Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightവാക്​സിനേഷൻ...

വാക്​സിനേഷൻ നിർത്തിവെക്കണ​മെന്ന്​ ഹരജി; ഫയലിൽ സ്വീകരിക്കാതെ തള്ളി

text_fields
bookmark_border
വാക്​സിനേഷൻ നിർത്തിവെക്കണ​മെന്ന്​ ഹരജി; ഫയലിൽ സ്വീകരിക്കാതെ തള്ളി
cancel

ന്യൂഡൽഹി: ക്ലിനിക്കൽ പരീക്ഷണത്തി​െൻറ എല്ലാ ഘട്ടങ്ങളും പൂർത്തിയാകുന്നതു വരെ കോവിഷീൽഡ്​, കോവാക്​സിൻ കുത്തിവെപ്പ്​ നിർത്തിവെക്കണമെന്ന ഹരജി സുപ്രീംകോടതി ഫയലിൽ സ്വീകരിക്കാതെ തള്ളി. ജനങ്ങളുടെ സംരക്ഷണത്തിന്​ സുപ്രധാനമായ വാക്​സിനേഷനെ സംശയിക്കേണ്ട കാര്യമില്ലെന്ന്​ ജസ്​റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്​, ബി.വി നാഗരത്​ന എന്നിവർ പറഞ്ഞു.

ത​െൻറ ഹരജി തള്ളി 50,000 രൂപ പിഴയിട്ട കർണാടക ഹൈകോടതി വിധിക്കെതിരെ വിമുക്ത ഭടനായ ​മാത്യു തോമസാണ്​ സുപ്രീംകോടതിയിൽ എത്തിയത്​. ഹരജി തള്ളിയത്​ ഹൈകോടതിയുടെ ശരിയായ നിലപാടായിരുന്നുവെന്ന്​ സുപ്രീംകോടതി വ്യക്തമാക്കി.

മഹാമാരിയുടെ നിർണായക കാലത്താണ്​ രാജ്യം. പ്രതിരോധ കുത്തിവെപ്പ്​​ ഇന്ത്യയിൽ മാത്രമല്ല നടക്കുന്നതെന്നും കോടതി കൂട്ടിച്ചേർത്തു.

105.7 കോടി ​വാക്​സിൻ ഡോസുകൾ ​ നൽകിയെന്ന്​ കേന്ദ്രം

ന്യൂഡൽഹി: കേന്ദ്ര സർക്കാർ സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങൾ നേരിട്ട് സംഭരിച്ചതുമുൾപ്പടെ ഇതുവരെ 105.7 കോടിയിലധികം (1,05,78,05,425) വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്ക്​ കൈമാറിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 12 കോടിയിൽ അധികം (12,02,54,104) കോവിഡ് വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കൽ ഇപ്പോഴും ലഭ്യമാണെന്നും മന്ത്രാലയം അറിയിച്ചു.

തിങ്കളാഴ്​ച രാവിലെ ഏഴുവരെയുള്ള 24 മണിക്കൂറിൽ 12,30,720 ഡോസ് വാക്സിനുകൾ മാത്രമാണ്​ വിതരണം ചെയ്​തത്​. രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 102.27 കോടി (1,02,27,12,895) പിന്നിട്ടു.

14,306 പേർക്ക്​ പുതുതായി കോവിഡ്​ ബാധിച്ചു​. നിലവിൽ രാജ്യത്തു ചികിത്സയിലുള്ളത് 1,67,695 പേരാണ്. 239 ദിവസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്​. 18,762 പേർ സുഖം പ്രാപിച്ചു. 443 പേർ മരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid VaccineSupreme Court
News Summary - Supreme Court rejected petition to stop vaccination
Next Story