പൊണ്ണത്തടിയും കോവിഡും തമ്മിൽ ബന്ധമുണ്ടോ?
text_fieldsആസ്ട്രേലിയ: അമിത വണ്ണമുള്ള ആളുകളിൽ കോവിഡിനു ശേഷം തലവേദന, തലകറക്കം, രുചി വ്യത്യാസം, ഉറക്കമില്ലായ്മ, വിഷാദം പോലുള്ള ശാരീരികവും, മാനസികവുമായ അസുഖങ്ങൾ ഉണ്ടാകാൻ സാധ്യത കൂടുതലെന്ന് പഠനം.
എഡിത്ത് കോവാൻ സർവകലാശാലയിലെ പി.എച്ച്.ഡി സ്കോളർ ഡെബോറ ബർബോസ റോങ്ക നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. പൊണ്ണത്തടിയും കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ എന്ന് കണ്ടെത്താനാണ് പഠനം ലക്ഷ്യമിട്ടത്.
അമിത ഭാരവും കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളും തമ്മിലുള്ള നെഗറ്റീവ് ബന്ധം എന്തെന്നുള്ളത് വ്യക്തമായിട്ടില്ലെങ്കിലും ശരീരത്തിലെ ഫാറ്റി ടിഷ്യുവുമായി ഇതിനു ബന്ധമുണ്ടായിരിക്കാമെന്നാണ് റോങ്ക അഭിപ്രായപ്പെടുന്നത്. ഫാറ്റി ടിഷ്യൂ എസ്.എ.ആർ.എസ്-സി.ഒ.വി-2 വൈറസുകളെ ശരീരത്തിൽ കടക്കാനും വ്യാപിക്കാനും സഹായിക്കും.
കോവിഡിൻറെ ദീർഘ കാലം നിലനിൽക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ജീവിതനിലവാരത്തെ ബാധിക്കുമെന്നതിനാൽ അവ പ്രതിരോധിക്കുന്നതിനുള്ള സംവിധാനങ്ങൾ വേണമെന്നും അവർ പറയുന്നു. പൊണ്ണത്തടിയുള്ളവരിൽ കോവിഡിനെതുടർന്നുള്ള മാനസികവും നാഡീ സംബന്ധവുമായ പ്രശ്നങ്ങൾ കൂടുതലായതിനാൽ അവർക്ക് കൂടുതൽ ശ്രദ്ധ നൽകണമെന്നും ആവശ്യപ്പെടുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.