ടേക് എവേ കണ്ടെയ്നർ ഭക്ഷണം പതിവാണോ? ഹൃദയം റിസ്കിലാണ്
text_fieldsപ്ലാസ്റ്റിക് കണ്ടെയ്നറുകളിൽ കൊണ്ടുവരുന്ന ഭക്ഷണം കഴിക്കുന്നവർക്ക് ഹൃദയസ്തംഭനം വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. ടേക്ക് എവേ കണ്ടെയ്നറുകളിൽനിന്ന് കഴിക്കുമ്പോൾ കുടലിലെ മൈക്രോബയോമുകൾക്ക് മാറ്റം സംഭവിച്ച് ഇൻഫ്ലമേഷനുണ്ടാവുകയും അത് രക്തചംക്രമണ സംവിധാനത്തിന് തകരാറുണ്ടാക്കുകയും ചെയ്യുന്നതാണ് കാരണമെന്നും ചൈനീസ് ഗവേഷകർ നടത്തിയ പഠനം മുന്നറിയിപ്പ് നൽകുന്നതയായി ‘ദ ഗാർഡിയൻ’ റിപ്പോർട്ട് ചെയ്യുന്നു.
പ്ലാസ്റ്റിക് കണ്ടെയ്നറുകളിൽ ഭക്ഷണം കഴിക്കുന്ന 3000 പേരെ പഠനവിധേയമാക്കി, അവർക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങളുണ്ടോ എന്ന് പരിശോധിക്കുന്നതായിരുന്നു പഠനത്തിന്റെ ആദ്യ ഘട്ടം. രണ്ടാം ഘട്ടമായി, തിളപ്പിച്ച വെള്ളം കണ്ടെയ്നറുകളിൽ ഒഴിച്ച് എലികൾക്ക് നൽകി. ‘‘പ്ലാസ്റ്റിക് അമിതമായി ശരീരത്തിലെത്തുന്നവരിൽ കൺജെസ്റ്റിവ് ഹാർട്ട് ഫെയിലിയർ (ഹൃദയം ആവശ്യമായ അളവിൽ രക്തം പമ്പ് ചെയ്യാത്ത അവസ്ഥ) സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലാണെന്ന് കണ്ടു’’ -ഗവേഷണം പറയുന്നു.
ഇങ്ങനെ ചെയ്യുമ്പോൾ ഏത് രാസവസ്തുവാണ് പ്ലാസ്റ്റിക്കിൽനിന്ന് പുറപ്പെടുന്നത് എന്ന് പരിശോധിച്ചിട്ടില്ല. സാധാരണ പ്ലാസ്റ്റിക് കോമ്പൗണ്ടുകളും ഹൃദയ രോഗങ്ങളും തമ്മിലുള്ള ബന്ധം, കുടൽ ബയോമുകളും ഹൃദയരോഗവും എന്നിവയാണ് നിരീക്ഷിച്ചത്. തിളച്ച വെള്ളം ഒരു മിനിറ്റ് മുതൽ 15 മിനിറ്റ് വരെ കണ്ടെയ്നറുകളിൽ നിർത്തി പരീക്ഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

