്രങ്ങളും ആവശ്യമാണ്. ആശുപത്രി സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതില്‍ കരുതല്‍ ശ്രദ്ധ ഉണ്ടാകണം.
ഡോക്ടര്‍മാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും നിലവിലെ എണ്ണം അപര്യാപ്തമാണ്. ഹോം ഐസൊലേഷന്‍ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നതോടൊപ്പം രോഗാവസ്ഥ കൂടുന്നവരെ വേഗം ആശുപത്രിയിലെത്തിക്കാനുള്ള സംവിധാനങ്ങളും ഉണ്ടാകണമെന്ന് ഐ.എം.എ ആവശ്യപ്പെട്ടു.

